രചന : ശ്രീരേഖ എസ്

ഉള്ളം കരഞ്ഞപ്പോഴും
അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.
വാചാലതകല്‍ക്കിടയിലും
മൗനം പാലിച്ചു.

ഹൃദയം ആര്‍ത്തലച്ചപ്പോഴും
മനസ്സ് നിശ്ശബ്ദതയെ കൂട്ടുപിടിച്ച്
തുറിച്ചു നോക്കുന്ന സമൂഹത്തെ
അവഗണനയുടെ തോലില്‍
പൊതിഞ്ഞു പിടിച്ചു..

മൗനനൊമ്പരങ്ങള്‍
ഉരുക്കിയെടുത്ത്
മെഴുകുതിരിയാക്കി
വെളിച്ചമേകി.

ഇരുട്ടിലും പ്രകാശം
പരത്തുന്ന മനസ്സിനെ
കരി പുരളാതിരിക്കാന്‍.
മൗനക്കുപ്പായത്തില്‍
ഒളിപ്പിച്ചപ്പോള്‍ .

ആരുടെയോ കല്ലെറിനാല്‍
തകര്‍ന്ന നിശബ്ദതയിൽ
പിടഞ്ഞുവീണ മനസ്
നൂല് പൊട്ടിയ പട്ടം പോലെ
എവിടെയ്ക്കോ..പറന്നുപോയി.

ഉന്മാദിനിയെപ്പോലവള്‍
പൊട്ടിച്ചിരിക്കുമ്പോള്‍
ഭ്രാന്തിയെന്ന ഓമനപ്പേരില്‍
ലാളിക്കുന്നു ചിലരെങ്കിലും..

ശ്രീരേഖ എസ്

By ivayana