Muthu Kazu

അതെ വെട്ടിക്കടവ് പുഞ്ചകൃഷിക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു. നാടുണർന്നു. നാട്ടാരുണർന്നു. ഇവിടെ ഇതൊരു ഉത്സവമാണ്. നാടിന്റെ ഉത്സവം. കതിരിൽ നിന്ന് മണി ഉതിരുന്നത് വരെ ഞങ്ങൾ ഉത്സവ ലഹരിയിൽ തന്നെ. അവിടെ വലിപ്പചെറുപ്പത്തിന്റെ വിത്യാസം ഇല്ല. മണ്ണിൽ നിന്ന് പൊന്നെടുക്കാൻ ഞങ്ങൾ. വെട്ടിക്കടവ്ത്തുകാർ ഒരുങ്ങി കഴിഞ്ഞു.

ഇന്നിവിടെ പുഞ്ച തൻ മേളം.
നീണ്ടു നിവർന്നു കിടക്കുന്നൊരാ..
വരമ്പിൻ മുകളിലിന്ന് പെട്ടി..
പറയുടെ.. താളമേളം.
പുലരിയുടെ നെറുകയിൽ..
കോട മഞ്ഞു തുള്ളിറ്റിച്ചു ..
പറന്നു പോകുന്നൊരാ..
കുളിർ കാറ്റിനിന്ന് ആനന്ദതാളം.
പിടയുന്ന പരൽ മീനിനെ..
ഒറ്റ കൊത്തിനകത്താക്കാൻ..
ഒറ്റക്കാലിൽ തക്കം പാർത്തിരിക്കും..
കൊറ്റിക്കിന്ന് സമൃദി തൻ മേളം.
വിത്തൊന്ന് പാകണം..
പിന്നത് പറിക്കണം..
മണ്ണിന്റെ മാറത്തത്..
ചേർത്തൊന്ന് വെക്കണം.
ഏറെയുണ്ടിനിയും ബാക്കിയിവിടെ
പുഞ്ചപണിയുടെ പൊലിമയുമായ്
നാടും വീടും ചേർന്നൊന്ന് നിന്ന്
എൻ നാടിൻ പ്രൗഡിയോടെ.
“വെട്ടിക്കടവ്” എന്നും..
മേന്മയോടെ ❤

By ivayana