അഴുക്ക് ചാലിലേയ്ക്കുരുണ്ട
കടലമണി തിരഞ്ഞ്
കറുത്ത് മെലിഞ്ഞ
ഒരു കുരുന്നു കൈ
വിതക്കാത്തവന്റെ
കൊയ്യാത്തവന്റെ
കളപ്പുരയിൽ കൂട്ടി വക്കാത്തവന്റെ
ഒരു ചൊറി പിടിച്ച കൈ
സ്വപ്നമില്ലാത്തവന്റെ
റേഷൻ കാർഡില്ലാത്തവന്റെ
നികുതി ചീട്ടില്ലാത്തവന്റെ
ഒരു ലക്ഷണം കെട്ട കൈ
വിശപ്പിന്റെ രാഷ്ട്രീയത്തിലും
പ്രണയത്തിന്റെ വരികളിലും
ദൈവത്തിന്റെ കണ്ണിലും ഇല്ലാത്ത
ഒരു പുറമ്പോക്ക് കാരന്റെ കൈ
എന്തിനെന്നറിയാതെ
എവിടെക്കെന്നറിയാതെ
സൃഷ്ടാവാരന്നറിയാത്ത
ഒരു സൃഷ്ടിയുടെ കൈ.

By ivayana