ന്യൂയോർക്ക് : കേരളത്തിലേക്ക് മടങ്ങി എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഗവൺമെന്റ് എല്ലാ സഹായവും ചെയ്യുമെന്ന് ധനകാര്യ മന്ത്രി  തോമസ് ഐസക് അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള കഴിവും,   പരിചയവും ഉള്ള പ്രവാസികൾ ആണ് തിരുച്ചു കേരളത്തിലേക്ക് വരുന്നത്. അവർക്കു കേരള ബാങ്കുമായി സഹകരിച്ചു കേരളത്തിൽ പുനരധിവാസത്തിനുള്ള പദ്ധതികൾ ഗവൺമെന്റ് തയ്യാറാക്കി വരുന്നു.  കേരള ബാങ്കുകൾ അടുത്ത വർഷങ്ങളിൽ  വൻ  മുന്നേറ്റം കേരളത്തിൽ ഉണ്ടാക്കും.ഇതിന് പ്രവാസി സമൂഹത്തിന്റെ സഹകരണവും ആവിശ്യമാണന്നും  മന്ത്രി അറിയിച്ചു.

കേരളത്തിന് കൊറോണ വൈറസിന് എതിരെ പോരാടാൻ നമുക്ക്  കഴിഞ്ഞു. സാമൂഹികമായി ഇത് വ്യാപിക്കാതെ നോക്കാൻ  കേരളാ ഗവൺമെന്റിനു കഴിഞ്ഞു എന്നത് തന്നെ വലിയ ഒരു വിജയമാണ്. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുക  എന്നതിനാണ്   ഗവൺമെന്റ് ശ്രദ്ധിച്ചത്.  കേരളത്തിൽ ഇന്ന് കൊറോണ രോഗികളുടെ എണ്ണം രണ്ടക്കം മാത്രമാണ്. മരണം സംഭവിച്ചത് വെറും നാല് പേർക്ക് മാത്രവും.പക്ഷേ അമേരിക്കയിൽ നിന്നും വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല.വളരെ അധികം നമ്മുടെ സഹോദരങ്ങൾക്കു ജീവൻ നഷ്‌ടപ്പെട്ടു. ജീവൻ നഷ്‌ടപ്പെട്ടവർക്കു ആദരഞ്ജലികൾ അർപിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ഒരു കാലം ഉണ്ടാകും എന്ന് നാം ചിന്തിച്ചിട്ടേ ഇല്ല.നിപ്പ വന്നപ്പോഴും , പ്രളയം വന്നപ്പോഴും നാം ഒത്തൊരുമിച്ചു നിന്ന് അതിനെ നേരിട്ട്. ഈ  വൈറസിന് എതിരെയും നമുക്ക് ഒരുമിച്ചു നിന്ന് പോരാടാം. ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ  നേതൃത്വത്തിൽ കഴിഞ്ഞ ശനിയാഴ്ച  നടത്തിയ ടെലി കോൺഫ്രൻസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി  തോമസ് ഐസക്.

സെക്രട്ടറി  കിരൺ ചന്ദ്രന്റെ ആമുഖ പ്രസംഗത്തോട് ആരംഭിച്ച മീറ്റിങ്ങിൽ  പ്രസിഡന്റ്  ടെറൻസൺ തോമസ് പങ്കെടുത്തവർക്ക്  സ്വാഗതം രേഖപ്പെടുത്തി.  ട്രഷർ ഡോ. ജേക്കബ് തോമസ് പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽനിന്നും  നൂറോളം ആളുകൾ ഈ ടെലി കോൺഫ്രൻസിൽ പങ്കെടുത്തു.  പ്രമുഖർ ആയ ഫോമാ നേതാക്കളായ ബെന്നി വാച്ചാച്ചിറ,അനിയൻ ജോർജ്, ജോൺ സി വര്ഗീസ്സ് , ജിബി തോമസ് , ഉണ്ണികൃഷ്ണൻ ഫ്ലോറിഡ, സുനിൽ വര്ഗീസ്, തോമസ് കോശി,വിനോദ് കൊണ്ടുർ , കുഞ്ഞു മലയിൽ, ബേബി ജോസ് ഫൊക്കാന നേതാക്കളയ മാമ്മൻ സി ജേക്കബ്,പോൾ കറുകപ്പള്ളിൽ ,  ശ്രീകുമാർ ഉണ്ണിത്താൻ , സജിമോൻ ആന്റണി  ,സുജ ജോസ് ,  ഷീല ജോസഫ്, ഫിലിപ്പോസ് ഫിലിപ്പ് , വിനോദ് കെയർക്  ,ജോർജി വർഗീസ് ,ജോയി ഇട്ടൻ , ലീല മാറാട്ട് ,എബ്രഹാം ഈപ്പൻ  ,വിപിൻ രാജു ,എറിക് മാത്യു  ,ഗണേഷ് നായർ, ഷീല ചെറു, ആന്റോ വർക്കി , അലക്സ് തോമസ്, കോശി കുരുവിള , വർഗീസ് പോത്താനിക്കാട്,  ഷെവലിയാർ ജോർജ് പടിയത്ത്  തുടങ്ങി നിരവധി പേർ പങ്കെടുത്തു.

 കൂടാതെ അല  നേതാക്കളായ  രവി പിള്ള , മനോജ് മഠത്തിൽ,എബ്രഹാം കളത്തിൽ,അശോക് പിള്ളൈ  പ്രദീപ് നായർ   ,ഷിജി അലക്സ് തുടങ്ങിയവരും പങ്കെടുത്തു.അലയുടെ നേതൃത്വത്തിൽ അമേരിക്കയിലും ഇന്ത്യയിലും ഫ്രണ്ട് ലൈനിൽ ജോലിചെയ്യുന്ന മെഡിക്കൽ സ്റ്റാഫിന് വേണ്ടി ഒരു ഫണ്ട്റേസിങ് നടത്താനും തീരുമാനിച്ചു.കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ്  ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി  കിരൺ ചന്ദ്രൻ 319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541. എന്നിവരുമായി ബന്ധപ്പെടുക.

By ivayana