രചന : ജെസ്റ്റിൻ ജെബിൻ

ഭാരതപിതാവേ
നീ
പുനർജ്ജനിക്ക
നിദ്രയുടെ
പരമോന്നത പീഠം വെടിയുക
നിൻ്റെ ഭാരതമിന്നിതാ
ഒരു
ഓവുചാലിലൂടെയൊഴുകുന്നു

ഭാരത പിതാവേ
നീ വരിക
ധർമ്മ കാഹളം മുഴക്കുക
മണ്ണിൽ
കലികാലത്തിൻ
കോശധാര
ദുർഭരണത്തിൻ
ബീജ ദ്രവ്യം
ധരയിൽ പെരുകുന്നു
അധർമ്മത്തിൻ
ഗർഭപിണ്ഡങ്ങൾ

സാഹോദര്യം
നാഗ മിഴികളിൽ
ദേശസ്നേഹം
ക്ഷുദ്ര ജന്തുക്കളിൽ

കണ്ണുകളിൽ
സ്ത്രീ പീഢകർ
കാതുകളിൽ
കർഷക മർദ്ദിതർ

ഭാരതപിതാവേ
നീ വരിക
നിൻ്റെ
നഗ്നപാദങ്ങൾക്കായി
ദാഹിക്കുന്നു ഞങ്ങൾ

ബംഗാളി കവിയേ
നീയും വരിക
നിൻ്റെ
തൂലികയാൽ നെയ്യുക
ഒരു
സുഗന്ധലേപന കാവ്യം
ദേശ രാഗത്താൽ
അലംകൃതമാക്കി
ഞങ്ങളത് പാടാം
എന്തെന്നാൽ
ഞങ്ങളുടെ ഭാരതം
ഇന്നൊരു
ഓവുചാലിലൂടെയൊഴുകുന്നു.

ജെസ്റ്റിൻ ജെബിൻ

By ivayana