Shyju Thakkolkkaran

അഞ്ചു പേർ അഞ്ച് പ്രാവശ്യം ചെന്ന് പറഞ്ഞിട്ടും അന്ത്യകൂദാശ നൽകാൻ ആ പുരോഹിതൻ തയ്യാറായില്ല.
മുറിക്കകത്ത് ഉണ്ടായിരുന്നിട്ടും ” പുരോഹിതൻ സ്ഥലത്ത് ഇല്ലാ ” എന്ന് പറയാൻ മറ്റുള്ളവരെ ചട്ടംകെട്ടി. !

തന്നെക്കാണാതെ പുരോഹിതൻ ഒളിച്ചിരിക്കുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ,
കുറച്ച് കാത്തിരുന്നാലും മരണംകാത്ത് കിടക്കുന്ന മകന് അല്പം ആശ്വാസം ലഭിക്കുമല്ലോ എന്ന് കരുതി പള്ളിമുറിക്ക് മുമ്പിൽ ഈ മനുഷ്യൻ കാത്തിരുന്നത് മണിക്കൂറുകളാണ് !
ഈ അപ്പന്റെ വേദന , ഒരു “അച്ചന് ” എന്നെങ്കിലും മനസ്സിലാകുമോ?
ഒരിക്കലുമില്ല.!!

കൺമുന്നിൽ സ്വന്തം മകന്റെ മരണം കാണേണ്ടി വരുന്ന ഒരു അപ്പന്റെ ഹൃദയ വേദന ഒരു “പുരോഹിതന് ” എന്നെങ്കിലും മനസ്സിലാകുമോ?
ഒരിക്കലുമില്ല !
ഇനി അഥവാ മനസ്സിലാകുമെങ്കിൽ, പിന്നെ ഇത്ര വൈരാഗ്യം ഈ പിതാവിനോട് പ്രകടിപ്പിക്കാനുളള കാരണമെന്ത്?
കമ്മറ്റിയിൽ അംഗമല്ലാത്ത രണ്ടുപേരെ അച്ചൻ അച്ചന്റെ സ്വാർത്ഥതയ്ക്കും ഉദിഷ്ട കാര്യത്തിനും വേണ്ടി ജനാധിപത്യത്തിന് വിരുദ്ധമായി ഏകാധിപത്യ പ്രകാരം പ്രവർത്തിച്ചതിനെ എതിർത്തതോ?

അങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ അത് രമ്യമായി പറഞ്ഞ് പരിഹരിച്ചു കൂടെ?
അതിനു പകരം അത് ഒരു വൈരാഗ്യ കാരണമായി ഒരു പുരോഹിതൻ മനസ്സിൽ കൊണ്ടു നടക്കുകയാണോ വേണ്ടത് ?
എന്നിട്ട് മരണം പോലെയുള്ള ഇത്തരം അവസരങ്ങൾ നോക്കി അത് മുതലെടുക്കുകയാണോ ചെയ്യേണ്ടത്?
ഒരു പുരോഹിതൻ തന്റെ വൈരാഗ്യം തീർക്കേണ്ടത് കൂദാശകൾ ദുരുപയോഗം ചെയ്തു കൊണ്ടാണോ?
മറ്റുളളവരോടുള്ള സേവനം തന്നെ ജീവിത ലക്ഷ്യമാക്കിയ ഒരു പുരോഹിതൻ വ്യക്തി വൈരാഗ്യം വച്ചുപുലർത്താൻ പാടുള്ളതാണോ?

ആ വൈരാഗ്യം ബലി പീഠത്തിലേക്ക് കൊണ്ടുവരുവാൻ പാടുള്ളതാണോ ?
എന്നാൽ നിർഭാഗ്യവശാൽ ഇന്ന് മിക്ക ദേവാലയങ്ങളിലും നടക്കുന്നത് ഇതാണ് : ഇത്തരം പക പോക്കലുകൾ ആണ്.!
വിശുദ്ധിയുടേയും, സ്നേഹത്തിന്റെയും സമാധാനത്തിന്റേയും വിളനിലമായി മാറേണ്ട കർത്താവിന്റെ ബലിപീഠം കുഞ്ഞാടുകളെ കശാപ്പ് ചെയ്യുന്ന കൊലക്കളമാക്കി ചില പുരോഹിതർ മാറ്റുന്നു.!!!
പുരോഹിതർ കുർബ്ബാന മധ്യെ “കൊലവെറി ” പ്രസംഗിച്ചും , കൂദാശകൾ മുടക്കിയും , സമൂഹത്തിൽ അപമാനിച്ചും , നിഷ്കരുണം കൊന്ന് കൊലവിളിച്ച കുഞ്ഞാടുകളുടെ രക്തം വീണ് ഇന്ന് അൾത്താരയും ദേവാലയവും മലിനമായിരിക്കുന്നു.!!!
അതുകൊണ്ടാണ് ഇന്ന് ദേവാലയങ്ങളിൽ അനർത്ഥങ്ങൾ സംഭവിക്കുന്നത്!

നോയ്മ്പ് ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് മരിച്ചവർക്കു വേണ്ടിയുള്ള ഒപ്പീസ് ചൊല്ലുന്നതിൽ നിന്നും മാത്യു ചേട്ടന്റെ മകന്റെ കുഴിമാടത്തെ ഒഴിവാക്കിയെന്നും, അതാണ് ജിൽസ് ഉണ്ണി മായ്ക്കൽ എന്ന മനുഷ്യനെ പുരോഹിതനെതിരെ , കൈക്കാരനെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നും കൂടി അറിയാൻ കഴിഞ്ഞു !
ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ നടക്കുന്നത് കാണുമ്പോൾ മന:സാക്ഷിയുള്ള ഏതൊരുവനും പ്രതികരിക്കുക സ്വാഭാവികമാണ്.

പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ അതിനു ഉചിതമായ പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.
മനുഷ്യത്വഹിതമായ പുരോഹിത പ്രവർത്തനങ്ങൾക്കെതിരെ അതാത് കാലങ്ങളിൽ പ്രതികരണ ശബ്ദങ്ങൾ ഉണ്ടായിട്ടുണ്ട്.!
ഈ ബൈബിൾ ഭാഗങ്ങൾ ശ്രദ്ധിക്കൂ ….
ഇവിടെ വിശ്വസ്‌തതയോ സ്‌നേഹമോ ഇല്ല.
ദൈവവിചാരം ദേശത്ത്‌ അറ്റുപോയിരിക്കുന്നു.
ആണയിടലും
വഞ്ചനയും
കൊലപാതകവും
മോഷണവും
വ്യഭിചാരവും
സീമാതീതമായിരിക്കുന്നു.!

ഒന്നിനുപിറകേ ഒന്നായി കൊലപാതകം നടക്കുന്നു.!
അതിനാല്‍, ദേശം വിലപിക്കുന്നു;
അതിലെ സകല നിവാസികളും ക്‌ഷയിക്കുന്നു;
എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ;
കുറ്റപ്പെടുത്തുകയും
വേണ്ടാ.

പുരോഹിതാ, നിനക്കെതിരേയാണ്‌ എന്റെ ആരോപണം.!
നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും.!
അജ്‌ഞതനിമിത്തം എന്റെ ജനം നശിക്കുന്നു.
നീ വിജ്‌ഞാനം തിരസ്‌കരിച്ചതുകൊണ്ട്‌ എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്‌കരിക്കുന്നു.!!!!

ആർക്കെതിരെയാണോ ഇത് എഴുതപ്പെട്ടത് , അവർ ,ഇത്തരം പ്രതികരണ ശബ്ദങ്ങൾ ഉണ്ടാകുന്ന മുറക്ക് ഏത് ഹീനമാർഗ്ഗവും സ്വീകരിച്ച് അതിനെ ഇല്ലായ്മ ചെയ്യാനും ശ്രമിച്ചിട്ടുണ്ട്.
അന്യായങ്ങൾക്കെതിരെ
പ്രതികരിച്ചവർ മുഴുവൻ കൊല്ലപ്പെടുകയായിരുന്നു!
കുന്നോത്ത് ദേവലായത്തിൽ നടന്ന ആസൂത്രിത ആക്രമണത്തിൽ നിന്ന് ജിൽസ് എന്ന മനുഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്കാണ് !

കുന്നോത്ത് ദേവാലയത്തിൽ അന്ന് നടന്നത് മുഴുവൻ അന്യായമാണ്!
കർത്താവിന് നിരക്കാത്തതാണ്!
മന:സാക്ഷിക്ക് നിരക്കാത്തതതാണ് !
മാനവികതക്ക് യോജിക്കാത്തതാണ്!
ഇവർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത് വിശ്വാസിക്കുഞ്ഞാടുകളുടെ സഹായത്തോടെയാണ്.

പുരോഹിതരെക്കുറിച്ചുളള അജ്ഞതയാണ് കുഞ്ഞാടുകളെ അവരുടെ അടിമകളാക്കുന്നതും അവർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കാൻ അവരെ പ്രേരിപ്പിക്കുന്നതും!
അതിരറ്റ പുരോഹിത വിധേയത്വമുള്ള വലിയ വിഭാഗം ജനമാണ് ഇത്തരം പുരോഹിതരുടെ ബലം !
ഈ ജനത്തിന് യഥാർത്ഥം തിരിച്ചറിയാൻ സാധിക്കുന്നില്ല.
ഇവർക്ക് എന്ന് വിവേകം വരും?

By ivayana