വെയിൽ കൊള്ളാൻ എന്താ സുഖം
ഇളം വെയിൽ കൊള്ളിച്ചു
അതിരാവിലെ മഞ്ഞമാറ്റിയത്,
കണ്ണിലെ കരളിലെ കലർപ്പ് മാറ്റിയത്
ജനനത്തിന്റെ ഉദയ വെയിൽ
കൊള്ളിച്ചു ജീവിതത്തിന്റെ
കനത്ത ചൂടിൽ വെന്തുരുകിയ
എത്ര പകലുകൾ പോയ്‌ മറഞ്ഞു.
വെയിലിന്റെ നാളം മിഴികൾ
കൊണ്ട് കവന്നെടുത്തത്
വെയിലത്ത് കളിച്ചതിന്
അമ്മതൻ ശകാരങ്ങളെത്ര കേട്ടു
വെയില് കൊണ്ട് മുഖം കറുത്തു
വെയിലേറ്റാകേവാടിക്കരിഞ്ഞു
അമ്മയുടെ പരാതിയും പരിഭവവു
മെത്ര വെയിലുകൊണ്ട് പിരിഞ്ഞു.
പുസ്തകസഞ്ചിതൂക്കി കറക്കി
എത്ര മാവിന്മേൽ കയറി മാങ്ങ പൊട്ടിച്ചു
മാഞ്ചുനപൊള്ളിയ വെയിലേറ്റൊരോർമ്മയെത്ര
നെഞ്ചകം ചൂട് പൊള്ളിച്ചു.
അന്നുമെന്നമ്മ എന്റെ വിയിലിനു
പുറകെ എത്രപാഞ്ഞു പാളിവീണു
ഓട്ടപ്രതിക്ഷിണം ഓരോ വാക്കിലും
എത്ര ചൂരൽ കഷായങ്ങൾ
കണ്ണു കലങ്ങിയ കയ്പ്പോടെ കുടിച്ചു.
എന്നച്ഛൻ കൊണ്ട വെയിലിനു
ചൂടൊട്ടു മില്ലായിരുമന്നോ ..?
രാവന്തിയോളം വെയിലിന്റെ
വെന്തടർന്ന ചില്ലകൾ തണൽ തേടി
അച്ഛൻ എത്ര തളർന്നിരുന്നു
അമ്മവെയിലെത്രയേറ്റ് വാങ്ങിയിരുന്നു
സൂര്യതാപനത്തിന് പൊള്ളുന്ന
ഓർമ്മകളിൽ വെയിലേറ്റ് പിരിഞ്ഞ
എത്ര വഴികൾ പാദുകമില്ലാതെ
ഇന്നു കൊണ്ട വെയിലും
ഇന്നു പൊള്ളിച്ച ചൂടും
അച്ഛനും അമ്മയും പകർന്ന
വെയിൽ നിറങ്ങളും
ഇന്നിന്റെ ജീവിതവിജയം..

By ivayana

Leave a Reply

Your email address will not be published. Required fields are marked *