അവന്റെ ചെയ്തികൾ കണ്ട് അവർ
കൂവി വിളിച്ചു.
അവരുടെ കൂവൽ കേട്ട് അവൻ പൊട്ടിചിരിച്ചു.
ഭ്രാന്തനെന്ന്‌ ചൊല്ലി അവനെയവർ
ആർത്തു വിളിച്ചു.
അവരുടെ ഭ്രാന്തകറ്റാൻ അവൻ ചു റ്റി നടന്നു.
ലക്ഷ്യവും സ്വപ്നങ്ങളും പൂവണിഞ്ഞില്ല.
ഒരുനാൾ വഴിയിൽ കിടന്ന് ആ ജീവൻ പൊലിഞ്ഞു.
പരിഹസിച്ചവരും ആക്ഷേപിച്ചവരും ഒത്തുകൂടി.
ഭാണ്ഡക്കെട്ട് തുറന്നവർ പരിശോധിച്ചു.
കുറേ പഴന്തുണികൾ, കിഴിക്കെട്ടു
കൾ, ഞണുങ്ങിയ ഒന്നുരണ്ട് ചെ
റിയ അലുമിനിയം പാത്രങ്ങൾ,
തുണ്ട് കടലാസുകൾ.
കിഴിക്കെട്ട് തുറന്നവർ ഞെട്ടി…
നിറയെ നാണയത്തുട്ടുകൾ.
കറൻസിനോട്ടുകൾ.
ഇടയിൽ കിട്ടിയ തുണ്ടു കടലാസിൽ
ഇങ്ങനെ എഴുതിയിരുന്നു.
“ഇതിൽ പകുതി പണം അനാഥാലയങ്ങളിലെ
കുഞ്ഞുങ്ങൾക്ക് ചോറൂണിന്”
“ബാക്കി പണം വഴിതെറ്റിയ ഇന്ന
ത്തെ തലമുറക്ക് നല്ലബുദ്ധി തോ
ന്നാനും നേർവഴിയിൽ നടക്കാനും
ദൈവത്തിന് കാണിക്കയായ്”.

നിസാർ റഹിം

By ivayana

Leave a Reply

Your email address will not be published. Required fields are marked *