പ്രിയപ്പെട്ടവന്റെ പാദചിഹ്നങ്ങൾ
മാഞ്ഞുപോയ,
മിഴി ദൂരങ്ങളിലേക്ക് നോക്കി
ഏകാന്തതയെ വരിച്ചവൾ….. ഊർമ്മിള
ത്യാഗത്തിന്റെ
നിശ്ശബ്ദമായ അടയാളപ്പെടുത്തലായി
വിതുമ്പിയ അധരങ്ങൾ
തിരശ്ശീലയ്ക്കുള്ളിലൊളിപ്പിച്ചവൾ.. ഊർമ്മിള.
തീക്ഷ്ണമായ ഇഷ്ടങ്ങളിലേക്ക്
ചൂഴ്ന്നിറങ്ങുമ്പോഴേക്കും,
കാത്തിരിപ്പിന്റെ കടൽച്ചുഴിയിലേക്ക്
ഒറ്റുകൊടുക്കപ്പെട്ടവൾ….. ഊർമ്മിള .
അശാന്തമായ
അപശ്രുതികളിൽ സ്വയമലിഞ്ഞ്,
പത്നീധർമ്മം പരിപാലിച്ചവൾ… ഊർമ്മിള.
ത്യാഗമെന്ന ഒരൊറ്റ വാക്ക് കൊണ്ട്
മുറിവുള്ളൊരു കവിത
രചിച്ചവൾ……ഊർമ്മിള
രാമായണം ഘോഷിച്ച സീതയുടെ
ത്യാഗത്തേക്കാൾ, ഊർമ്മിളയുടെ
നിശബ്ദമൗനം പ്രിയതരം…

By ivayana