രചന : ജെസ്റ്റിൻ ജെബിൻ

ഇത്
പ്രതിമകളുടെ കാലം
ഇന്ന്
ആകാശം എഴുതപ്പെട്ടതും
സൂര്യൻ
വരയ്ക്കപ്പെട്ടതുമാണ്

ദിനങ്ങൾ
പ്രതിമകളുടെ
കാൽചുവട്ടിൽ
തളിർക്കുന്നു

വിത്തുകൾക്കിനി
ഗർഭപാത്രങ്ങളില്ല

അവർക്കുള്ള ഉദരം
കറുത്ത പ്രതലങ്ങളാൽ
വന്ധീകരിക്കപ്പെട്ടിരിക്കുന്നു

ഇന്നും നനഞ്ഞില്ല
മണ്ണും മനുഷ്യനും

മരങ്ങളും
നാളെയാണ്
കർഷക ദിനം
അന്നത്തിനായി മരിച്ചവൻ്റെ
ആറാമാണ്ട്

എന്നെ തൊടരുത്
എൻ്റെ
ദഹനേന്ദ്രിയമൊരു
ഉപ്പ് തിരയെ മെരുക്കുന്നു

ഇത് പ്രതിമകളുടെ രാജ്യം
ഇവിടെ
കർഷകനെന്നാൽ
അതൊര്
ആത്മഹത്യയുടെ പേര്.

ജെസ്റ്റിൻ ജെബിൻ

By ivayana