ജി സുധാകരൻ ആണ് പ്രോടെം സ്പീക്കർ എന്ന് അറിഞ്ഞപ്പോൾ തൊട്ട് പിണറായി വിരുദ്ധരുടെ fb പോസ്റ്റുകൾ ഇങ്ങിനെ ആയിരുന്നു,
“കാലത്തിന്റെ കാവ്യ നീതി,
പിണറായി ഇയാളെ നാളെ സർ എന്ന് വിളിക്കുന്നത് കാണാൻ ടിവി തുറന്നു വെക്കും, നാളെ ഇയാളെ തെറി വിളിച്ചവർ ഇയാൾക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലുന്നത് കാണാൻ കാത്തിരിക്കുന്നു….”
ഇങ്ങിനെ കുറിച്ചവരിൽ കവികളും കഥാകാരൻമാരുമായ എഴുത്തുകാർ വരെ ഉണ്ടായിരുന്നു എന്നതാണ് എന്നെ അത്ഭുതപെടുത്തിയത് . ഇവരൊക്കെ എത്ര വായിച്ചിട്ടും എത്ര എഴുതിയിട്ടും എന്താണാവോ കാര്യം?

ഇതാ കണ്ണിലെണ്ണ ഒഴിച്ച് ആ ദൃശ്യം കാണാൻ കാത്തിരുന്നവർ കണ്ണു മിഴിച്ചു വെച്ച് കാണുക. മനോഹരമായ ഒരു ഫ്രെയിം.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ ദിവസം പിണറായി വിജയനെ കണ്ടു അടുത്തേക്ക് വന്നു കൈപിടിച്ച് സ്നേഹത്തോടെ കുശലാന്വേഷണം നടത്തുന്ന ഉമാതോമസിന്റെ ചിത്രം കണ്ടിരുന്നു. അതും മറ്റൊരു മനോഹരമായ ദൃശ്യം ആയിരുന്നു.
രാഷ്ട്രീയത്തിൽ എതിർ ചേരികളിൽ ആയിരിക്കാം. ആശയങ്ങൾ കൊണ്ട് പരസ്പരം വിയോജിപ്പുകൾ ഉണ്ടാകാം. അപ്പോഴും ക്ഷണിക്കപ്പെട്ട ചടങ്ങിൽ പങ്കെടുക്കാതെയോ കഴിഞ്ഞ പ്രതിപക്ഷം ചെയ്തതു പോലെ ചടങ്ങുകൾ ബഹിഷ്കരിക്കുകയോ ചെയ്തില്ല.
സ്പീക്കർ ആയി കെ കെ രമ വരണമെന്നും പിണറായി വിജയൻ, ‘സർ’ എന്നു വിളിക്കുമ്പോൾ ഒന്നു പതറുമെന്നും ഇവിടെ ചിലർ അടുപ്പുംകൂട്ടി ചർച്ചയിൽ ആശങ്കയോടെ ആഹ്ലാദം പങ്കുവെച്ചിരുന്നു. ദാവൂദിനും ടീമിനും അറിയാഞ്ഞിട്ടാണ്, പിണറായി മന്ത്രിസഭയിൽ സ്പീക്കർ (ഉപ)പാനലിൽ കെകെ രമ ഉണ്ടായിരുന്നുവെന്നും ഷംസീറിന്റെ അഭാവത്തിൽ ഒരുതവണ അവരായിരുന്നു സഭ നിയന്ത്രിച്ചിരുന്നത് എന്നുള്ളതും.

അതുകൊണ്ട് പറയാൻ ഉള്ളത് നിർഭാഗ്യവശാൽ ആ ചെയറിൽ രാഹുൽ മാങ്കൂട്ടത്തിൽ കേറി ഇരുന്നാലും സർ എന്നു വിളിക്കേണ്ടി വരും, അതിനി അയാളെ പുറത്താക്കിയ മുഖ്യമന്ത്രി വിഡി സതീശന് പോലും.
നിങ്ങളുടെ അളവുകോൽ വെച്ച് സഖാവിനെ അളക്കാൻ കുറച്ചു പാടുപെടും. അദ്ദേഹത്തോട് അടുത്തിടപ്പെട്ട ഏതൊരാൾക്കും ആ മനുഷ്യനെ അങ്ങിനെയങ്ങ് നിഷേധിക്കാൻ ആവില്ല,
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ആയിരുന്നു എന്നു കാലം തെളിയിക്കുക തന്നെ ചെയ്യും.
സാഹിത്യകാരന്മാർ അടുത്ത കവിതയോ നോവലോ എഴുതുക, മനസ്സിലെ ഇത്തരം അഴുക്കുചിന്താഗതികളെ സാഹിത്യത്തിലേക്ക് ഒഴുക്കി വിടുക.

സാഹിത്യ ലോകം അങ്ങിനെ നാറട്ടെ. നിങ്ങളെ കൊണ്ട് ചെയ്യാവുന്ന ആ പ്രവൃത്തി നിങ്ങൾ ചെയ്യുക, പിണറായി വിജയന് ചെയ്യാനുള്ള കാര്യങ്ങൾ അദ്ദേഹവും ചെയ്യട്ടെ.
എന്തായാലും കേരളത്തിന്‌ ദ്രോഹം വിതക്കുന്ന ഒന്നും ആ മനുഷ്യൻ ചെയ്യില്ല

By ivayana

Leave a Reply

Your email address will not be published. Required fields are marked *