“ഓൾഡ് ഏജ് ഹോം”(വൃദ്ധ സദനം) എന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനാഥത്വം പേറുമെങ്കിലും, അങ്ങനെ അനുഭവപ്പെടാതിരിക്കാൻ പല ശ്രമങ്ങളും ആ മതിലുകൾക്കുള്ളിലും ആ വലിയ വീട്ടിനുള്ളിലും ചെയ്തു വച്ചിരുന്നു.ചെറിയ പൂന്തോട്ടങ്ങൾ, ചെറിയൊരു ചായക്കട, മുറ്റത്ത് ഇരിക്കാനുള്ള ബെഞ്ചുകൾ അങ്ങനെ പലതും…..

ഞങ്ങൾ അവിടേക്ക് കേറി ചെല്ലുമ്പോൾ മുറ്റത്തെ ബെഞ്ചുകളിൽ ഒത്തിരി പേർ ഇരിക്കുന്നു.എല്ലാവരുടെ മുഖവും ഞങ്ങളിലേക്ക് തിരിഞ്ഞു. ഒരു പക്ഷേ,
അവരുടെ ഓർമ്മകളിൽ നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങൾ മിന്നിമറയുന്നുണ്ടാവും.
ഒരു ജന്മം തീർത്ത് മക്കൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ജീവിച്ച അവരുടെ കണ്ണുകളിൽ, അവരുടെ മക്കളുടെ മുഖം തേടുകയായിരിക്കാം.

ചിരിക്കാൻ മറന്ന ഒരുപാട് മുഖങ്ങൾ …..😞
എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ട്. രാവിലെ നടക്കാൻ പൂന്തോട്ടങ്ങൾ, സായാഹ്നത്തിൽ പോയിരിക്കാൻ ചായക്കട, നാട്ടുവർത്തനങ്ങൾ അറിയാൻ പത്രങ്ങൾ, …..
പക്ഷേ, പൂന്തോട്ടത്തിലെ പൂക്കളിലും ചായക്കടയിലെ പേപ്പറുകളിലും അനാഥത്വം തന്നെയാണ് തോന്നിക്കുന്നത്.

പ്രിയപ്പെട്ടവരെ, സ്വർഗം കിട്ടിയാലും എല്ലാവർക്കും അതിലും വലുത് സ്വന്തം വീടും മക്കളും കൊച്ചുമക്കളും തന്നെയാണ്. “മക്കൾ എന്ന സ്വപ്നം”, എല്ലാ മറവി പോലും അവിടെ പരാജയപ്പെടും.
അച്ഛനമ്മമാരെ ഓൾഡ് എയ്ജ് ഹോമിലേക്ക് മാറ്റുമ്പോൾ ഒന്നോർക്കുക. നിങ്ങളുടെ ഓരോ സന്തോഷത്തിന് പിന്നിലും അവരുടെ ത്യാഗത്തിൻ്റെ കൈകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ആ മാസ്മരിക കൈകളിലാണ് നിങ്ങൾ പിച്ചവെച്ചതും,വളർന്നതും, വാക്കുകൾ ചൊല്ലി പഠിച്ചതും.
മാതാപിതാക്കളെ എല്ലാ സൗകര്യങ്ങളും ഉള്ള ഓൾഡ് എയ്ജ് ഹോമിലേക്ക് പറഞ്ഞു വിടുമ്പോൾ, ഒരു പക്ഷേ മക്കൾ ചിന്തിക്കുന്നുണ്ടാവും, അവർക്ക് ഒന്നിനും ഒരു കുറവുമില്ലല്ലോ എന്ന്.

ഏത് കുറവുകളും മാതാപിതാക്കൾ സഹിക്കും,” മക്കൾ” എന്ന കുറവൊഴിച്ച് എന്നോർക്കുക.
വൃദ്ധസദനങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയും.വൃദ്ധസദനങ്ങളുടെ പേരും മാറ്റാം. പക്ഷെ,ഒരച്ഛന്റെയും അമ്മയുടെയും മനസ്സിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയില്ല, മക്കളുടെ സാമീപ്യം ഇല്ലാതെ….അവരുടെ മനസ്സിൻ്റെ സൗന്ദര്യം, ആഹ്ലാദം എല്ലാം മക്കളാണ് എന്നോർക്കുക.🙏
സ്നേഹത്തോടെ,
ശ്രീ♥️


·

ശ്രീജ സി എം

By ivayana

Leave a Reply

Your email address will not be published. Required fields are marked *