ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

💖🌷🌹🌷💖🌹🌷💖
പൊന്നിൻ ചേലയുടുത്തരികത്തൊരു
സുസ്മിത സുദിനം നിൽക്കുമ്പോൾ
വസന്തകൈരളി സുമങ്ങളിൽ നവ-
നിറങ്ങൾ ചാലിച്ചെഴുതുന്നു.
ശ്രാവണ ചന്ദ്രികപോൽ നവ ചിന്തകൾ
കനവിൽ നിന്നുതുളുമ്പുന്നു
ഹരിതമനോഹര നാടേ, നിന്നുടെ,
തനിമ നുകർന്നേൻ പാടുന്നു.
ശാഖികളിൽ നിന്നുയരുന്നൊരുപോൽ
കുയിലിണകൾതന്നീണങ്ങൾ
ഓണ സ്‌മൃതികളുണർത്താനെത്തു-
ന്നൊത്തിരി ചിത്രപതംഗങ്ങൾ.
പുലരികൾ വെൺമുകിലാടകളേകവെ,
കൈരളിയാഹ്ലാദിക്കുന്നു;
തിലകക്കുറിയായ് ശാലീനതയെൻ
ഗ്രാമത്തിൽ നില നിൽക്കുന്നു.
ചെന്തെങ്ങിൻകുലപോൽ നിൻ സദനം
മന്ദസ്മേരം തൂകാനായ്
തഴുകിമറഞ്ഞൊരു കുളിർ മാരുതനും
തിരികേയിവിടേയ്ക്കെത്തുന്നു.
കാഞ്ചന വർണ്ണക്കതിരുകളിന്നും
സ്‌മൃതികളലഴകായ് നിറയുമ്പോൾ
തെളിനീർപ്പുഴയായ് മിഴിവോടൊഴുകി
യടുത്തുവരുന്നു തിരുവോണം.
തെളിഞ്ഞു മനവും മാനവുമൊരു പോ-
ലണിഞ്ഞൊരുങ്ങുക കേരളമേ,
തേൻമലരുകളാൽ രമ്യസുമസ്മിതമായൊരു പൂക്കളമെഴുതട്ടേ..

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *