ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
എഡിറ്റോറിയൽ

ഡാർവിൻ വർഗ്ഗീസ് എന്ന മലയാളി കാലങ്ങളോളം മറുനാട്ടിലാണെങ്കിലും സ്വന്തം നാടും, നാട്ടിലെ മണ്ണിൻ്റെ മണമുള്ളവരെയും ഹൃദയത്തിലേറ്റിയാണ് ഡാർവിൻ പിറവം എന്ന പേര് സ്വീകരിച്ചത്. സ്വന്തം നാട്ടിൽ മണ്ണിൻ്റെയും വിയർപ്പിൻ്റെയും മണമുള്ള ഒരു കൂട്ടം സൗഹൃദങ്ങളാത്ത് ഡാർവിൻ്റെ പിൻബലം. അവരുടെ ഭാഷയിൽ പിറവത്തുകാരുടെ മംഗലശ്ശേരി നീലകണ്ഠൻ.

പിറവം വലിയപള്ളി എന്ന പേരിനപ്പുറം മറ്റൊരു പേരിലും അറിയപ്പെടാതിരുന്ന പിറവം എന്ന ഗ്രാമം, ഇന്ന് ഡാർവിൻ പിറവം എന്ന പേരിൽ ലോക ശ്രദ്ധ പിടിച്ച് പറ്റുകയാണ്. സോഷ്യൽ മീഡിയ തരംഗമായ് മാറിയ ഡാർവിൻ പിറവത്തെ അറിയപ്പെടാത്തവരായ് ഇന്ന് മലയാളികളുണ്ടോ എന്നത് സംശയമാണ്.
. കവി, നോവലിസ്റ്റ്, സ്ക്രിപ്റ്റ് റൈറ്റർ, എന്നിവ കൂടാതെ ഗാനങ്ങൾ സ്വന്തമായ് ആലപിച്ച് അഭിനയിച്ച് ആൽബമായ് ചിത്രീകരിക്കുക, ടെലി ഫിലിമുകൾക്ക് സ്ക്രിപ്റ്റ് എഴുതുക, അത് രംഗാവിഷ്ക്കാരം ചെയ്യുക എന്നതിലും സമർത്ഥനാണ് ഡാർവിൻ പിറവം.

അദ്ദേഹത്തിൻ്റെ ചെകുത്താൻ കോട്ടയിലെ ചിലന്തി വലകൾ എന്ന നോവൽ സമൂഹ മനസാക്ഷിത്വത്തിലേക്ക് ഒരു കൂരമ്പായ് മാറിയപ്പോൾ അത് മുട്ടത്ത് വർക്കി അവാർഡിലേക്ക് എത്തി നിന്നു. തുടർന്നാണ് അദ്ദേഹത്തിൻ്റെ രണ്ടാമത്തെ രചന ” ചെരുപ്പിൻ്റെ വാറ് ” പ്രകാശനത്തിന് മുൻപ് ജനഹൃദയങ്ങൾ കീഴടക്കുന്നത്. ചെരുപ്പിൻ്റെ വാറ് വായിക്കുന്നവർ അത് മറ്റൊരു കവിതയായ് മുഖപുസ്തകത്തിൽ പ്രദർശിപ്പിക്കുന്നത് ആ വേറിട്ട രചനയുടെ വിജയമാണ്.

കുവൈറ്റിലെ അക്ഷര ഡ്രമാറ്റിക് ക്ലബ്ബിലൂടെ പ്രൊഫഷണൽ നാടകരംഗത്ത് അഭിനയത്തിൻ്റെ ആരംഭം കുറിച്ചാണ് ഡാർവിൻ പിറവം തൻ്റെ കഴിവുകളിലൂടെ ജനങ്ങളിലേക്ക് എത്തപ്പെടുന്നത്. ഗാനാലാപനത്തിൽ കെ.എസ് ജോർജിൻ്റെ ഗാംഭീര്യം അദ്ദേഹത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞ, അദ്ദേഹം മാഷായ്‌ മനസിൽ സ്വയം തിരഞ്ഞെടുത്ത മുഖർ ശംഖ് കലാകാരനും സാമൂഹിക കാരുണ്യ പ്രവർത്തകനുമായ മനോജ് മാവേലിക്കരയുടെ നിർദ്ദേശപ്രകാരമാണ് ഡാർവിൻ പിറവം കവിതയിലേക്ക് ചുവടുകൾ മാറ്റുന്നത്. അത് സാഹിത്യ കേരളത്തിന് മനോജ് നൽകിയ സംഭാവനയായ് കണക്കു കൂട്ടാം. പിന്നീടങ്ങോട്ട് മുഖപുസ്തകത്തിലെ 500 ൽ പരം കവികളുടെ കവിതകൾ അദ്ദേഹം ആലപിച്ച് കവിതകളെ ജനഹൃദയങ്ങളിൽ എത്തിച്ചിട്ടുണ്ടെന്ന് കരുതാം.

സ്വന്തമായ് കവിത എഴുതുമ്പോളും അതിനേക്കാൾ മറ്റുള്ളവരുടെ കവിത ആലപിക്കുകയും, അവരുടെ ചെറിയ തെറ്റുകളെ തിരുത്തി അവർക്ക് നേർ പാതയിലേക്ക് വഴി നടത്താൻ ഡാർവിൻ പിറവം ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.
. കമ്മ്യൂണിസ്റ്റ് ആൽബം രണവീര്യം സ്വന്തമായ് രചിച്ച്, ആലപിച്ച് അഭിനയിച്ച് ഇറക്കിയപ്പോൾ ആ ഗാനം കേരളത്തിലെ പ്രളയദുരിതത്തിന് ആശ്വാസമായ് മാറി. അദ്ദേഹത്തിൻ്റെ ഗർജ്ജിക്കുന്ന ആ സ്വരം മനോജ് മാവേലിക്കരയുടെ കണ്ടെത്തലിനോട് പൂർണ്ണമായും നീതി പുലർത്തിയെന്ന് അനുമാനിക്കാം.

സ്വന്തം ചാച്ചനായ വർഗ്ഗീസ് മൂപ്പൻ പിറവത്ത് കമ്മ്യൂണിസം കൊണ്ടുവന്ന ആദ്യ 16 പേരിൽ ഒരാളും പ്രശസ്തനായ തത്വചിന്തകനുമായിരുന്നു. അദ്ദേഹത്തിൻ്റെ ഒരു ഭ്രാന്തൻ്റെ ദർശനങ്ങൾ എന്ന തത്വശാസ്ത്ര പുസ്തകം അതിന് തെളിവാണ്. അദ്ദേഹമാണ് പിറവത്ത് പ്രയസ് എന്ന പ്രസ്ഥാനം തുടങ്ങിയതും, അതിലൂടെയാണ് പിറവത്ത് അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചതും അത് ലോക മലയാളികളിലേക്ക് എത്തിയതും. പിൽക്കാലം അദ്ദേഹം തുടങ്ങി വച്ച വോളിബോൾ, ഷട്ടിൽ ടൂർണ്ണമെൻ്റുകൾ, വള്ളം കളി മത്സരം ഇവയെക്കെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെയും സംഭാവനയായിരുന്നു പിറവത്തിന്.

പിൽക്കാലം വള്ളം കളി അത്തച്ചമയ ഘോഷയാത്ര ഇവയൊക്കെ മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയുണ്ടായി എന്ന് പറയുമ്പോൾ വർഗ്ഗീസ് മൂപ്പൻ എന്ന സാമൂഹിക സംസ്കാരിക നായകൻ പിറവത്ത് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു. ആ ചാച്ചൻ്റെ ആഗ്രഹമായിരുന്നു ഒരു സ്നേഹവീട്. അതിന് തുടക്കം കുറിക്കാൻ ഡോ: ആൻ്റണി തോമസ് ആലപ്പുഴ, ഹാരിസ് ആനക്കയം, ബിബി ഏലിയാസ് മുളന്തുരുത്തി, ലളിത ശിവദാസ് അങ്കമാലി, ഷീജ, അനന്ദൻ, സുദി പാലക്കാട്, റെനി തോമസ്, സിബി ആൻ്റണി, പ്രദീപ് കുമാർ, ലിസി ചാക്കോ, സുമേഷ് അയിലറ, സലീം മൊഹമ്മദ്, ജമാൽ വാളഞ്ചേരി, നിർമ്മല അകവൂർ, എരുമക്കാടൻ, ലിസി ബോബൻ, ഗോകുൽ ദാസ്, സഗീർ മദീന, സുരേഷ് നായർ, ഹേമലത, ഷൈനി ജോസഫ്, കവിത, അബിച്ചൻ എന്നിവർ അണിനിരന്നപ്പോൾ ഒരു കൊച്ച് സ്നേഹവീട് എന്ന പ്രസ്ഥാനം നിലവിൽ വന്നു.

ആദ്യത്തെ ചെയർമാനായി പ്രശസ്ത എഴുത്തുകാരൻ ബാബു കുഴിമറ്റവും, എഴുത്തുകാരി എസ്. സരോജവും എത്തപ്പെട്ടതോടെ സ്നേഹവീടെന്ന വണ്ടിയുടെ ചക്രങ്ങൾ പിറവത്ത് നിന്ന് മറ്റ് ജില്ലകളിലേക്ക് കറങ്ങിത്തുടങ്ങി.
ഇന്ന് സ്വന്തമായ് മാസിക, സാധാരണക്കാർക്ക് പുസ്തകം ഇറക്കി കൊടുക്കുക, സാഹിത്യ ചർച്ചകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുക, മൂപ്പൻസ് എഫക്റ്റ്സ് എന്ന ചിത്രീകരണ യൂണിറ്റ്, പ്രശസ്ത അവാർഡ് ദാനങ്ങൾ എന്നിവ നൽകുന്ന പ്രശസ്ത സംസ്ഥാന സാഹിത്യ സംഘടനയായ് സ്നേഹവീട് മാറ്റപ്പെട്ടു,

സ്നേഹവീട് പിറവം എന്നത് സ്നേഹവീട് കേരളയായ് സ്നേഹവീടിൻ്റെ പേട്രണായി റിട്ട: ജഡ്ജ് അബ്ദുൾ സത്താർ പള്ളിപ്പാട്ട്, ചെയർമാനായി ഡീക്കൺ ടോണി മേതല, വയലാറിൻ്റെ മകൾ ഇന്ദുലേഖ വയലാർ, ഷക്കീല സത്താർ, അഡ്വ: രാമകൃഷ്ണ ശേഷാദ്രി അധികാരത്തിലേറിയതോടെ സ്നേഹവീട് കേരള സംസ്ഥാനത്തെ ഏറ്റവും ശക്തമായ കലാസാഹിത്യ സംഘടനയായ് മാറ്റപ്പെട്ടു. സ്വന്തമായ് ഓഫീസ് ഉൾപ്പെടെ 14 ജില്ലാ കമ്മറ്റികളും നാലോളം ഏരിയാ കമ്മറ്റികളും അടങ്ങുന്ന മറ്റൊരു കലാസാംസ്കാരിക സാഹിത്യ പ്രസ്ഥാനം കേരളത്തിൽ മറ്റൊന്നില്ലെന്ന് തന്നെ ഉറപ്പിച്ച് പറയാം.

അനേകം കലാകാരന്മാർ സാഹിത്യകാരന്മാർ തങ്ങളുടെ ആഗ്രഹ സാക്ഷാത്ക്കാരങ്ങൾ ഉയർച്ച സ്നേഹവീട്ടിലൂടെയെന്നറിഞ്ഞ് സ്നേഹവീട് തേടി എത്തിക്കൊണ്ടിരിക്കുകയാണ്. സ്നേഹവീട് കേരളയെന്ന പ്രസ്ഥാനത്തിൻ്റെ നെടുംതൂണാണ് സ്വന്തം ചാച്ചൻ്റെ ആഗ്രഹപ്രകാരം പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഡാർവിൻ പിറവം. 14 ജില്ലകളിലും 50 പരം കവിതകൾ ചൊല്ലിക്കൊടുത്ത് കവികൾക്ക് ഹരമായ് മാറുന്ന ഡാർവിൻ പിറവത്തിൻ്റെ കഴിവ് അപാരമെന്നാണ് സംഘടനയിൽ ഉള്ളവർ പറയുന്നത്. ഒരു പത്രക്കടലാസ് കൊടുത്താലും നിമിഷങ്ങൾ കൊണ്ട് അതൊരു കവിതയായ് ചൊല്ലാൻ പറഞ്ഞാൽ ചൊല്ലുമെന്നത് സർഗ്ഗവാസനയാണെന്നാണ് കമ്മറ്റിക്കാരുടെ വിലയിരുത്തൽ.

അതിനോടൊപ്പം കൊറോണ രോഗികളെ ചികിത്സിക്കുക, ലോകത്തിനായ് കൊറോണ ക്ലാസുകളെടുക്കുക. ഏത് പാതിരാത്രിയിലും കൊറോണ രോഗികൾ വിളിച്ചാൽ വേണ്ട നിർദ്ദേശം നൽകുക. കുവൈറ്റിലെ രോഗികൾക്ക് ആശ്വാസമായ് മാറുക. അവരുടെ ബന്ധുക്കൾക്ക് സുഹൃത്തുക്കൾക്ക് ആശ്വാസമാകുക രോഗികൾക്ക് വേണ്ടി വിവിധ ഹോസ്പിറ്റലിലെ നഴ്സസിനെ ചേർത്ത് ഒരു ഗ്രൂപ്പ് തന്നെ കുവൈറ്റിൽ ഉണ്ടാക്കി എല്ലാ ഇന്ത്യക്കാർക്കും സഹായമായ് മാറുക .

ഈ അപൂർവ്വ വ്യക്തിത്വത്തിന് ഇന്ത്യൻ അവാർഡല്ല, ഇൻ്റർനാഷണൽ അവാർഡ് തന്നെ നൽകണമെന്നതാണ് സ്നേഹവീട് കേരളയുടെ പക്ഷം. ലോകമറിയപ്പെടുന്ന സ്നേഹവീട് കേരള ഇന്ന് പ്രോഗ്രാം ഡയറക്ടർ ഹനീഫ് പതിയാരിയിൽ തൃശ്ശൂർ, ജോ: ഡയറക്ടർ മിനി സജി കോഴിക്കോട്, വൈസ് പ്രസിഡൻ്റ് അജികുമാർ നാരായണൻ, ജനഃ സെക്രട്ടറി സുദീഷ് സി.കെ പാലക്കാട് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ് മുന്നേറുകയാണ്. ഏപ്രിൽ 10 ന് ആലപ്പുഴ ചന്ദിരൂരിൽ നടക്കുന്ന പത്താം വാർഷിക കലാസാഹിത്യ സാംസ്കാരിക ആഘോഷങ്ങൾ ദീപശിഖ വഹിച്ച് സാംസ്കാരിക ഘോഷയാത്രയോടെ നിശ്ചല നൃത്യങ്ങളോടെയായിരിക്കും ആരംഭിക്കുക.

ചടങ്ങിൽ മന്ത്രിമാർ, സാംസ്കാരിക നായകർ, സാഹിത്യകാർ, പ്രശസ്ത കലാകാരന്മാർ എന്നിവർ അണിനിരക്കും.
ഇത്രയും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡാർവിൻ പിറവത്തിന് ലഭിച്ച നാഷണൽ അവാർഡ് സ്നേഹവീട് കേരളയുടെ അംഗീകാരമായ് കണ്ട് പിറവത്ത് മീറ്റിങ്ങ് വിളിക്കാവാൻ തീരുമാനിച്ചിരിക്കുകയാണ് വൈസ് പ്രസിഡൻ്റ് അജികുമാർ ഉൾപ്പെടെ സംഘാടകർ. ചെരുപ്പിൻ്റെ വാറിനും, ജി.ഐ.എ യുടെ രാജീവ് ഗാന്ധി നാഷണൽ അവാർഡിനും ഡാർവിൻ പിറവത്തിനും സ്നേഹവീട് കേരളക്കും ആശംസകൾ.

By ivayana