സൃഷ്ടിയുടെ നാളിൽ
ദൈവത്തിന്
മഴത്തുള്ളിയിൽ നിന്നും കിട്ടിയ
വാക്കായിരിക്കാം
മനുഷ്യൻ
അല്ലെങ്കിൽ ,
ഒരീർപ്പത്തിൻ്റെ തന്മാത്രയിൽ നിന്ന്
ദൈവം കേട്ടൊരു വാക്കായിരിക്കാം
മനുഷ്യൻ
അതുമല്ലെങ്കിൽ
ഒരു മഞ്ഞ് തുള്ളിയുടെ അദ്ധ്യാപനത്തിൽ നിന്ന്
ദൈവത്തിന് കിട്ടിയൊരു
വാക്കു മാത്രമായിരിക്കാം
മനുഷ്യൻ
ഇന്ന്
മനുഷ്യരേക്കുറിച്ചോർക്കുമ്പോൾ
ഉല്പത്തിയിൽ വെച്ച്
കിട്ടാതെ പോയ
ഉയർന്ന
വിദ്യാഭ്യാസത്തെയോർത്ത്
ദു:ഖിക്കുകയാവാം
ദൈവം

ജെസ്റ്റിൻ ജെബിൻ

By ivayana