രചന : ഗൗരംഗ അർദ്ധംഗ അഭീക്ഷ്യ യോദ്ധാ

ഹരി ചുറ്റും നോക്കി. ശനിയാഴ്ച ആയിട്ടും പാർക്ക് വിജനമായിരുന്നു. പക്ഷെ ഇന്ന് ഈ സന്ധ്യക്ക്‌ എന്തോ പ്രത്യേകതയുണ്ട്. വല്ലാത്തൊരു വശ്യത തളം കെട്ടി നിൽക്കുന്നത് പോലെ. ചുവന്ന സാരിയുടുത്തു അകലേക്ക്‌ നോക്കിയിരിക്കുന്ന കീർത്തനയെ ഹരി അളന്നു നോക്കി.

” നിങ്ങൾ എവിടെയാണ് താമസം “
” താങ്കൾ ആ സെമിത്തേരി കാണുന്നുവോ? അതിനപ്പുറം ഉള്ള ചെറിയ വീട്, അതാണെന്റെ മൂകതയുടെ ഇരിപ്പിടം “
വലിയ ചുവന്ന പൊട്ട് പലതും മറയ്ക്കുന്നതായി ഹരിക്കുതോന്നി, ആരും കേൾക്കാനിടയില്ലാത്ത കഥകൾ ഒളിപ്പിച്ചു വെയ്ക്കുന്ന ചുവന്ന നെരിപ്പോട് പോലെ, അതവളുടെ നെറ്റിയിൽ എരിയുന്നു.
” ഞാൻ പോകട്ടെ “
” നാളെ? “
” ഉണ്ടാകും, ഇവിടെ തന്നെ, ഈ വിജനതയിൽ ഞാൻ ഒളിപ്പിച്ച മൗനമുണ്ട്,

ചിലപ്പോളൊക്കെ അവ എന്നോട് സംസാരിക്കാറുണ്ട്, കരയാറുണ്ട്, അതുകേൾക്കാൻ ഇവിടെ വരണം, വരും. “
കീർത്തന നടന്നു പോകുന്നത് നോക്കി ഹരി നിന്നു, എന്ത് ഭംഗി ആണിവൾക്ക് ! നിശ്ചലമായ ഒരു ഭംഗി, നിശ്ചലമോ ഹേയ് അല്ല, അതല്ല, വശ്യമായ എന്നാൽ ഭയപ്പെടുത്തുന്ന ഒരു ഭംഗി.
കുറച്ചു ദിവസം ആയിട്ടേ ഉള്ളൂ കീർത്തനയെ ഇവിടെ കാണുവാൻ തുടങ്ങിയിട്ട്, ആകർഷണീയമായ ആ കണ്ണുകൾ ആയിരിക്കും തന്നെ ആകർഷിച്ചത്, അതോ തനിയെ ഇരുന്നത് കൊണ്ടാണോ?അധികം സംസാരിക്കാറില്ല, പേര് പറഞ്ഞു, എഴുത്തുകാരി ആണെന്നും പറഞ്ഞു.

വെറുതെ ഒരുമിച്ചിരിക്കും അത്രമാത്രം, അല്പനേരം പിന്നെ ഇതേ അവൾ നടന്നു മറയും. വീണ്ടും സായാഹ്നത്തിൽ താൻ വരുമ്പോൾ അവൾ ഇവിടുണ്ടാകും, ഒരു പുഞ്ചിരി അതുമാത്രം. പിന്നെ ഒരു യാത്ര പറച്ചിൽ.

” സുന്ദരനും സമർത്ഥനും ആണ് താങ്കൾ ഇല്ലെങ്കിൽ മൗനത്തിൽ തീർത്ത ശവകുടീരങ്ങൾക്കിപ്പുറം ഉള്ള എന്റെ കൂട്ടിലേക്ക്‌ നിങ്ങൾക്ക് എങ്ങിനെ എത്തിച്ചേരുവാനാകും? “
അവളുടെ നിതംബത്തിൽ തഴുകി കൊണ്ടു ഹരി പറഞ്ഞു ” ഈ വലിയ ചുവന്ന കുങ്കുമ ഗോളത്തിൽ നി ഒളിപ്പിച്ച ആരും കേൾക്കാത്ത കഥകൾ എനിക്കു നുകരണം. “

വലതു കൈ കൊണ്ടു കീർത്തനയെ നെഞ്ചോട്‌ ചേർത്ത് നിറുത്തി നെറ്റിയിലെ വലിയ കുങ്കുമപൊട്ടിൽ ഹരി ചുണ്ടുകൾ ചേർത്തു.
കണ്ണുകൾ അടച്ചു അർദ്ധനഗ്നമായ്‌ നിൽക്കുന്ന കീർത്തനയുടെ ത്രസിച്ച മാറിടത്തിൽ കൈകൾ കൊണ്ടു തഴുകി രക്‌തം പോലെ ചുവന്ന കുങ്കുമപൊട്ടിൽ നിന്നും നാസാഗ്രത്തിലൂടെ അധരങ്ങളിലേക്കു നാവുകൊണ്ടു ഇഴഞ്ഞിറങ്ങി.

അധരങ്ങളിൽ ആഞ്ഞു നുകരുമ്പോഴും കണ്ണുകൾ അടച്ചു നിന്നു കീർത്തന. ഹരിയുടെ ചുണ്ടുകൾ അധരങ്ങളെ സ്വാതന്ത്രമാക്കിയപ്പോൾ അവളുടെ കണ്ണുകൾ പിടഞ്ഞുണർന്നു.
” നി സുന്ദരി ആണ്, വശ്യ സുന്ദരി, ഇന്നിനുമപ്പുറം എനിക്കൊരു നാളെ ഉണ്ടോ? അറിയില്ല, നിന്റെ മാദക സൗന്ദര്യം ഭോഗിക്കണം, ഇനിയൊരു നാളെ ഇല്ലാത്തത് പോലെ !”
” നാളെ ഉണ്ടാകില്ല എന്ന് തന്നെ ഓർത്തുകൊള്ളൂ “
” നിന്നെ എനിക്ക് വേണം കീർത്തനെ, നീ.., നീ ആണ് ഇനിയെന്റെ പകലുകൾ, നിയാണ് ഇനിയെന്റെ രാത്രികളിലെ സുഗന്ധം, മനോഹരി ആണ് നീ അതിമനോഹാരി. “
ചുണ്ടുകൾ കൊണ്ടു കഴുത്തിലെ ചുഴികളും ഒപ്പി കൈകൾ കൊണ്ടു നിതംബത്തെ തഴുകി മാറിലെ ത്രസിച്ച കൂമ്പിൽ ചുണ്ടുകൾ ചേർത്തു ഹരി വലിച്ചു കുടിച്ചു.

ചേർന്നിരുന്ന കീർത്തനയുടെ ചുണ്ടുകൾ പതിയെ വിടർന്നു, ആലസ്യം നിഴലിക്കാത്ത ഒരു പുഞ്ചിരിയായി അത് തെളിഞ്ഞു.
കടവായിൽ നിന്നും ഉമിനീർ താഴേക്കു ഒഴുകുന്നു എന്നറിഞ്ഞിട്ടും മാറിലെ കൂമ്പ് നുണഞ്ഞു ഹരി കുടിച്ചുകൊണ്ടിരുന്നു.
കാഴ്ച മങ്ങുന്നോ? ശരീരം ക്ഷയിക്കുന്നുവോ?
കുഴഞ്ഞു വീണ ഹരിയെ താങ്ങികീർത്തന കട്ടിലിൽ കിടത്തി.
അർദ്ധനഗ്‌നമായ ഒരു വെണ്ണക്കൽ ശില്പം പോലെ നിൽക്കുന്ന അവളെ ഹരി ഉറ്റു നോക്കി, ഒരിടവും തട്ടാത്ത കടഞ്ഞെടുത്ത രതിബിംബം തന്നെ,

വലതു കൈ കൊണ്ടു നെറ്റിയിലെ ചുവന്ന വട്ടപ്പൊട്ട് മായ്ച്ചു കളഞ്ഞു അരയിൽ ചുറ്റിയ സാരിയും വസ്ത്രങ്ങളും ഊരിയെറിഞ്ഞു കീർത്തന തിരിഞ്ഞു.
ഇപ്പോൾ ചുവന്ന പൊട്ടില്ല തീഷ്ണമായെരിയുന്ന കണ്ണുകൾ മാത്രം, ശരീരത്തിനു തളർച്ച ഉണ്ടെങ്കിലും അവളുടെ കണ്ണിൽ എരിയുന്ന കാമത്തിനെ ഹരി ആഗ്രഹത്തോടെ നോക്കി.
” നിനക്കിനി എഴുന്നേൽക്കുവാൻ ആവില്ല ഹരി, എന്റെ മുലകളിൽ ലേപനം ചെയ്ത ഓര്ഗാനോ ഫോസ്ഫേയ്റ്റ് വലിച്ചു കുടിച്ച നിന്റെ ശരീരം തളർന്നിരിക്കുന്നു.

നിനക്കോർമ ഉണ്ടാകില്ല ഹരി, നീ പുതച്ച മറവിയുടെ പകച്ച രാത്രികളിൽ ഒന്നായിരുന്നു നിനക്ക് ഞാൻ, കാമം തീരാതെ നീ ചുംബിച്ചുണർത്തി ഭംഗം വരുത്തിയ കറുത്ത രാത്രി.”
കാമമല്ല അവളുടെ കണ്ണുകളിൽ എരിയുന്ന അഗ്നി എന്നറിഞ്ഞ ഹരി പിടഞ്ഞുണരുവാൻ ശ്രമിച്ചു. ഇല്ല, ആവുന്നില്ല, നിശ്ചലനായി കീർത്തനയെ നോക്കി കിടന്നു ഹരി.

” പ്രണയം ആയുധമാക്കി നീ ആഞ്ഞു ചുഴറ്റി, നഷ്ടങ്ങൾ എനിക്ക് മാത്രമായിരുന്നു, കുടുംബവും ഊരും പേരും നഷ്ടമായി എനിക്ക്, നിന്നെയും തേടി കുറേ അലഞ്ഞു. നീ ചവച്ചു തുപ്പി അകന്നു. അതിനൊരുമാസം അപ്പുറം ആയിരുന്നു എന്റെ വിവാഹം, പക്ഷെ ഓരോ രാത്രിയും നിന്റെ ഓർമകൾ എന്നേ വേട്ടയാടി, അങ്ങിനെ എല്ലാവരെയും വിട്ടു വേട്ടയാടുന്ന നിന്റെ ഓർമകളെ നശിപ്പിക്കുവാൻ നിന്നെ വേട്ടയാടുവാൻ ഞാനും ഇറങ്ങി. “
കീർത്തനയുടെ ശബ്ദം നാലുചുവരുകളിലും തട്ടി ഉയർന്നു ഭീകരമായി.

” നീ അറിയുവാൻ ആഗ്രഹിച്ചത് എന്റെ ചുവന്ന പൊട്ടിനു പിറകിൽ ഞാൻ ഒളിപ്പിച്ച കഥ, ഇന്ന് അതിന്റെ തുണി അഴിച്ചിട്ടിരിക്കുന്നു, എന്റെ കഥയെ ചുംബിച്ചു മരിച്ചുകൊള്ളു. നിന്റെ പേരിനോടൊപ്പം ഇന്ന് ഈ കുങ്കുമവും മറയട്ടേ, ഇനി എനിക്ക് മടങ്ങണം താലികെട്ടി കാത്തിരിക്കുന്നവന്റെ ജീവിതത്തിൽ മാത്രമായി അഴിക്കുവാൻ ഇനി ചുറ്റണം എനിക്കൊരു പുതിയ തുണി “
കീർത്തനയുടെ ശബ്ദം ചുവരിൽ ഇടിച്ചു ചിതറി, വാക്കുകൾ ചിലമ്പിച്ചു.

” നിന്റെ കണ്ണിൽ ഇരുട്ട് കയറുന്നുവോ കീർത്തന? ശരീരം തളരുന്നുവോ? എന്റെ ചുണ്ടുകൾ നിന്റെ ചുണ്ടുകളെ കുടിച്ചിരുന്നു. ഞാനും നിനക്ക് പകർന്നു തന്നിരുന്നു മറ്റൊരു വിഷം. “
ഹരിയുടെ അടുത്ത് കുഴഞ്ഞു വീണ കീർത്തന ഹരിയെ നോക്കി, അഗ്നി അണഞ്ഞു ദയനീയത നിറഞ്ഞ കണ്ണുകളിൽ നോക്കി ആയാസപ്പെട്ട് ഹരി തുടർന്നു.
” നിന്നെ ഞാൻ അറിഞ്ഞില്ല എന്ന് നീ നിനച്ചു,

എന്റെ പ്രണയം ആയുധമോ അലങ്കാരമോ അഭിനയമോ ആയിരുന്നില്ല, മറിച്ചു ഞാൻ തന്നെ ആയിരുന്നു, എന്റെ ആത്മാവായിരുന്നു, സത്യമായിരുന്നു, ഞാനായിരുന്നു.
ഞാൻ ഭോഗിച്ചു മറന്ന രാത്രി ആയിരുന്നില്ല നീ ഞാൻ ജീവിച്ച രാത്രി ആയിരുന്നു. നീ എന്റെ പിന്നാലെ അല്ലായിരുന്നു കീർത്തന ഞാൻ നിന്റെ മുൻപിൽ നിന്നതായിരുന്നു.”
” നിന്റെ കണ്ണിൽ ഇരുട്ട് കയറുന്നുവോ കീർത്തന? ശരീരം തളരുന്നുവോ? എന്റെ ചുണ്ടുകൾ നിന്റെ ചുണ്ടുകളെ കുടിച്ചിരുന്നു. ഞാനും നിനക്ക് പകർന്നു തന്നിരുന്നു മറ്റൊരു വിഷം. “

ഹരിയുടെ അടുത്ത് കുഴഞ്ഞു വീണ കീർത്തന ഹരിയെ നോക്കി, അഗ്നി അണഞ്ഞു ദയനീയത നിറഞ്ഞ കണ്ണുകളിൽ നോക്കി ആയാസപ്പെട്ട് ഹരി തുടർന്നു.
” നിന്നെ ഞാൻ അറിഞ്ഞില്ല എന്ന് നീ നിനച്ചു,
എന്റെ പ്രണയം ആയുധമോ അലങ്കാരമോ അഭിനയമോ ആയിരുന്നില്ല, മറിച്ചു ഞാൻ തന്നെ ആയിരുന്നു, എന്റെ ആത്മാവായിരുന്നു, സത്യമായിരുന്നു, ഞാനായിരുന്നു.
ഞാൻ ഭോഗിച്ചു മറന്ന രാത്രി ആയിരുന്നില്ല നീ ഞാൻ ജീവിച്ച രാത്രി ആയിരുന്നു. നീ എന്റെ പിന്നാലെ അല്ലായിരുന്നു കീർത്തന ഞാൻ നിന്റെ മുൻപിൽ നിന്നതായിരുന്നു.”

നീ എന്റെ പിന്നാലെ അല്ലായിരുന്നു കീർത്തന ഞാൻ നിന്റെ മുൻപിൽ നിന്നതായിരുന്നു. നിന്നിൽ നിന്നും നമ്മുടെ വിവാഹത്തിനു സമ്മതം വാങ്ങുവാൻ പിരിഞ്ഞ ഞാൻ ചെന്നു കയറിയത് രോഗം മൂർച്ഛിച്ച അച്ഛന്റെ അവസാന ദിനങ്ങളിലേക്കായിരുന്നു. “
പാതി അടഞ്ഞ കണ്ണുകൾ ആയാസത്തിൽ തുറന്നു കീർത്തന കേട്ടു ഹരി പറഞ്ഞുകൊണ്ടേയിരുന്നു.
” അച്ഛന് കൂട്ടിരുന്നപ്പോഴും രണ്ടു തവണ ഞാൻ നിനക്കെഴുതിയിരുന്നു, മരണത്തലേക്ക് എന്റെ മടിയിൽ കിടന്നു അച്ഛൻ യാത്രയാകുന്നതിനു മുൻപ്, ബോധം മറയുന്ന ദിവസങ്ങൾ തുടങ്ങുന്നതിനു മുൻപ് ഒന്ന് ആവശ്യപ്പെട്ടിരുന്നു. എന്റെ വാക്കുകളിലൂടെ നിന്നെ അറിഞ്ഞ അച്ഛന്റെ അവസാന ആഗ്രഹം ആയിരുന്നു നിന്റെ ഒപ്പം എന്നേ കാണണമെന്ന്. ഒരുമിച്ചു നമ്മളെ കാണണം എന്ന് പറഞ്ഞാണ് ആ വൃദ്ധൻ ഓർമകൾ വെടിഞ്ഞത്. “

ഹരിയുടെ നേരെ ചെരിഞ്ഞു കിടക്കുന്ന കീർത്തനയുടെ വായിലൂടെ രണ്ടു തുള്ളി രക്തം ഇറ്റുവീണു.
” അച്ഛന്റെ ചിതയുടെ കനൽ എരിഞ്ഞടങ്ങിയ രാത്രി ഇരുണ്ടു വെളുത്തപ്പോൾ ഞാൻ ഓടി വന്നിരുന്നു. ആത്മാർത്ഥ പ്രണയമായി നിറഞ്ഞാടിയ എന്നേ നീ മറന്നു മറ്റൊരുവന്റെ ദിനങ്ങൾ സ്വന്തമാക്കിയിരുന്നു. ഇനി നിനക്കൊരു മടങ്ങി പോക്കില്ല.”
ഹരി നിരക്കി നിരക്കി അടുത്ത് കിടക്കു
ന്ന കീർത്തനയുടെ ദേഹത്തേയ്ക്ക് ചേർത്തു, ഹരിയുടെ മൂക്കിൽ നിന്നും രക്തം കിനിഞ്ഞു തുടങ്ങിയിരുന്നു .

” അച്ഛാ ഞങ്ങൾ ഒരുമിച്ചാണ് വരുന്നത്, ഞാനെന്റെ വാക്ക് പാലിക്കുന്നു. “
കേസ് ഡയറി അടച്ചു ഡിക്ടറ്റീവ് സൂര്യൻ എഴുന്നേറ്റു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയ തൃപ്തിയോടെ മാധ്യമ പ്രവർത്തകരും. ആളൊഴിഞ്ഞ കെട്ടിടത്തിലെ നന്ഗ്ന ജഡങ്ങളുടെ കഥ നിറഞ്ഞാടിയ ദിനങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് മാധ്യമപ്രവർത്തകൾ പുറത്തേയ്ക്കു നടന്നിരുന്നു.
ഒരാൾ മാത്രം നിലത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടാണ് ഡിക്ടറ്റീവ് സൂര്യൻ വിളിച്ചു ചോദിച്ചത് ” നിങ്ങൾ പോകുന്നില്ലേ? “
അയാൾ മുഖം ഉയർത്തി എഴുന്നേറ്റു.

സൂര്യൻ കണ്ടു സുന്ദരനായ ഒരു ചെറുപ്പക്കാരൻ, മുഖത്തു കുറ്റിത്താടി എഴുന്നു നിൽക്കുന്നു. സൂര്യന്റെ അടുത്തേയ്ക്കു വന്നു കൈ വിരലിൽ നിന്നു മോതിരം ഊരി കൊണ്ടു അയാൾ പറഞ്ഞു .
“ഞാൻ അനസ്‌, താങ്കൾ പറഞ്ഞ കഥയിലെ കീർത്തനയുടെ കഴുത്തിൽ തൂങ്ങിയ താലിയുടെ ദാതാവ്, താങ്കൾ കയറി ഇറങ്ങാത്ത ഒരു മുറി കൂടി ഉണ്ടായിരുന്നു ആളൊഴിഞ്ഞ ആ വീട്ടിൽ. ശരീരങ്ങൾ കിടന്ന മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോൾ വിരിച്ച പലകകൾ ഉയർത്തി നോക്കിയാൽ താഴേക്കു പടികൾ കാണാമായിരുന്നു. “
സൂര്യന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ടു ചെറുപ്പക്കാരൻ പറഞ്ഞു.

” ആ മുറിയിൽ രണ്ടുപേരും കുടിച്ചിറക്കിയ വിഷത്തിന്റെ ബാക്കി ഇരിപ്പുണ്ട്, അത് ടെട്രടോടോക്സിൻ ആണ് ഓർഗാനോ ഫോസ്‌ഫേറ്റ് അല്ല, താങ്കൾ കയറാത്ത മുറി പോലെ കയറാത്ത മറ്റൊരു ഇരുണ്ട യാമം കൂടി ഉണ്ട് ആ രാത്രിക്കു, തന്നെ ചതിച്ചുകൊണ്ടിരുന്ന ഭാര്യയെയും കാമുകനെയും മറന്നുകളഞ്ഞ ഒരു ഭർത്താവിന്റെ സങ്കടങ്ങളുടെ യാമം, രണ്ടു കുട്ടികളുടെ നിസ്സഹായനായ ഒരു അച്ഛന്റെ വേദനയുടെ യാമം.”
കയ്യിൽ നിന്നും ഊരിയ മോതിരം മേശയിൽ വെച്ചു കൊണ്ടു അയാൾ സൂര്യനോട് പറഞ്ഞു,

” എന്റെ കുട്ടികൾക്ക് ഭീഷണി ആയപ്പോളാണ് അവരുടെ അമ്മയായ എന്റെ ഭാര്യയേയും അവളുടെ കാമുകനെയും അവർ സംഗമിക്കുന്ന രാത്രിയിൽ ഞാൻ കൊന്നത്, എനിക്കും മക്കൾക്കും ജീവിക്കണം, നിങ്ങള്ക്ക് തെറ്റി പക്ഷെ എനിക്കിതു നിങ്ങളോട് പറയണം എന്ന് തോന്നി mr.സൂര്യൻ, കാരണം നിങ്ങൾ നന്മയുള്ള ഒരാളാണ് “
പതിയെ തിരിഞ്ഞു നടന്ന അനസിനെ നോക്കി ഡിക്ടറ്റീവ് സൂര്യൻ വിളിച്ചു mr. അനസ്..
പിന്തിരിഞ്ഞു നോക്കാതെ അനസ് നിന്നു.
പിന്നിൽ നിന്നും ഡിക്ടറ്റീവ് സൂര്യൻപറഞ്ഞു.

” നിങ്ങൾ പറഞ്ഞ ഞാൻ കാണാത്ത മുറിയിൽ ഉപേക്ഷിച്ച നിങ്ങളുടെ കണ്ണട കൂടി കൊണ്ടുപോകു, അതില്ലാതെ നിങ്ങള്ക്ക് തിരിച്ചു പോകുവാൻ വാഹനം ഓടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും, നിങ്ങളുടെ കഥയിലെ എല്ലാ നിമിഷങ്ങളിലും എന്റെ ചിന്തകൾ വ്യഭിചരിച്ചിരുന്നു. നിങ്ങൾ മറന്നു വെച്ച കണ്ണാടിയിലെ കാഴ്ച പോലെ, പക്ഷേ… ഞാനും ഒരു ഭർത്താവാണ്, അച്ഛനാണ് “
ഞെട്ടിത്തിരിഞ്ഞ അനസ് കണ്ടു മേശയിൽ ഊരിവെച്ച മോതിരത്തിനൊപ്പം അനാഥമായിരിക്കുന്ന തന്റെ കണ്ണട,
പിന്തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങുന്ന അതികായകനായ സൂരൄനേ നോക്കി നിന്നു നിറഞ്ഞ കണ്ണുകളോടെ അനസ് ,
കീർത്തനയുടെ പേരെഴുതിയ മോതിരത്തിനൊപ്പം ഇരിക്കുന്ന കണ്ണടയിലേക്ക് ഒരു നിമിഷം നോക്കി നിന്നതിനു ശേഷം അനസും പടികളിറങ്ങി..

കണ്ണടയുടെ അഭാവത്തിൽ കാഴ്ചയ്ക്കു അല്പം മങ്ങലുണ്ടായിരുന്നു എങ്കിലും അയാൾക്കുറപ്പുണ്ടായിരുന്നു ഇനിയുള്ള ജീവിതകാഴ്ചകൾക്ക് തെളിച്ചമുണ്ടാവുമെന്ന്..
ഇരുണ്ട മുറിയിലെ മേശമേൽ കീർത്തനയുടെ പെരെഴുതിയ മോതിരത്തിനോടൊപ്പം കറുത്ത ഭൂതകാലത്തിലെ മങ്ങിയ കാഴ്ചകളിലേക്ക് നോക്കി അനാഥമായിരുന്നു ദൈവത്തിന്റെ കൈയ്യൊപ്പുചാര്‍ത്തിയ മൂകസാക്ഷിയാം കണ്ണട..
ശുഭം 🌹…

By ivayana