കാലമെത്ര മാറിയാലും,
പ്രായം നമ്മെ തളർത്തിയാലും
എന്റെ ഹൃദയത്തിലെ
പ്രണയത്തിന്റെ താളുകൾ
നിനക്കായി മാത്രം തുറന്നുവെച്ചിരിക്കും…
മഴയൊഴിഞ്ഞീടും മരച്ചില്ല
പോലെ നാം,
മങ്ങുമീ കാലത്തിൻ
പാതയിൽ നീങ്ങവേ..
മുടിയിഴകളിൽ വെള്ളി മിന്നിത്തുടങ്ങിലും,
മിഴികളിൽ വാത്സല്യ തീരങ്ങൾ കാൺകെ ഞാൻ….
ഓർമ്മകൾ തൻ കൂട്ടിൽ കൂട്ടുവെച്ചീടുവാൻ,
ഓരോ നിമിഷവും നാം
നെയ്ത സ്വപ്നങ്ങൾ,
മാഞ്ഞുപോകാതെയീ
മണ്ണിൽ തുടരുവാൻ,
മാറിലെ ചൂടേകി
ചേർത്തുവെച്ചീടാം ഞാൻ…
പ്രായമെൻ ദാഹത്തെ മെല്ലെ തളർത്താം,
പാദങ്ങൾ ഇടറുന്ന നാളുകൾ വന്നേക്കാം,
എന്നാലും എൻ നെഞ്ചിൽ
നിൻ പേരു മാത്രമേ,
എന്നെന്നും മായാതെ
മന്ത്രിച്ചു നിൽക്കൂ….
ഹൃദയത്തിൻ പുസ്തകം
മാറോടണച്ചു ഞാൻ,
താളുകൾ ഓരോന്നും നിന്നോർമ്മയാക്കാം,
അവസാന ശ്വാസവും
നിന്നിൽ പകർന്നു ഞാൻ,
നിനക്കായി മാത്രം
തുറന്നു വെച്ചീടാം..

ആദി ദേവ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *