🫧

പൊട്ടുതൊട്ട മുഖം
പൊട്ടു തൊടാ മുഖം
_ഇഷ്ടം.
പൊട്ട്,
മുഖകാന്തിക്കും കാഴ്ചക്കും
ഇടയിൽ ഒരു കരടുപോലെ
ഉറുത്തുമെനിക്ക്.
അതിനാൽ
പൊട്ടില്ലാ മുഖമേറെയിഷ്ടം.
സീമന്തകുങ്കുമം
സവർണപുരുഷാധിപത്യത്തിന്റെ
സൂക്ഷ്മപ്രതീകം.
സാരിയിൽ ഏറെ
ആകർഷണീയം –
പിന്നെ ഷർട്ട് പാന്റ്സ്
പഠിപ്പിടത്തിലും ഹിജാബ്
എന്ന
മതഭ്രാന്ത് ഇല്ലെങ്കിൽ
അത് അഴക്,
പർദ്ദ വിഴുങ്ങിയ മുഖം ഭീകരം
_പേടിയാവും.
മൂക്കുത്തി
അതണിയുന്നവരുടെ മാത്രം
ആനന്ദം
വലിപ്പമേറും തോറും മുഖം
അന്യവൽക്കരണം
അനുഭവിക്കുന്നത്.
കോമ്രേഡ് രൂപേഷിന്റെ
കോമ്രേഡ്
ഷൈനയെ
മൂക്കുത്തിയിൽ കണ്ടപ്പോൾ
അസ്വസ്ഥനായത്
എന്തുകൊണ്ടായിരിക്കും?
നഗ്നമായ മുഖം സാർവദേശീയം
നഗ്നമായ ആത്മാവു പോലെ
മനോഹരം
വിപ്ലവകരം.

  1. എന്റെ പെൺമുഖം

By ivayana

Leave a Reply

Your email address will not be published. Required fields are marked *