ഒറ്റച്ചിറകുള്ള
സ്വപ്നങ്ങളായിരു-
ന്നെപ്പൊഴുമെന്‍റെ,
മനസ്സിലാകേ….!
ഒറ്റക്കു ജീവിതം
ജീവിച്ചുതീര്‍ക്കും,
ലയത്തിലാണെപ്പൊഴു-
മെന്‍റെ സ്വപ്നം…..!
ഇടറുന്ന ജീവിതം,
ഒരു,ഊന്നു വടിയുമായ്,
പടികടന്നെത്തുന്ന
ദുഃസ്വപ്നവും,
തളരും ശരീരവും,
തളരാമനസുമായ്,
ഒരുവേള എന്നെ നീ,
യാത്രയാക്കും….!
തളരില്ല,ഞാനന്നുമെന്‍റെ,
സ്നേഹത്തിന്‍റെ,
പനീനീര്‍ ദളം ഞാന്‍
നിനക്കുനല്കീ,
ഇരുളിന്‍റെ
യാത്മാവിലേക്കുഞാന്‍,
ശാന്തനായ്,
ഒരുവേള മന്ദം,
നടന്നു നീങ്ങും…..!
ഇരുളിന്‍റെ,
ഉള്ളില്‍നിന്നൊരുമാത്ര,
അറിയാതെ,
നിന്നെഞാനൊന്നു
തിരിഞ്ഞുനോക്കും….!
പതറുന്ന ഹൃദയത്തില്‍
നിന്നൊരു പൂകൂടി
പ്രിയതമേ…..
ഞാന്‍ നിനക്കായി നല്കും…..

By ivayana