രചന : ലയാമ്മ നെപ്പോളിയൻ ✍
അബ്രാഹാമിനോട് യാത്രചൊല്ലി ,
പുത്രനെനെഞ്ചോട് ചേർത്തു ഹാഗാർ,
തോളിൽതുരുത്തിയിൽവെള്ളവുമപ്പവും
ഹൃദയത്തിലോദുഃഖസാഗരം മാത്രം.
ബേർ-ശേബാ തന്നി ലുഴന്നുനടക്കുകിൽ
മരുഭൂതാപത്തിൽ വിണ്ടവർ മെയ്യും
ജീവന്റെ തുള്ളിയും ശൂന്യമായ് തീരവേ ,
ദാഹാർത്തനായ് ബാലൻതളർന്നുവീണു.
കുഞ്ഞിളംമിഴികൾപിടയുന്നതുകാൺ കെ –
ശതധാപിളർന്നാമാതൃഹൃദയവും
തനയന്റെ മരണമോമനതാരിലോർക്കേ-
തണലൊരുകുറുങ്കാട്ടിലവനെ കിടത്തി .
അമ്പിൻ ദൂരത്തിൽ മാറിയിരുന്നവൾ ,
അൻപുടയോനെ വിളിച്ചു വിലപിച്ചു.
ബാലന്റെയാർദ്രമാംരോദനംകേൾക്കുകിൽ,
വ്യഥിതമാ ഹൃദയമോ മിഴിനീരുവാർത്തു.
മാനുഷകർണ്ണങ്ങൾകേൾക്കാത്തരോദനം
മനുഷ്യപുത്രനാമീശൻ ശ്രവിച്ചു;
“ഹാഗാറേ, ഭയമിനി വേണ്ടെൻ മകളേ…”
സ്വർഗ്ഗീയവാണിയതു മണ്ണിൽ മുഴങ്ങി .
കണ്ണുനീർ മൂടിയ മിഴികൾ തുറക്കുകിൽ,
കണ്ടവൾതെളിനീരുറവതൻമുന്നിലായ് ;
വറ്റിയ പാത്രത്തിൽ തോയം നിറച്ചിട്ടാ-
പൊട്ടിയോരധരംനനച്ചുതൻകുഞ്ഞിന്റെ .
അറ്റുപോകാറായജീവന്ന മൃതായ് –
മാനവൻ കൈവിട്ടനിമിഷത്തിലുംദൈവ-
കാവലാ മാതാവിൻ കണ്ണീരിനേകി.
മണ്ണിൽ മർത്യന്റെ വഴികളടഞ്ഞാലോ
വഴിയായിതീരുന്നൊരീശനുണ്ടെന്നും .
