രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ

വാലെൻടൈൻസ് ദിനം
മാൻമിഴിയിൽ നനഞ്ഞും
തേൻമൊഴിയിൽ കുതിർന്നും
മനഃമുറ്റത്താദ്രമാം
അനുരാഗം നാമ്പിടും.
ഹൃദയങ്ങളിലതു
തേൻമുല്ലയായ് വളരും,
ഇരുഹൃദയങ്ങളിൽ
മൃദുലഭാവമോടെ,
പ്രണയാദ്ര ചിന്തയിൽ
അമൃതരാഗം തൂകി.

വറ്റാത്ത തേനരുവി
കാമിനി തൻ മോഹാബ്ധി!
തോരാത്ത കുയിൽവാണി
കാമുകൻ തൻ മോഹാഗ്നി!

പ്രണയപയോധിയി –
ലപ്സര കിന്നരന്മാർ
പ്രണയാദ്രമാരതി –
യുഴിയുമപൂർവ്വദിനം.

By ivayana