ഹാസ്യക്കവിത
തക്കിടതരികിടയിടയിൽകുംഭയുമുന്തി
തലയാട്ടുന്നവർ സവാരിക്കായി വഴിയിൽ
തലേക്കെട്ടുംക്കെട്ടികളസവുമിട്ട് മൂപ്പൻ
തലങ്ങും വിലങ്ങും നടന്നു നീങ്ങുമ്പോൾ
തങ്കക്കുടമാകിയയഠഗനമാരെല്ലാമെത്തി
തളിരൊത്ത മേനിയുമായ് കാലത്തായി
താളത്തിൽ ഉഷാറായിയോടുന്നതു കണ്ടു
തഞ്ചത്തിൽ ഒന്ന് രസിക്കാനായൊരുങ്ങി.
തത്തോപത്തോന്നപ്പോളുരുണ്ടുവീഴവേ
താങ്ങാനായി ആയിരമംഗനമാരൊത്ത്
തിരക്കിട്ടങ്ങു തിക്കുമ്പോളനുഭൂതിയിൽ
തൈക്കിളവനുമലിയുംസ്വർഗ്ഗീയ സുഖം.
തളർന്നു വീണവളുടെ മടിയിൽ കിടന്ന്
തലയിണയാക്കിയ വൃദ്ധമാരുടെ അടവ്
താലോലിച്ചൊന്നിണയാക്കാനായിയങ്ങു
തങ്ക തിടമ്പിനേ പുണരാനായുള്ളാവേശം.
തരികിട തക തത്തോം തക തത്തോം
തിരക്കിട്ടവളുടെ വീട്ടിൽ കൂടെ കൂടെ
തുണയാക്കാനുള്ളനുരാഗതുടിപ്പിൽ
താളോം മേളോയകമേ തകർക്കുന്നു.
തലയാട്ടിയ അംഗനകൾ അടവാലെ
തഴുകുന്നിതായാരാധനയാലെന്നായി
തോളിൽ കയറ്റിയ വൃദ്ധന്മാർ ഊക്കിൽ
തൃശങ്കുവിലായൊഴുകി നടക്കാനായി.
തക്കം നോക്കി തട്ടിക്കാനായുളളുപായം
തട്ടിമൂളിച്ചൊരുവിധമാക്കിത്തീർക്കവേ
തുടിച്ചിതായാകാശത്തേക്കുയരാനായി
തലമറന്നവരിളംതലമുറയേപ്പോലായി.
തലമുഴുവനേ ചെമ്പിപ്പിച്ചൊരുവിധമാക്കി
തേരാപ്പാരായലഞ്ഞുതിരിയുമ്പോഴെല്ലാം
തങ്കന്മാരായവർ കസർത്തി നടപ്പാകേ
തിലകക്കുറിയായിത്തീരുന്നതുകാണാം.
തലയിടുന്നതു പുലിവാലായിത്തീരവേ
തണ്ടന്മാരുടെ കാലും പിടിച്ചുമോടിയും
തരികിടയാരെന്നാളറിയിക്കാതെയൂരി
താരത്തേപ്പോലെങ്ങുംതിളുങ്ങുന്നന്ത്യം.
തോലുരിഞ്ഞതു വകവെയ്ക്കാതയ്യോ
തൊന്തരവെല്ലാം ഗുലുമാലാകുമ്പോഴും
തന്മയീഭാവമാനന്ദിക്കാനായിയൊരുങ്ങി
തുള്ളി തുള്ളി അണച്ചണച്ചവരെല്ലാമങ്ങു .
തറുതലപറഞ്ഞവളുടെ പുറകേ കൂടി കൂടി
തലയിൽ കയറ്റി അടി വാങ്ങുമ്പോഴാഹാ
തുരുതുരെയവൾക്കു കാശു കൊടുത്തും
തുറുപ്പുകളാലേ അവളേ പ്രീണിപ്പിക്കാൻ.
തപ്പിതടഞ്ഞവർ ഇരുട്ടിലുഴറി നടന്നവർ
തിരഞ്ഞു നടന്നവളുടെ ഗൃഹത്തിലെത്തി
തൊട്ടും പിടിച്ചും സുഖിച്ചും ചിരിച്ചുമങ്ങു
തനക്കനമില്ലാത്തൊരു പയ്യനേപ്പോലായി.
തിരികെ രാത്രിയിൽ വഴിയറിയാതെങ്ങോ
തിരഞ്ഞുകയറിയശവക്കോട്ടയിലായയ്യോ
തടഞ്ഞുവീണിതാ ബോധം കെട്ടു കിടന്നു
തിരികെ പുലരവേ എണീറ്റു വരുമ്പോൾ.
തങ്കക്കുടമായൊരു സുന്ദരിയേ കാണവേ
തത്തി തത്തി കൊക്കര കോപ്പോൽ കൂവി
തട്ടും മുട്ടും ചെറിയ അടിയുടെ മൂളലുമായി
തിരികെ ചെന്നവർ വീട്ടിൽ കള്ളം പറയും.
തെണ്ടലുകൾ അങ്ങനെ പതിവായി തീരേ
തലയിൽ ഏറ്റിയ കുണ്ടാമണ്ടികൾ ഏറെ
തിരഞ്ഞുതിരഞ്ഞു നടക്കുന്നവരായന്ത്യം
തലതിരിഞ്ഞൊരുപ്പോക്കായ വിനയിൽ.
തലതൊട്ടപ്പന്മാർ എന്നാലും അടവാലുന്തി
തെരുവിൽ തന്നെ ഉലാത്താനായൊരുങ്ങി
തരത്തിനൊന്നിനേവളച്ചെടുത്തവരങ്ങനെ
തീരാത്തൊരു ദാഹം തീർക്കാനായെങ്ങും.
തലയിലേറ്റിയ അംഗനയന്ത്യം കുരിശായി
തീക്കളിയായതു കത്തി പടരവേ കിളവൻ
തഞ്ചത്തിൽ ഒന്നുമറിയാത്തവനേപ്പോൽ
തലയിൽകൈവെച്ചൊരു കരച്ചിലുമായി.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *