ചന്തത്തിലുണ്ടൊരു
ചെന്താമര
ചിന്തയിൽ പൂക്കുന്ന
ചെന്താമര
ചന്ദനത്തെന്നലു
വീശുംപോലെ
ചന്തത്തിൽ പൊൻദീപം
കത്തുംപോലെ
ചഞ്ചലനേത്രങ്ങൾ
ചിമ്മുംപോലെ
ചെമ്മുകിൽ മാനത്തു
പാറുംപോലെ
ചന്ദ്രിക രാത്രിയിൽ
കണ്ടപോലെ
ചങ്ങാതിമാരൊത്തു
കൂടുംപോലെ
കല്ലോലം തുള്ളുന്ന
പൂനിലാവിൽ
ഒറ്റക്കിരുന്നാരൊ
പാടുംപോലെ
ഓർമ്മയിലോളങ്ങൾ
തുള്ളുംപോലെ
ആകാശക്കോട്ടകൾ
കേറുംപോലെ
അംബരചുംബികൾ
തൊട്ടപോലെ
കണ്ണീരിൽ പുഞ്ചിരി
കണ്ടപോലെ
കാലം പറയുന്ന
കാര്യംപോലെ
മുല്ലപ്പൂമാരികൾ
പെയ്യും പോലെ
അഞ്ജനശൈലങ്ങൾ
പൂത്തപോലെ
അഞ്ജിതകാന്തിയിൽ
മുങ്ങുംപോലെ
അമ്പലക്കണ്ണനെ മ
oകണ്ടപോലെ
സഞ്ചിതപുണ്യങ്ങൾ
വന്നപോലെ
കതിർമണ്ഡപത്തി
ലേറുംപോലെ
കതിർമഴ ചുറ്റും
പെയ്യുംപോലെ
ആത്മാവിൽ വന്നാരൊ
ഒരു ദിവ്യ സ്പർശ
മേറ്റ പോലെ
ചന്തത്തിലുണ്ടൊരു
ചെന്താമര
ചിന്തയിൽ പൂക്കുന്ന
ചെന്താമര

By ivayana

Leave a Reply

Your email address will not be published. Required fields are marked *