വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍. വിലകൊടുത്തുവാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും ഈ വിവരം അദ്ദേഹത്തെ അറിയിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടതെന്നും കുട്ടികള്‍ പറഞ്ഞു. ഇത് വില്‍ക്കാന്‍ കഴിയാത്ത ഭൂമിയാണെന്നും അയല്‍വാസിയായ വസന്തയുടെ കൈവശം ഭൂമിയുടെ രേഖയൊന്നുമില്ലെന്നും രാജന്റെ മകന്‍ രഞ്ജിത്ത് പറഞ്ഞു.

തര്‍ക്കഭൂമി കുട്ടികളുടെ പേരില്‍ വാങ്ങുമെന്നാണ് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്.തര്‍ക്കമുന്നയിച്ച അയല്‍വാസിയായ വസന്തയില്‍ നിന്നുമാണ് ഭൂമി കുട്ടികളുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. 

By ivayana