രചന : മാത്യു വർഗീസ്

ജനക്കൂട്ടം :- സർക്കു..ജി അങ്ങ് ഒരു വലിയ പുലിയെ, ഒറ്റയ്ക്ക് ഓടിച്ചിട്ട്‌ പിടിച്ചു എന്ന് കേൾക്കുന്നല്ലോ, ശരിയാണോ?
സർക്കു ജി :- ശരിയാണ് ഒരു ഭയങ്കരൻ പുലിയെ ഒറ്റയ്ക്ക് ഓടിച്ചിട്ട് പിടിച്ചു.
അനു :- (യായികൾ ) സത്യം പച്ച സത്യം അതിന് രണ്ടുമൂന്നു തലയുണ്ട് ഞങ്ങൾ ദിനേന പരസ്യം ചെയ്യുന്നത് നിങ്ങൾ കാണുന്നില്ലേ,കേൾക്കുന്നില്ലേ?

ജന :- രണ്ടുതല എന്ന് അങ്ങയുടെ അനുയായികൾ ആയ ചിന്ന വേട്ടക്കാർ, ആണയിട്ട് പറയുന്നതിൽ വല്ല കഴമ്പും ഉണ്ടോ സർജി?
സ ജി :- ഹഹഹഹ (ചിരിച്ചതല്ല അങ്ങനെ അറിയില്ല ) ഇല്ല, രണ്ട് തലയൊന്നും ഇല്ല.പക്ഷെ രണ്ട് തലയുടെ വലുപ്പം ഉള്ള ഒരു തലതന്നെയാണ്….ന്നാണ്, എന്നാണ്., അവർ മൊഴിഞ്ഞത്
അനു :- അതെയതെ, ഭയങ്കര വലിയ ഒരു തല, കൊമ്പകളും ഉണ്ട്
ജന :- എന്ത് കൊമ്പുള്ള പുലിയോ?
സ ജി :- ഹിഹിഹി (എങ്ങനെ ഉണ്ട് എന്റെ ചിരി എ.മ.) കൊമ്പല്ല, ചെവികളാണ് അത്. പക്ഷെ കണ്ടാൽ കൊമ്പാണെന്നേ തോന്നൂ. (അങ്ങനെ യേ പറയാവൂ എന്ന് അവർക്ക് നിദ്ദേശം കൊടുത്തിട്ടുണ്ടായിരുന്നു )

അനു :- അതെയതെ 4 ചെവികൾ ഉണ്ട്. 2 എണ്ണം മുന്നിലേയ്ക്കും 2 എണ്ണം പിന്നിലേക്കും.
ജന : സർക്കുജി സത്യം പറയൂ ഞങ്ങൾക്ക് കാണിച്ചു തരണം. ഞങ്ങളും അറിയട്ടെ
സ ജി :- അതുപറ്റില്ല, പത്രപ്പരസ്യം ചെയ്യും. ചിത്രം എടുക്കാൻ പുലി സമ്മതിക്കുന്നില്ല മാത്രമല്ല ഞാനുമായി എന്തോ റദ്ദു ചെയ്യും എന്ന് പുലി പറയുന്നു
അനു : പൂപ്പൂയ്.. ഹേ ഊളകളെ സംഭവം ശരിയാണ് പക്ഷെ നേരിട്ട് കാണിക്കൂല
ജന : ശരി,ok എങ്കിൽ വലിപ്പം ഒന്നൂടെ കാണിക്കാമോ? (ആംഗ്യത്തിൽ മതി )

സ ജി :- (കൈകൊണ്ട് കാണിച്ചു) ദേ… ഇത്രേം ഉണ്ട്. എങ്ങനിണ്ട്?
അനു :- കണ്ടോ,കണ്ടോ സർക്കുജി ടെ കൈക്കരുത്ത്? ആ കൈകൊണ്ടാണ് ഇതിനെ ഒറ്റയ്ക്ക് പിടിച്ചത്?
ജന :- താങ്കൾ നേര് പറയൂ ഇത്രയും വലിപ്പം എന്ന് പറയുന്നത് നേര് തന്നെയാ ണോ?
സജി : സാധാരണ കാണാറുള്ള എമണ്ടൻ കണ്ടൻ പൂച്ച ഇല്ലേ അതിന്റ തല ഇല്ലേ,
അതിനേക്കാൾ വലിയ തലയുള്ള…..
അനു :-കണ്ടോ /കേട്ടോ. പൂച്ചയെക്കാൾ വലിയ തലയുള്ള പുപ്പുലി.
ജന :- എന്നിട്ട് അത് എവിടെ?

സ ജി : (ഒരു എലുമ്പൻ പൂച്ചക്കുഞ്ഞിനെ പൊക്കി കാണിച്ചു ) ദേ ഇതാണ് ലത്. ഇനി ചോദ്യമില്ല. ആരുമൊന്നും ചോദിക്കരുത്.
ഇതാണ് ആ പുലി. നിങ്ങൾ വലിയ ഭൂതക്കണ്ണാടി വച്ചു നോക്കാഞ്ഞിട്ടാണ് ഇങ്ങനെ ചെറുതായി തോന്നുന്നത്. കുറ്റം
ജ ന.., യുടെയാണ്. ജനയുടെ മാത്രമാണ്
അനു :- ഭയങ്കരം ഭയങ്കരം ഇതെങ്ങാനും വലുതായി,പിന്നേം വലുതായി ഒരു ഭയങ്കരനായി…സംഗതി ആഗോള ഭീകരൻ ആവും മുമ്പ് സർക്കുജി അതിനെ പിടിച്ചു.ഇനിയും ഇങ്ങനെ ഒക്കെ ആവാതിരിക്കാൻ അടുത്ത 5 കൊല്ലം കൂടെ ഞങ്ങക്ക് വേണം, ശിക്കാരി സർക്കു ജി കി ജയ ജയ് ഹി ഹൈ ഹേ. പൂച്ച പുലിയാവു
ന്നത് ഇങ്ങനെ…യാ,ത്രെ
ജന:- വടി കയ്യിൽ കിട്ടട്ടെ, അതുവരെ പൂച്ച പുലിയും ആയ്ക്കോട്ടെ…ന്തേയ്‌??

(ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ആരുമായും ഈ കഥയ്ക്ക് ബന്ധം ഒന്നുമില്ല കടപ്പാട് :-.നാട്ടിൻപുറങ്ങളിൽ കേട്ടിട്ടുള്ള ഒരു വമൊഴി കഥ )

മാത്യു വർഗീസ്

By ivayana