ആത്മാവുകളറിയാതെ നൃത്തമാടുന്നത്
സിരകളിൽ പ്രണയം പൂത്തുവിടരുമ്പോഴാണ്
ദൈവം സൃഷ്ടിച്ചെടുത്ത
മനോഹരമായ ദ്വീപുകൾ
ആ നിമിഷങ്ങളിൽ കാണാനാകും
എത്ര കഠിനമായിരുന്നു
നിന്നെക്കുറിച്ചുള്ള
അന്വേഷണം..
മനോഹരമായ എന്റെ സങ്കല്പ പാതയിൽ
സ്വപ്ന പാതയിൽ, എന്നോ ഒരുനാൾ,
നീ അപരിചതനെ പോലെ നിന്നിരുന്നു.
ചുറ്റിവീശുന്ന കാറ്റിന്റെ ഉടലിൽ നിനക്കായ് ഞാനൊരുക്കിയ
നിഗൂഢ മന്ത്രങ്ങൾ എഴുതിയിരുന്നു.
ഞാൻ ആവാഹിച്ചെടുക്കുന്ന ആത്മാവാണ് നീ
എന്റെ ഹൃദയത്തിൽ കൊരുത്തുവയ്ക്കാൻ മാത്രമായ്
ഏഴു ലോകങ്ങളിൽ മറഞ്ഞിരുന്ന
ദൈവത്തിന്റെ പാദങ്ങളിൽ ചുംബിച്ചു കിട്ടിയ
ദാനമാണ് നീ..
നീയെന്ന പ്രണയത്താൽ
ഞാൻ അത്ഭുതമാകുന്നു .
എന്നിലിതാ പ്രണയത്തിന്റെ കാടുപൂക്കുന്നു
മഴയുടെ ആമാടപ്പെട്ടി നനുത്ത ആഭരണമണിയിക്കുന്നു.
പ്രപഞ്ചം നൂറുപ്പൂക്കളെ നുള്ളിയെടുത്ത് കാത്തുനിൽക്കുന്നു.
ഞാനും നീയും ചുവന്ന സൂര്യന്റെ നിഴലിൽ നിന്ന് കൊണ്ട്
പ്രണയിച്ചു തുടങ്ങുന്നു.
ഒരു കാലത്തിനു വായിക്കാൻ പാകത്തിന്
എഴുതിയ കവിത പോലെ 🩷

By ivayana

Leave a Reply

Your email address will not be published. Required fields are marked *