ട്രംപിന്‍റെ   നയങ്ങളോടുള്ള എതിര്‍പ്പും പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ  സംഭവങ്ങളും  ജനങ്ങളില്‍ ട്രപിനോടുള്ള വിരോധം വര്‍ദ്ധിപ്പിച്ചു.  കലിപ്പ്  തീര്‍ക്കാന്‍ ജനങ്ങള്‍ ട്രംപിന്‍റെ പ്രതിമ പോലും വെറുതെ വിടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ ജനങ്ങളുടെ ഇടികൊണ്ട്‌ തകര്‍ന്നത്   ടെക്സാസിലെ ലൂയിസ്​ തുസാദ്​സ്​ വാക്​സ്​ വര്‍ക്ക്​ മ്യൂസിയത്തില്‍   (Louis Tussaud’s Waxworks in San Antonio, Texas) സ്ഥാപിച്ചിരുന്ന പ്രതിമയാണ്…  ട്രംപിന്‍റെ മെഴുകു പ്രതിമയുടെ മുഖത്താണ് ഏറ്റവും കൂടുതല്‍ ഇടിയേറ്റിരിയ്ക്കുന്നത്‌.  ഇടികൊണ്ട്‌ ഏറെ  കേടുപാടുകളും പ്രതിമയ്ക്ക്  സംഭവിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന്  ഡൊണാള്‍ഡ് ട്രംപിന്‍റെ  മെഴുകുപ്രതിമ താത്കാലികമായി നീക്കം  ചെയ്തു.

സന്ദര്‍ശനത്തിനായി  മ്യൂസിയത്തില്‍ എത്തുന്നവരെല്ലാം ട്രംപിന്‍റെ  പ്രതിമയില്‍ ഇടിക്കുന്നത് പതിവായതോടെയാണ് അധികൃതര്‍ സ്റ്റോര്‍  മുറിയിലേക്ക് പ്രതിമ മാറ്റിയത്.  രോക്ഷം തീര്‍ക്കാന്‍  സന്ദര്‍ശകര്‍ പ്രതിമയുടെ മുഖത്ത്​ ഇടിക്കുകയും പ്രതിമയില്‍ നിന്ന്​ മെഴുക്​ അടര്‍ത്തിയെടുത്ത് വികൃതമാക്കുകയും  ചെയ്തിരുന്നു.  ഇതോടെയാണ് പ്രതിമ മാറ്റാന്‍ തീരുമാനമായത്. പ്രതിമ ഉടനെ​യെങ്ങും  മ്യൂസിയത്തില്‍ തിരി​ച്ചെത്തിക്കില്ലെന്നാണ്​ സൂചന.  

അതേസമയം, അമേരിക്കന്‍   പ്രസിഡന്‍റ്  ജോ ബൈഡന്‍റെ  മെഴുകുപ്രതിമയുടെ  നിര്‍മാണം പുരോഗമിക്കുകയാണെന്നും ഉടന്‍തന്നെ  മ്യൂസിയത്തില്‍ സ്ഥാപിക്കുമെന്നുമാണ്  റിപ്പോര്‍ട്ട്.  ബൈഡന്‍റെ മെഴുകുപ്രതിമ സ്ഥാപിച്ചതിന് ശേഷം മാത്രമേ  ട്രംപിന്‍റെ പ്രതിമ പുന:സ്ഥാപിക്കൂ എന്നാണ് മ്യൂസിയം അധികൃതര്‍ പറയുന്നത്.

അമേരിക്കയുടെ മുന്‍  പ്രസിഡന്‍റുമാരായിരുന്ന ജോര്‍ജ്​ ബുഷിന്‍റെയും ബരാക്​ ഒബാമയുടെയും പ്രതിമകള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു.

By ivayana