യാത്രിക,നെൻ്റെയാത്രയിൽച്ചേർത്തതാണുനിന്നെയും,
ശുഭ്രവസ്ത്രവുംചിന്തയും ,
അറിഞ്ഞതാണുപിന്നേയും.നേർത്തുവന്ന
നിലാവിലെൻ്റെപാതനേർത്തു വന്നനേരം,
നേർത്തൊരാവാക്കിനാൽചൊല്ലി,നീ
പിന്നേയുംപോകണമെനിക്കുനേരംപോയിടുന്നു ,
പാലപൂത്തമണമങ്ങുമൂക്കിലെത്തിപിന്നെയും,
കൂടുവിട്ടുകൂടിവന്നതാണുനിൻ്റെകൂട്ടിനായി ഞാനിന്നുമേ!
പുലരിയെപ്പുണർന്നുനീപുതുദിനത്തിലെത്തുക,
പോയിടട്ടെ ഞാനിനി, നിൻ വഴി തേടുക.അറിയാമെൻ്റെ ദാസിയെ !
നീപോയിടുമ്പോൾപുലരിയെപ്പുണർന്നുപ്പുലർമൊട്ടിനെ,
പുലരുമദ്ഭുതപ്പുതുഗന്ധപ്രതീക്ഷയെ,പുണർന്നിടട്ടെ ഞാനും.
ഉണർന്നു കൂവിടുന്നു കുക്കുടങ്ങൾ.ഇനി നമുക്കു കാണാം,
കൂടുവിട്ടു ഞാൻവരാം അന്നുനീയെനിക്കായിഇവിടംവിട്ടുവന്നിടേണം.
മരണനാളിൽനീയെത്തിടേണമെൻ ദേഹി നോക്കിടും,
ഒരുപുഞ്ചിരിയോടെനമുക്കിവിടം വിട്ടുപോയിടാം
ഇവിടെപ്രണയമില്ലസഖീ,ചതിച്ചിടുംമനുഷ്യരല്ലേ,
നെടിയ കന്മതിൽ തീർത്തുമേലെ മുള്ളുകമ്പികൾ വച്ചിടുന്നു ഹൃദിയിലും.
ഇവിടംവിട്ടുഞാൻവരാംഅതിന്നായി
യൊരുക്കങ്ങൾ തുടങ്ങിയല്ലോ, സഖീ,
എവിടെയോ ശിവഗായത്രി മന്ത്രങ്ങൾ കേട്ടു ഞാൻ,
അതെനിക്കുസമർപ്പിക്കാൻ പരിശീലിക്കയാണല്ലോ
അതവർക്കുമോക്ഷമെന്നാൽ,അതിനവർ
തുനിയട്ടെ,എനിക്കുവേണ്ടമോക്ഷം –
അതിനുഞാനർഹനല്ല.അറിഞ്ഞു തെറ്റു ചെയ്തിടാത്ത
ഞാൻ മോക്ഷമെന്തിനു തേടണം.
അറിയാത്ത തെറ്റിനോ അതിനു കാരണക്കാരനല്ല ഞാനുമേ!
വിനകളേൽക്കില്ലയെനിക്കുകപടഭക്തിയി,
ല്ലതാ,കപടപ്രാർത്ഥനയില്ല കൈമണി വഴിപാടുമില്ല,
ഇനിവിട പറയട്ടെ ഈരാത്രിയോടുഞാൻ,
പുലരിപോൽപ്പുലർപ്പൂമൊട്ടുപോൽ,
മൊട്ടിൽപുലരുമദ്ഭുതഗന്ധ പ്രഭാതം വരവേൽക്കട്ടെ!

പ്രകാശ് പോളശ്ശേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *