രചന : ഷൈനി റോബിസ്റ്റ് ✍️
🛑 വിവാഹം പോലുള്ള ഗൗരവമുള്ള ബന്ധങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ഒരാളുടെ സ്വഭാവത്തോടൊപ്പം അവരുടെ emotional pattern കൂടി മനസ്സിലാക്കുന്നത് പ്രധാനമാണ് 🛑
Avoidant attachment ഉള്ള വ്യക്തികൾക്ക് വളരെ അടുത്ത emotional ബന്ധങ്ങൾ ചിലപ്പോൾ അസ്വസ്ഥതയും ഭയവും ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഒരാളോട് കൂടുതൽ അടുക്കുമ്പോൾ പിന്നോട്ട് മാറുക ബന്ധങ്ങളിൽ distance നിലനിർത്തുക സ്വന്തം വികാരങ്ങൾ തുറന്ന് പറയാതിരിക്കുക തുടങ്ങിയ രീതികൾ ഇവരിൽ കാണാം
പങ്കാളി emotional support ആവശ്യപ്പെടുമ്പോൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ അവർ uncomfortable ആകാം. പ്രശ്നങ്ങൾ തുറന്ന് സംസാരിച്ച് പരിഹരിക്കുന്നതിന് പകരം സംസാരിക്കുന്നത് ഒഴിവാക്കുകയോ emotionally shutdown ചെയ്യുകയോ കുറച്ച് കാലത്തേക്ക് distance എടുക്കുകയോ ചെയ്യാം.
ഒരു ബന്ധത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാത്ത സമയത്തുപോലും പെട്ടെന്ന് emotional distance ഉണ്ടാക്കുന്നത് ചിലപ്പോൾ ഈ attachment pattern ന്റെ ഭാഗമായിരിക്കാം
ഇത്തരം ഒരു പങ്കാളിയോടൊപ്പം കഴിയുന്ന വ്യക്തിക്ക് കാലക്രമേണ താൻ ഒറ്റപ്പെട്ടുപോകുന്നതുപോലെയും തന്റെ വികാരങ്ങൾക്ക് വില ലഭിക്കുന്നില്ല എന്നതുപോലെയും തോന്നാം. താൻ സ്നേഹവും reassurance ഉം ആവശ്യപ്പെടുമ്പോൾ Too needy എന്നും Too emotional എന്നും വിശേഷിപ്പിക്കപ്പെടുന്ന അനുഭവവും ഉണ്ടാകാം
സ്വന്തം വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ട്
വളരെ അടുത്ത ബന്ധം ഉണ്ടാകുമ്പോൾ പിന്നോട്ട് മാറുക
എനിക്ക് ആരുടെയും സഹായം ആവശ്യമില്ല എന്ന രീതിയിലുള്ള self reliance
ബന്ധങ്ങളിൽ emotional distance നിലനിർത്തുക.
സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സംസാരിക്കുന്നതിന് പകരം shutdown ചെയ്യുക
ഇവയെല്ലാം avoidant attachment pattern ൽ കാണാൻ കഴിയുന്ന ചില സ്വഭാവങ്ങളാണ്
ഇതിന് പിന്നിൽ childhood emotional experiences ന് വലിയ പങ്കുണ്ടാകാം. കുട്ടിയുടെ കരച്ചിലും വികാരങ്ങളും നിരന്തരം അവഗണിക്കപ്പെടുക വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ബലഹീനതയായി പഠിപ്പിക്കപ്പെടുക മാതാപിതാക്കൾ emotional ആയി unavailable ആയിരിക്കുക അല്ലെങ്കിൽ കുട്ടിക്ക് ചെറുപ്പത്തിലേ parent role ഏറ്റെടുക്കേണ്ടി വരിക തുടങ്ങിയ അനുഭവങ്ങൾ കുട്ടിയെ സ്വന്തം emotional needs അടിച്ചമർത്താൻ പഠിപ്പിച്ചേക്കാം
അങ്ങനെ വളർന്ന ഒരാൾക്ക് പിന്നീട് സ്വന്തം ആവശ്യങ്ങൾ മറ്റൊരാളോട് പറയുന്നത് പോലും ബുദ്ധിമുട്ടായി തോന്നാം. മറ്റുള്ളവരെ ആശ്രയിക്കുന്നത് അപകടകരമാണെന്നും സ്വന്തം വികാരങ്ങൾ സ്വയം കൈകാര്യം ചെയ്യുന്നതാണ് സുരക്ഷിതമെന്നും അവരുടെ മനസ്സ് പഠിച്ചിരിക്കാം.
എന്നാൽ ഒരു പ്രധാന കാര്യം മനസ്സിലാക്കണം
Avoidant attachment ഉള്ളവർ സ്നേഹമില്ലാത്തവരല്ല
പലപ്പോഴും സ്നേഹിക്കുമ്പോൾ ഉണ്ടാകുന്ന vulnerability യെയും അതിലൂടെ ഉണ്ടാകാമെന്ന് അവർ ഭയക്കുന്ന വേദനയെയും ആണ് അവർ ഒഴിവാക്കുന്നത്
Attachment pattern എന്നത് മാറ്റാൻ കഴിയാത്ത ഒരു വിധിയല്ല
Self awareness
സ്വന്തം വികാരങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക
Healthy boundaries
Safe and emotionally healthy relationships
Therapy അല്ലെങ്കിൽ counselling
ഇവയിലൂടെ സ്വന്തം attachment pattern മനസ്സിലാക്കാനും കൂടുതൽ സുരക്ഷിതമായ രീതിയിൽ ബന്ധങ്ങൾ കൈകാര്യം ചെയ്യാനും പഠിക്കാം
ഒരു ബന്ധത്തിൽ സ്നേഹം മാത്രം മതിയാകില്ല
Emotional availability കൂടി ആവശ്യമാണ്..For consultation appointments and professional guidance, kindly reach out via DM.9606271959
