പെയ്തൊഴിയാത്തൊരീ ഓർമ്മതൻ വിണ്ണിൽ
ഏകനായ് വിതുമ്പുന്നു കുഞ്ഞുനെഞ്ചം
തീ നാളമേറ്റപോൽ ഉള്ളം പിടയുമ്പോൾ
താനേ അണയുന്നു നന്മതൻ നാളങ്ങൾ
ഉമ്മറക്കോലായിൽ ഇരുളു പടരുമ്പോൾ
വിതുമ്പുന്ന മിഴികളിൽ കണ്ണുനീർ നിറയുന്നു
ആർദ്രമായ് തഴുകിയ വിരലുകൾ എവിടെ
ആ തണൽമരം എങ്ങോ മറഞ്ഞുപോയി
മഴതൻ പാട്ടിലും ഇടിമിന്നൽ നാദത്തിലും
നെഞ്ചോടു ചേർത്താശ്വസിപ്പിച്ച മടിത്തട്ട്
ഇന്നൊരു വിളിപ്പാടകലെ മറഞ്ഞുപോയി
പകരമായ് ബാക്കിയായ് മൺമറഞ്ഞ മൗനം
കൈവിട്ടുപോയൊരാ മാതൃസ്നേഹത്തിൻ
നിഴൽ തേടി നിൽക്കുന്നു പാതിമുറിഞ്ഞ സ്വപ്നങ്ങൾ
എങ്കിലും വിണ്ണിലെ നക്ഷത്രമായ് നീ
കൺചിമ്മി നോക്കുന്നുണ്ടെന്നോർക്കവേ
ഒരു മാത്രയെങ്കിലും നെഞ്ചോടു ചേർക്കുവാൻ
കാത്തിരിക്കുന്നു ഞാൻ ഈ ഇരുളറയിൽ..

ബദറുദീൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *