ആശുപത്രിയിലെ രണ്ട് ദിനം
ആശുപത്രിയിൽ
കൂട്ടിരിപ്പുകാർ,,,
വേദന കണ്ട് മരവിച്ചവരെന്ന്
തോന്നിയേക്കാം,,
സർവ്വയിടങ്ങളിലും ഓടി നടക്കാൻ ഉൽസാഹിക്കുന്നവർ,, ചിലർ,,
അടുത്ത കിടക്കയിലുള്ളവർക്കും ചില നേരം ആശ്രയം പകരും
കാപ്പി വാങ്ങിക്കാൻ,, ചിലപ്പോ,,
രോഗിയെ ഒന്ന് ചാരിയിരുത്താൻ
ഒക്കെ, അടുത്തയാളെ സഹായിക്കാൻ ഉൽസാഹിക്കുന്നവർ.
എന്നാൽ ചിലർ,,,,
ഇരുന്നിടത്ത് അനങ്ങാൻ,,,
മടിയാണൊ, ഭയമാണോ.,,
പുറമേ കാത്തിരിക്കണം മറ്റൊരാൾ,
സമയാസമയം മുറികളിലെത്തി
മരുന്ന ചീട്ടും ചായ പാത്രവുമായി
പുറത്തേക്ക് പോകുന്നവർ,,
ഒക്കെയും ഓർത്തു വരുമ്പോൾ
എവിടൊക്കെയോ ചെറിയ തമാശ,,
ഒപ്പം,, ചില വേദനകളും,,
സമ്പന്നതയുടെ പ്രസരിപ്പിൽ
ഒത്തൊരുമയുടെ,കരുതലോടെ
പെറ്റമ്മയെഹൃദയത്തോട് ചേർത്തവർ,, മക്കൾ പത്ത്
പന്ത്രണ്ട് പേര്,,
ഇടതടവില്ലാതെ കയറിയിറങ്ങുന്നു.
ആയമ്മയുടെ
പാലൂട്ടിയ മാറിടം ശൂന്യമാക്കിയത്രെ,,
കടുത്ത വേദനയെ നിഷ്പ്രഭമാക്കുന്നപുഞ്ചിരി,
കണ്ണുകളിൽ നിറയെ വാൽസല്യം.
എൺപത് കഴിഞ്ഞപ്പോൾ ചുറ്റും പരിചാരകരായത് മക്കളും മരുമക്കളും പേരക്കുട്ടികട്ടികളും,,
അതിൽ പരം ഭാഗ്യം ചെയ്തവർ
അധികമാരും കണ്ടിരിക്കില്ല.
പഴക്കൂടകളും പലഹാരങ്ങളും വളഞ്ഞിരുന്നു പങ്കുവയ്ക്കുന്നു.
ആശുപത്രി കിടക്ക,, വീടിന്റെ നടുവകത്തിട്ട വട്ടമേശയാകുന്നു.
ഇടയ്ക്കോർമവന്നത്…..
മുൻകാലം,,,
സർക്കാരാശുപത്രിയിലെ സന്ദർശകർ,,, കയ്യിൽ കൊണ്ട് വന്ന പലഹാരം പങ്കുവച്ച കാലം,,,
നാരങ്ങയും നേന്ദ്ര പഴവും
വീട്ടിലെഅടുക്കളേലെ കുത്തരിക്കഞ്ഞിയും ചമ്മന്തിയും
പങ്ക്പറ്റി കഴിച്ചത്,,,
ഇന്ന്,,, കാലം മാറി പോയി.
അതി സമ്പത്തിനൊപ്പം കടന്നുവന്ന കൊറോണയാണൊ,,,
കയ്മാറ്റം നിഷേധിച്ചത്,,?
അറിയില്ല.
വണ്ടി അപകടത്തിൽ
പരിക്കേറ്റ തമിഴ്മകൾക്ക്
കൂട്ടിരിക്കുന്നത്
രണ്ട് പെൺമക്കൾ
നന്നായിതന്നെ മലയാളം മൊഴിയുന്നു.
രണ്ട് നാൾ കഴിഞ്ഞ് അമ്മ ഉണർന്നപ്പോൾ,,,,
കേൾവി പോയോ,,ചിന്തകൾ
ചലിക്കാതെ,, ഓർമകൾ തിരിച്ചു വരാൻ പാടുപെട്ടത്രേ…
ചെന്തമിഴിൽ തായക്ക് ഫോൺ വിളിയിൽ കേഴുന്ന ദയനീയത,,
മൂന്ന്നാൾ കഴിഞ്ഞൊരു സുന്ദരി കുട്ടി കൂടി വന്നണഞ്ഞു
അതും മകൾ താനെ,,
കൂട്ടിരിക്കുന്ന കുട്ടിയോട് കയർത്തും
തമ്മിലടിച്ചും ഏറെയും നേരം,,
നേരം പോക്കിനായി ആളുകൾ കൂടി,,,
വെള്ളയുടുപ്പിട്ട മാലാഖമാർ ഓടിയെത്തി,,,
പിടിച്ചു മാറ്റുക ശ്രമകരം,,,
ചെന്തമിഴ് സെൽവിക്ക് വാശിയേറെ,,, ഉള്ളിലിരുപ്പ് എന്താവാം,,,,
അമ്മയ്ക്ക് വാൽസല്യം മറ്റു മകളെ:,,
സുന്ദരിക്കുട്ടിയെ ഭയക്കാൻ കാര്യം
പറയാൻ കിട്ടിയില്ലത്രെ,,,
തർക്കത്തിന്നാഴംകൂടിയപ്പോൾ
ആശുപത്രിതൻ വാതിൽ കാവലാ
ളോടി വന്നതി രംഗം ശാന്തമാക്കിടുവാൻ,,
തമിഴ് മൊഴിയിൽ കലഹമുണർന്ന വാർഡിൽ വശം കെട്ട രോഗി തന്നരികിൽ,,
കോപം പൂണ്ട മുതിർന്നവൾ ഇളയവൾക്ക് നേരെ തിരിഞ്ഞ്
ഇങ്കെ, ഇരിക്കാതെ ഇറങ്കി പോടി എന്നലറിയവൾ,, കവിളത്താഞ്ഞടിച്ചും
നിലവിളിച്ചിരുവരുമാളുകൾ കേൾക്കെ,,,
രംഗം ശാന്തമാക്കീടാ നാളുകളേറെ പണി പെട്ടു..
ഓടി വന്നൊരാശുപത്രി തൻ കാവലാളും,,,,, കൂടെയെത്തി ലാത്തിയേന്തി നിയമപാലകരും
നിർത്തുക നിങ്ങളി തല്ലും വഴക്കുമിവിടെ,,
അടികൂടാനിത് വീടല്ല മക്കളെ,,,
നോവറിഞ്ഞു ജീവൻ കിടക്കുന്നിടം
വിട്ടകലുകയെന്നാജ്ഞാപനം
മുഴക്കി,,,
കാവലാളുമാൾക്കൂട്ടവും
തിരിഞ്ഞ കലവേ,,, പകയോടെ മുതിർന്നവൾ
ശാസനനൽകിയ ശാന്തതയെ,,കീറിമുറിച്ചിളയവൾക്ക് നേരെ ചീറിയടുത്തും
നടു പുറത്തിട്ടാഞ്ഞു തല്ലി,,,,
അടി കൊണ്ട നോവിലും സങ്കടത്തിലുമിളയവൾ തലതാഴ്ത്തി തേങ്ങി കരയവേ,,,
ചെയ്തതിൽ തെല്ലുമേ കുറ്റബോധമില്ലാതെ മുതിർന്നവളഛനോടൊപ്പമിറങ്ങിപ്പോയി.,,,
അഛനു വാൽസല്യം
മുതിർന്നവൾ താനെ,
,, ഇളയവൾ മാത്രമമ്മയ്ക്ക് കൂട്ടായും
കരഞ്ഞിരിക്കും പെൺകൊടിയെ നോക്കി,,
കാവലാളും വാർഡും പിന്നെയും മൗനത്തിലാണ്ടു.
രണ്ട് നാൾ നിശ്ശബ്ദമായി കടന്നുപോയി.
ആരോക്കെയോരോഗമുക്തി
നേടി വീട്ടിലേക്ക് പോയി.
പുതിയവർ വന്നു ചേർന്നു.
എന്നാൽ,, നാളുകളായി,,
കീറിമുറിച്ച വയറുമായി ഒരമ്മ.
കൂട്ടിന്,, ഒട്ട് പ്രായം ചെന്ന മകളും.
പാലും റൊട്ടിയുമല്ലാത്ത ഭക്ഷണം
അമ്മയ്ക്ക് പഥ്യമാണെന്ന് തോന്നി.
കഞ്ഞി വെള്ളം മുഖ്യം.
അറിഞ്ഞതില്ലാരും,, അവർ തൻ
ദയനീയസ്ഥിതി…അതോ…
അറിയേണ്ടവർ,,, കണ്ടില്ലെന്ന്
നടിക്കയോ…
വേലക്ക് പോകേണ്ടമകൾകൂട്ടിരിപ്പിന്….
വീട്ടുകാരെ ആരെയും കണ്ടില്ല.
പിണക്കമാണൊ,,, അറിയാൻ വയ്യ.
പൊതിച്ചോറ് വാങ്ങി അമ്മയെ ഊട്ടി,, അതിൽ പാതി മാത്രം കഴിച്ച് വിശപ്പകറ്റി,, ആരുമറിയാതിരിക്കാൻ ചിരിച്ചു കഥകൾ പറയുന്ന ചേച്ചിയുടെ മുഖം,,,,
മനസ്സിൽ നിന്ന് മായുന്നില്ല.
ഉള്ളിലെവിടെയോ ഒരു നീറ്റൽ,
യാത്രപറയാൻ പോയ തന്നെ,,,
അനിയത്തിയെ പോലെ തോന്നിയാണൊ,,,,
അറിയാതെ പറഞ്ഞു പോയി, അവർ,,
മരുന്നും മുറിവാടകയും സൗജന്യം
റേഷൻ പുസ്തകം മഞ്ഞയാണെന്ന്
അമ്മയ്ക്ക്,, പാലും റൊട്ടിയും കിട്ടും
എന്നാലും………….
മുറിവിന്റെ തുന്നൽ ഇനിയും മാറ്റിയില്ല….
എത്രനാളിനി പണിക്ക് പോകാതെ,,,എങ്ങനെയാണൊ,,
ഉള്ളിലെവിടെയോ ഒരു നീറ്റൽ,,,
അതി ദാരിദ്ര്യം തുടച്ചുനീക്കിയെന്ന്
എവിടെയോ കേട്ടതോർത്തു
നിത്യജീവിതത്തിന്പാടുപെടുന്നവർ
പറയുമോ,,, താൻ ദരിദ്രനെന്ന്,,,
കണ്ടറിഞ്ഞും കേട്ടറിഞ്ഞും
തുട്ടുകൾ വാരിയെറിയും,,,
ആരാധനാലയങ്ങളിൽ,,
നിവേദ്യങ്ങൾക്ക് വൻതുക തന്നെ
യാതൊന്നിലും വിലക്കില്ല.
,,, എന്നാൽ
പൊതിച്ചോറ് നൽകുന്നതിന്
വിലക്ക് വരുമെന്ന്കേട്ടു…
ഒരു നേരം കിട്ടിയ പൊതി പങ്കിട്ട്
രണ്ട് നേരം പശിയടക്കുന്നവരും
നമ്മുടെ നാട്ടിലുള്ള കാര്യം,,,
ഇവരറിയേണ്ടിയിരിക്കുന്നു.
പൊതിച്ചോറ് നിർത്തലാക്കട്ടെ… എന്നാൽ,,,,
പകരം… മുൻപ് നൽകിയ രണ്ട് നേരം കഞ്ഞി,,, പുഴുക്ക്,,,
കാലത്ത് നൽകിയിരുന്ന പാല്,,
റൊട്ടി,,, മുട്ട ഒക്കെയും എല്ലാവർക്കും നൽകുമോ അധികാരത്തിലുള്ളവർ….
ആരോട്,,, ആരെങ്കിലും പറയുന്നുണ്ടാകുമോ,,, ഈ വിശേഷങ്ങൾ,,,
വിടുതൽ വാങ്ങിആശുപത്രി മുറ്റത്തെ വണ്ടി കാത്തിരിപ്പ്,,,
സന്ധ്യാനേരം… .
ചുവന്നുതുടുത്ത ചക്രവാളം,,,
മലഞ്ചെരിവുകൾ,, ആഹാ!
നല്ല ഭംഗി തന്നെ….
എന്നാൽ,,, ഒന്നിന് പിറകെ,,
ഒന്നായി,,മരണവണ്ടിയൊ,,,
ആശ്വാസ വണ്ടിയൊ,,നിർത്തിയിട്ടതിൽ
ഒന്ന് പതിയെ ചലിച്ച് കവാടത്തിൽ
വന്ന് നിന്നു.
കൈവണ്ടി താങ്ങി രണ്ട് പേര്,,,
മൂടിക്കെട്ടിയ ജീവനറ്റ ദേഹം,,,
കൂടെയുള്ള യുവതി,,, മകളോ,, ഭാര്യയൊ,,, സുഹൃത്താണൊ
അറിയില്ല…
എന്തായാലും മനക്കരുത്തുണ്ട്.
അതെന്തായാലും നല്ലതായി
ഉഛത്തിൽ അലറി വിളിച്ച വന്ന
ഒരു വണ്ടി,,,,, പെട്ടെന്ന് നിർത്തി
ആൾക്കാർ ഇറങ്ങി
കയ് വണ്ടി സജ്ജമായി……
ഒരു പെൺകുട്ടിയുടെ അലറി കരച്ചിൽ,,,,
കേൾക്കാൻവയ്യ… കാത് പൊത്തി
വണ്ടിയിൽ വന്നവരും ജീവനക്കാരും ധൃതഗതി പൂണ്ടു.
അഞ്ചോ പത്തോ മിനുട്ട്….
രംഗം ശാന്തം…..
ആരൊക്കെയോ,,, പകൽ പണി കഴിഞ്ഞ് ഇറങ്ങി പോകുന്നു
വെള്ള മാലാഖമാർ,, പതുക്കെ,,
അവരവരുടെ ചുമതലകൾ തീർത്ത്…..
ഏതൊരിടത്തും വീണ്ടും കാണാമെന്ന വാഗ്ദാനം
നൽകുന്നവർ…… എന്നാൽ
ഒരിക്കൽ പോലും തിരിഞ്ഞു നോക്കാനിഷ്ടമില്ലാത്ത ഒരിടം
ഒരു കണക്കിന്,,, ഇവിടമല്ലെ ഏറ്റവും വലിയ ദേവാലയം,,,
വേദനസഹിച്ച് കയറിവന്നാൽ
ചിലപ്പോൾ നഷ്ടമായേക്കാവുന്ന
ജീവൻ തന്നെ തിരിച്ച് നൽകുന്ന
ദൈവം:… അവരുടെ കോവിലല്ലെ
ചലിക്കുന്ന ദൈവങ്ങളും
വിരൽ തുമ്പിലും നാവിൻ തുമ്പിലും
ആശ്വാസമായെത്തുന്ന,,,
ദേവതമാർ ഒഴുകി നടന്ന്,,,
പരിചരിക്കുന്ന കോവിൽ
ഓ: ! വായിക്കുന്നവർക്ക് വിധി പറയാം:
ഇതെഴുതിയവൾ…… ഭ്രാന്തിയാവാം എന്ന്🙏🙏🙏🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *