അന്ന് മഹാലയ അമാവാസി!
പിതുക്കൾക്ക് പിണ്ഡം വെച്ച്,
ദാനങ്ങൾ നല്കി,
പുണ്യം തേടി,
പിൻഗാമികൾ!
തെരുവുകളിൽ ദൃഷ്ടി ചുറ്റി
ഉടച്ച കുംബളങ്ങകൾ.
ഉടഞ്ഞ കുമ്പളങ്ങയുടെ
അകം ചികഞ്ഞ്-
ദാനമിട്ട നാണയത്തുട്ടുകൾ
എടുത്തു വഴിപോക്കൻ!
വഴിപോക്കന്റെ കണ്ണുകളിൽ
തിരിച്ചറിവിന്റെ തിളക്കം!
മ്ലാനമായ മുഖത്ത്
നേർത്ത പരിഹാസ ചിരി!
ദാനം കിട്ടിയ നാണയങ്ങൾ
താഴെ എറിഞ്ഞ്…..
അയാൾ നടന്നു!
പൈതൃകത്തിന്റെ പരിമാനങ്ങളിൽ,
സംസ്കൃതിയുടെ വ്യാകുലതകളായി,
പാതയിൽ ചിതറിക്കിടന്നു,
കറുത്ത വാവിൽ നിലാവ് തേടുന്ന –
നാലണത്തുട്ടുകൾ!!

(ജനാർദ്ദനൻ കേളത്)

By ivayana