രചന : ഹരിഹരൻ.

ഹലോ അരുൺ സാർ, ഞാൻ അജു വാണ്.
ഹാലോ ആരാണ്?
അജു വാണ്., സാറിൻ്റെ ചിക്കുവാണ്.
ചിക്കു ,എവിടെ നിന്നാണ് വിളിക്കുന്നത്.
സാർ.. ചെന്നൈയിൽ’ നിന്നാണ് വിളിക്കുന്നത്.
ഞാൻ -പാലക്കാട്ടിലേക്കാണ് വരുന്നത്. ഇന്ന് വ്യാഴാഴ്ച യല്ലേ. ശനിയാഴ്ചയല്ലേ ഞങ്ങളുടെ ബാച്ചിൻ്റെ കൊൺ വക്കേഷൻ ഡേ.

ചിക്കു ശരിയാണ്.- അന്നാണ് കോൺവെക്കേഷൻ ഏകദേശം 152 പേർ വരും. എന്ന് രജിസ്ട്രേഷൻ ചെയ്തിട്ടുണ്ട്.
സാർ കോളേജിൽ കാണില്ലേ.
അസുഖം മാറിയോ?
ചിക്കു ഞാൻ കോളെജിൽ കാണും.അസുഖം അത്രകണ്ട് മാറിയിട്ടില്ല. നടക്കാൻ പ്രയാസമുണ്ട്.
സാർ ഞങ്ങൾ കാറിലാണ് വരുന്നത്.
എൻ്റെ കൂടെ പ്രീതിയും, ശങ്കറും, വിജയും ഉണ്ട്.
ചിക്കു അവൻ വരുന്നില്ലേ -നിൻ്റെ ഹോസ്റ്റൽ മേറ്റ്-പീറ്റർ.
ഇല്ല. അവൻ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല.
സാർ, ഞങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് ഇവിടെ നിന്ന് പുറപ്പെടും. .രാത്രി 12 മണിക്ക് ക്കത്ത് പാലക്കാട് എത്തും

സാർ വീട്ടിൽ കാണില്ലേ
. പ്രീതി കോയമ്പത്തൂരിൽ അവളുടെ മാമൻ്റെ വീട്ടിൽ പോകും
. പിറ്റെദിവസം അവൾ അവിടെ നിന്ന് കോളെജിൽ എത്തിക്കോളും.
ശരി ചിക്കു. നിങ്ങളുടെ ജൂനിയേ ർസിനു ക്ലാസ്സുണ്ട്.. ഞാൻ രാത്രി വിളിക്കാം.
ശരിസാർ.സ്റ്റെപ്പ് നോക്കി കയറു’ അന്നത്തെ പോലെയാകരുത്.
അരുൺ സാർ ഫോൺ കട്ട് ചെയ്തു.
2018- 2020 എം.ബി.എ.വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ ഡേ.. ഏഴു മാസം മുൻപ് നടക്കേണ്ടത് കോവി ഡ് കാരണം മാറ്റിവെച്ചു.

കേരളത്തിലെ പ്രശസ്തമായ മാനേജ്മെൻ്റ് സ്കൂളിൽ ഒരുപബ്ലിക്ക് സ്കൂളാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചു താമസം. ക്ലാസ്സുകൾ – കാലത്ത് 8 മണി മുതൽ രാത്രി 11 മണി വരെ – ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ കൂടും.
ഇതിൽ 6 മണിക്കൂർ മാത്രമെ സിലബസ് ക്ലാസ്സുകൾ. മറ്റു സമയങ്ങളിൽ പൊതു വിഷയങ്ങളിൽ ക്ലാസ്സുകൾ.
വെള്ളിയാഴ്ച ഉച്ചക്ക് സ്റ്റാഫ് മീറ്റിങ്ങ് – കുടി ആദ്ധ്യാപകരുടെ അടുത്ത ദിവസത്തെ ഡ്യൂട്ടി ഏൽപ്പിച്ചു കൊണ്ടുള്ള ഉത്തരവ് തയ്യാറാക്കി.
സമയം 5മണി.
അരുൺ സാർ ക്ലാസ്സിൽ നിന്നറങ്ങി.

ഓഫീസിൻ്റെ മുന്നിൽ ഒരു യുവാവ് നിൽക്കുന്നതു കണ്ടു.
തല മുണ്ഡനം ചെയ്ത് തൊപ്പി ധരിച്ചിരിക്കുന്നു.
യുവാവ് അരുൺ സാറെ നോക്കി ചിരിച്ചു.
അയാൾ ഓടി വന്ന് അരുൺ സാറിൻ്റെ കൈ പിടിച്ചു.
എന്താ മുത്തേ, നിങ്ങൾ എന്നെ മറന്നുവോ.- ഞാൻ അലക്സ് പീറ്റർ. മുത്തിൻ്റെ പിറ്റൂ.
നിഎപ്പഴാ എത്തിയത് എങ്ങിനെ വന്നു.?
അരുൺ സാർ ചോദിച്ചു.
ഞാൻ മുത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ സായാഹ്നം നാലു മണി നാൽപ്പത് മിനിറ്റ് 30 സെക്കൻഡ് .
എങ്ങിനെയെത്തി.?
സ്വന്തം കാർ ഓടിച്ച്

മുത്ത് എനിക്ക് എന്തെങ്കിലും വാങ്ങിച്ചു. തരുവാൻ ഉദ്ദേശമുണ്ടോ? ഇപ്പഴും വീട്ടിൽ നിന്നല്ലേ വരുന്നത്
അതേ പീറ്റു. ഒരു മിനിറ്റ് നിൽക് ഞാൻ ബാഗ് എടുത്ത് വരാം.
മുത്ത് നിൽക്ബാഗ് ഞാൻ എടുത്തു വരാം.
അവൻ കോണിപ്പടികൾ കയറി ചെന്ന് ബാഗുമായി വന്നു..
ഓഫിസിൽ പുതിയതായി ചാർജ്ജ് എടുത്ത ഉദ്യോഗസ്ഥൻ ചോദിച്ചു. എന്താ അരുൺ സാറിനെ ആ പയ്യൻസ് മുത്തേ എന്നൊക്കെ വിളിക്കുന്നത്.
അയാൾക്ക് ഇവൻ്റെയൊക്കെ അച്ഛൻ്റെ പ്രായം കാണില്ലേ എന്ന് സഹപ്രവർത്തകയോട് ചോദിച്ചു.

സാർ ഇവിടെത്തെ വിദ്യാർത്ഥികൾക്ക് ഒരു പ്രത്യേകതയുണ്ട്. അദ്ധ്യാപകരെ വിളിക്കുമ്പോൾ ചേട്ടാ, ഏട്ടാ, ചേച്ചി. ഭായി .ദീതി എന്നൊക്കെ വിളിക്കു. കാരണം അത്രകണ്ട് ഇഷ്ടപ്പെട്ടാ.. പക്ഷെ ക്ലാസ്സിൽ ചെന്നാൽ ശരിക്കും ഗുരുവും ശിഷ്യരും. തന്നെ ഭായി വിളിച്ച പെൺക്കു ട്ടി പാഠം ശ്രദ്ധിച്ചില്ലയെന്നു തോന്നിയാൽ ഗുരു ക്ലാസ്സിൽ നിന്ന് പുറത്താക്കും.
പീറ്റു നീ എവിടെയാണടാ? നിന്നെക്കുറിച്ച് പലരോടും ചോദിച്ചു. ആർക്കും അറിയില്ല. എന്നു പറഞ്ഞു.

അരുൺ സാറാണ് പീറ്റു ബാഗുകൊടുക്കുമ്പോൾ പറഞ്ഞത്.
അവൻ സാറിൻ്റെ മുഖത്തു നോക്കി പറഞ്ഞു.
മുത്ത്കാറിൽ കയറ്- പക്ഷെ എന്നോട് ഇപ്പോൾ ചോദിച്ച ചോദ്യങ്ങൾ ഒന്നും ചോദിക്കരുത്. എങ്കിൽ മാത്രമെ നിങ്ങളുടെ വീട്ടിൽ ഞാൻ താമസിക്കു.: അല്ലെങ്കിൽ ഞാൻ ഹോട്ടലിൽ മുറിയെടുത്തോളാം.
ചോദിക്കുമോ?
അരുൺസാർ മൗനം പാലിച്ചു.

ചോദിക്കില്ല എന്ന് പറയാൻ, ഇല്ല,യെന്ന് പറയൂ., പ്ലീസ്.എനിക്കു വേണ്ടി മാത്രം. എന്ന് പറഞ്ഞ് കാറിന് റോഡിൻ്റെ ഒരു വശത്താക്കിസ്റ്റിറ്റിയറിംഗിൽ രണ്ടു മിനിറ്റുകിടന്നു.പിന്നെ പതുക്കെ എഴുന്നേറ്റു.
പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് കണ്ണു തുടച്ചു.
അരുൺ സാർ പറഞ്ഞു. പീറ്റു ഞാൻ ഓടിക്കാം കാർ നീ ഈ ഭാഗത്തു വന്നിരിക്കു
സോറി. സാർ. പരിസരം മറന്ന് ഞാൻ പഴയതുപോലെ പെരുമാറി. ഞാൻ അമിതമായ സ്വാതന്ത്ര്യം എടുത്ത് പെരുമാറി. താങ്കൾക്ക് എന്നെ പോലെശിഷ്യമാർ കുറെ കാണും.
എല്ലാ ശിഷ്യന്മാരെയും തുല്യരായി കാണുന്ന ഗുരുക്കന്മാരിൽ അങ്ങും.
ഒരാളാണ്.

അരുൺ സാർ പറഞ്ഞു. എൻ്റെ മോനെ. ഇതൊക്കെ പറയാൻ എന്താണ് ഇവിടെ ഉണ്ടായത്. ,ഇനി എന്തെകിലും പറഞ്ഞാൽ ?സാർ അവിടെ നിർത്തി..
പീറ്റു ആകാംഷയോടെ ചോദിച്ചു.. പറഞ്ഞാൽ ?
ഞാൻ.നിനക്ക് കഴിക്കാൻ ഒന്നും വാങ്ങിച് തരില്ല. എന്ന്
അരുൺ സാർ പറഞ്ഞു.
പീറ്റർ ‘ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചു വന്നു.
മുത്തിനെ എനിക്ക് അറിയില്ലേ.കഴിഞ്ഞ രണ്ടു വർഷമായി. എനിക്ക് വിശക്കുന്നു. നോൺ വെജ് വാങ്ങിച്ചതാ.

സോറി മുത്ത് വെജ് ആണല്ലോ. അങ്ങിനെ കാശു മിച്ചം പിടിക്കണ്ടാ. പിശുക്കൻ. ആ ബാഗ് തുറന്നാൽ ലക്ഷകണക്കിനു രൂപയുണ്ടാകും. ആ. ഹോട്ടലിൽ നിർത്താം. അവിടെ വെജ് – നോൺ വെജ് കിട്ടും.
കാർ. പാർക്കിംഗ്. ഏരിയയിൽ നിർത്തി. കുറചപേർ നിൽക്ന്നുണ്ടായിരുന്നു. പാർക്കിംഗ് ഏരിയാ യിൽ.

പീറ്റുകാറിൻ്റെ മുൻ ഡോർ തുറന്നു. സാർ പതുക്കെ ഇറങ്ങിയാൽ മതി.
പിടിക്കണോ?
വേണ്ടാടാ.ഞാൻ പതുക്കെ ഇറങ്ങാം.
സാർമാറി നിന്നോളം ഞാൻ ഡോർ അടയക്കാം.
പീറ്റു. ആഹാരം നല്ലവണ്ണം കഴിച്ചു. സാർ ഒരു ലൈംജൂസ് മാത്രം കഴിച്ചു.
ബില്ലിൻ്റെ പെയ്മെൻ്റ് പീറ്റു നൽകാൻ ഒരുങ്ങുമ്പോൾ അരുൺ സാർ ഒരുനോട്ടം നോക്കി. അവൻ പെഴ്സ് പോക്കറ്റിലിട്ടു.

രണ്ടു പേരും കാറിൽ കയറി അരുൺ സാർ പിറുപിറുത്തു. കൊടുക്കുന്നു. രണ്ടായിരത്തിൻ്റെ നോട്ട് പണക്കാരൻ എന്ന് കാണിക്കാൻ .
പീറ്റു ചിരിക്കാൻ തുടങ്ങി.. ഇതാണ് എൻ്റെ മുത്ത്. ഒന്നു ‘ നിങ്ങൾ എന്നോട് ദേഷ്യപ്പെടുന്നതു പോലെ. കാണാൻ കൊതി തോന്നി.. അതു സാധിച്ചെടുത്തു. ഇപ്പോൾ ജയിച്ചത് ഞാനാണ്.
ഒരിക്കലും ഒന്നിലും ഞാൻ മുത്തിനെ ഇനി ജയിക്കാൻ വിടില്ല.
എന്ന് പീറ്റുപറഞ്ഞു.
കാർ അരുൺ സാറിൻ്റെ വീടെത്തി .
സാർ പതുക്കെ ഇറങ്ങി കാർപോർച്ചിൻ്റെ ഗേറ്റ് തുറന്നു. കൊടുത്തു. കാർപോർച്ചിലേക്ക് വണ്ടി കയറ്റിയിട്ടു.

കീപീറ്റുവാങ്ങിച്ചു. വാതിൽ തുറന്നു. കാറിൽ നിന്ന് ഒരു ഷോൾഡർ ബാഗുംചെറിയ പെട്ടിയും എടുത്തു വന്നു.പീറ്റു.
പിന്നെ രണ്ടു പേരും ഫ്രഷായി.
ഹാളിൽ വന്നിരുന്നു പിററു നീ പോയ് റെസ്റ്റ് എടുക്ക്. മൂഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട്.
വേണ്ട മുത്തേ. ഉറങ്ങാൻ അല്ലഞാൻ വന്നത്- .മുത്തിനെ കാണാൻ വേണ്ടി മാത്രമാണ് ഇവിടം വരെ വന്നത്
പീറ്റുപറഞ്ഞു.

അമ്മയും അച്ഛനും നാട്ടിൽ ഉണ്ടോ? നാട്ടിൽ തന്നെയുണ്ട്. കോവിഡ് കാരണം തിരിച്ചു പോയിട്ടില്ല. ചോദിക്കാതെ തന്നെ പറഞ്ഞു. മുത്ത് അ നി യ ത്തിയുടെ കല്യാണത്തിനു വന്നിട്ടുണ്ടായിരുന്നുവല്ലോ.അവൾ പ്രസവിച്ചുആൺ കുട്ടി. കുട്ടിക്ക് നാലു മാസമായി. ഏതു സമയത്തും ‘ അമ്മാവനായ ഞാൻ എടുത്തു കൊണ്ട് നടക്കണം. താഴെ കിടത്തിയാൽ കരച്ചിൽ തു ട ങ്ങും
മുത്തേ.ഞാൻ വീട്ടിലേക്ക് വിളിച്ചുതരാം. നിങ്ങളുടെ കൂടെയുണ്ട് എന്നു പറഞ്ഞാൽ മതി. അനിയത്തി ഇപ്പോൾ കാണില്ല. വിട്ടിൽ .ഒ രു ബന്ധുവിന് തീരെ സുഖമില്ല അവരെ കാണാൻ പോയി കാണും.

അരുൺ സാർ അവൻ്റെ വീട്ടിലേക് വിളിച്ചു പറഞ്ഞു.
അവൻ്റെ അച്ഛനാന്ന് ഫോൺ എടുത്തു ത്.മറുഭാഗത്ത നിന്ന് സംസാരിച്ചു കൊണ്ടിരുന്നു.. അരുൺ സാർ മുഖത്ത് പുഞ്ചിരി വിടർത്തികൊണ്ട് എല്ലാം ശ്രദ്ധ ‘യോടെ കേട്ടു .ഓ.കെ.സാർ എന്ന് ഫോൺ കട്ട് ചെയ്തു.
നീ ചോദിച്ചതെല്ലാം വാങ്ങിച്ചു ‘ കൊടുക്കണം. ബില്ല്പറഞ്ഞാൽ അപ്പോൾ തന്നെ അക്കൗണ്ടിലേക്ക് തുക വരുമെന്ന് .
നല്ല ഡാഡി നല്ല സൺ. എന്ന് ചിരിച്ചു.
നിങ്ങൾ അത് പറഞ്ഞില്ലെങ്കിൽ ഞാൻ മിണ്ടില്ല.- മുത്ത് എന്ന് വിളിക്കില്ല.പീറ്റുപറഞ്ഞു.
ഒന്നും പറഞ്ഞില്ല നിന്നെ കാണാതെ
നിൻ്റെ മരുമകൻ കരയുന്നുവെന്ന്സാർ മറുപടി നൽകി.
ഞാൻബാത്ത് റൂമിൽ പോയ് വരാം എന്ന് പറഞ്ഞ്
മറുപടിക്ക് കാത്തു നിൽക്കാതെ റൂമിൽ ചെന്ന് വാതിൽ അടച്ചു.പിന്നെ കലങ്ങിയ കണ്ണുകളോട് പുറത്തുവന്നു.

സമയം 8 മണി.അരുൺ സാർ പറഞ്ഞു. ഞാൻ ഹോട്ടലിൽ ചെന്ന് എന്തെങ്കിലും വാങ്ങി വരാം.
ഞാനും വരും. – ഞങ്ങൾ ഇവിടെ വരുമ്പോൾ കഴിക്കുന്ന ഹോട്ടൽ അല്ലെ.
ആഹാരം അവിടെ വെച്ചു തന്നെ കഴിച്ചുഇരുവരും ഹോട്ടലിൽ നിന്ന് ഇറങ്ങുന്ന സമയത്ത് സാറിൻ്റെ
ഫോൺ റിങ്ങ് ചെയ്തു.
അരുൺ സാർ ഫോൺ എടുത്ത് സംസാരിച്ചു.. ഹലോ….. കേൾക്കുന്നുണ്ട്. ശരി പതിനൊന്നു മണിക് മുൻപ് എത്തും എന്നൊ?ശരി.
ആരാ സംസാരിച്ചത്
പീറ്റു ചോദിച്ചു.
നിൻ്റെ -ചങ്ങാതിമാർ അജയ് ഭാസ്ക്കർ ശങ്കർ മേനോൻ ,വിജയ് തോമസ്സ്.സാർ പറഞ്ഞു.
അവർ എവിടെ നിന്നാണ് വരുന്നത് “
ചെന്നൈയിൽ നിന്ന്. കാറിൽ വന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ തിരുപ്പുർ കഴിഞ്ഞു എന്നാണ് വിജയ് പറഞ്ഞത്.

സാർ, അരുൺ സാർ, അരുൺ സാർ എന്താ വിളി കേൾക്കാത്തത്.
അവർ വരുന്നുണ്ട് എന്നറിഞ്ഞതും എന്നെ വേണ്ടാ അല്ലേ.
അല്ലെങ്കിലും ആർക്കും എന്നെ വേണ്ടാ.
എല്ലാവരും എന്നെ വെറുക്കുന്ന സ്ഥിതിയിലാണ് എൻ്റെ ജീവിതവും വിരക്തി യോടെ പറഞ്ഞ പിറ്റു.
അരുൺ സാർ പറഞ്ഞു.
ടാ അലക്സ് പീറ്റർ സംസാരിക്കുന്നത് നിർത്തു
ഞാനും പറയട്ടെ എനിക്കും ചിലത് പറയാനുണ്ട്. നിന്നെക്കുറിച്ച് എൻ്റെ സഹ പ്രവർത്തകർ പറയും ‘സാറിൻ്റെ മാനസപുത്രൻ ഉണ്ടല്ലോ.എന്ന് പറഞ്ഞാണ് തുടങ്ങുകആരോടും ഒത്തുചേരാത്തത് ഇണങ്ങാ കണ്ണി:…

അതെടാ ഞാൻ തന്നെയാഅതിനു കാരണം. കൂടുതൽ ലാളന തന്ന് സ്വന്തം മകനെ പോലെ കരുതിയതിനു ശിക്ഷ.
രണ്ടു പേരും വീടെത്തി .
പീറ്റു മിണ്ടാതിരുന്നു.
ഇടയ്ക്കിടക്ക് സാറിൻ്റെ മുഖത്ത് നോക്കി.
പിണങ്ങിയതൊക്കെ മതി. മിച്ചം വെക്ക് മുഴുവൻ ഇന്ന് തന്നെ തീർക്കണ്ടാ.
സാർ പറഞ്ഞു.

സോറി. ഞാൻ ‘ഒരിക്കലും പറയില്ല. ക്ഷമിക്കണംപീറ്റുപറഞ്ഞു.
നീ എവിടെയാണ് കിടക്കാൻ ഉദ്ദേശിക്കുന്നത്.? സാർ ചോദിച്ചു.
ഞാൻ ഹാളിൽ കിടന്നോളാം. പീറ്റുപറഞ്ഞു
അവൻ 10 മണിക്ക് കിടക്കാൻ പോയി.
സമയം 11.30 മണി. ഒരു കാർ വീടിനു മുന്നിൽ എത്തി.

സാർ കാർപോർച്ച തുറന്ന് കൊടുത്തു. കാറിൽ നിന്ന് മൂന്നു പേർ ഇറങ്ങി.
മൂന്നു പേര് വന്നും സാറിൻ്റെ കാലിൽ വീണു.
കഴിച്ചുവോ ശങ്കു.എല്ലാവരും കഴിച്ചുവോ?
ഉവ്വ്.ഞങ്ങൾ വരുന്ന വഴിയിൽ കഴിച്ചു.
ടാ വിജു – കാറിൽ നിന്ന് ബാഗുകൾ എടുക്ക്.
സാർക്ക് എന്തു പറ്റി. “വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്.
ടാപൊട്ടൻ ശങ്കു. സാർക്ക് ഒരു കുഴപ്പവുമില്ല. കുറച്ചു കൂടി പ്രായം. കുറഞ്ഞു.ചിക്കുവാണ് പറഞ്ഞത് കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട്.

വിജു പതുക്കെ പറയുന്നത് സാർകേട്ടു .
അത് അലക്സ് പീറ്ററിൻ്റെ കാറാണ്.
അവൻ നല്ല ഉറക്കത്തിലാണ്.
ഞങ്ങൾ ഇവിടെ വരുന്നുണ്ടെന്ന് അറിയുമോ?ആദ്യം ഞാൻ പറഞ്ഞിരുന്നില്ല. പിന്നെ നിങ്ങളുടെ ഫോൺ വന്നപ്പോൾ അവനോട് പറയേണ്ടി വന്നു.
ഇപ്പഴും അതേപോലെ തന്നെയാണോ അല്ല മാറ്റം എന്തെകിലും ശങ്കുവാണ് ചോദിച്ചത്.
സാറോട് ചോദിച്ചാൽ സാറു “സത്യം .പറയുമോ?
ചിക്കു നീ പഴയ കഥകൾ ഒന്നും സംസാരിക്കരുത് ദയവു ചെയ്ത് യഥാർത്ഥം നിങ്ങൾ നാലുപേർക്കും എനിക്കും മാത്രമേ അറിയൂ.
ഇതിൽ ആരു എന്തു കുറ്റം ചെയ്തു എന്നൊക്കെ.
അതൊക്കെ എങ്ങനെ സാർ ഓർക്കാതിരിക്കുക.
സാർ മൂന്നാമത്തെ സ്റ്റെയിർ കേസ്സിൽ നിന്ന് ഉരുണ്ടുതാഴെ ഗ്രൗണ്ട് ഫ്ലോറിലേക്ക് വീഴുന്ന രംഗം. നമ്മൾ ഓടിച്ചെന്ന് സാറിനെ പിടിക്കൽ. അതിനു കാരണമായവൻകിടന്നുറങ്ങുന്നു.ചിക്കു പറഞ്ഞു.
അകത്തേയ്ക്ക് വരിൻ.

വിജയ് നിങ്ങൾ മുകളിലത്തെ മുറികളിൽ കിടന്നോളൂ.
കോട്ട് രണ്ടെണ്ണം ഉണ്ട്.
വെള്ളക്കുപ്പി കൈവശം ഉണ്ടോ?
ഉണ്ട് സാർ,
സാർ താഴത്ത് അല്ലെ കിടക്കുന്നത്.
അതെശങ്കു.
സാർ ഡോർ ലോക്ക് ചെയ്തേക്കും
പീറ്ററിനു ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന സ്വഭാവമുണ്ട്. ഞാൻ അനുഭവിച്ചതാ.ചിക്കു പറഞ്ഞു.
എല്ലാവരും കിടന്നുറങ്ങി. സമയം: രാവിലെ 8 മണി .
പീറ്റു ബ്രഷ് ചെയ്തു കുളിച്ച
വന്നു.

ചായ ഫ്ലാസ്ക്കിൽ ഉണ്ട്. എടുത്തോ.
സാർ ചായ .കുടിച് വോ
ഉം. എന്ന് സാർ പറഞ്ഞു.
ഈ സമയത്താണ് മൂവരും ഗോവണിപ്പടിയിറങ്ങി താഴത്തു വന്നു. സാർ ഞങ്ങൾ റെഡിയായി സാർ.
ചിക്കു പറഞ്ഞു.
മോണിംഗ് അലക്സ്:
മൂവരും പറഞ്ഞു.
മുഖം നോക്കാതെ പറഞ്ഞു പീറ്റു.മൂവരും ചായ കുടിച്ചു.

പ്രാതൽ പത്ത് മിനിറ്റ് കൊണ്ട് തയ്യാറാക്കാം. കഴിച്ചിട്ടു പോകാം.
വിജയ് പറഞ്ഞു. അതൊന്നും വേണ്ടാ. നമുക്ക് നമ്മുടെ കോളേജ് കാൻ്റീനിൽ നിന്ന് കഴിക്കാം.
അവിടെ എല്ലാം റെഡിയാണെന്ന് ഇപ്പോഴത്തെ കാൻ്റീൻ കമ്മിറ്റി അംഗം. പറഞ്ഞു.
സാറും പീറ്റും ഒരു കാറിലും.മറ്റു മൂവർ അവരുടെ കാറിലും കയറി.കോളേജ് എത്തി.ചടങ്ങിൽ എല്ലാവരും പങ്കെടുത്തു. രണ്ടു മണിക്കൂർ കൊണ്ട് പരിപാടി കഴിഞ്ഞു. പി റ്റു പറഞ്ഞു ഞാൻ വീട്ടിലേക്കു പോകുന്നു. കീ തന്നാൽ മതി. എനിക്ക് സമയം ചെല്ലുന്തോറും അസ്വസ്തത കൂടി വരുന്നു. ഞാൻ പോകട്ടെ.
ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യു.ഞാൻ വരാംനിൻ്റെ കൂടെ ‘നമുക്ക് പുറത്ത് നിന്ന് ആഹാരം കഴിക്കാം.

ശരി ഞാൻ കാറിൽ ഇരിക്കാം.. എനിക്ക് ആരോടും യാത്രാമൊഴി ഹയണ്ടാ ഒരാൾ ഒഴികെ.. അത് എൻ്റെ മുത്തിൻ്റെ അടുത്തിൻ്റെ മാത്രം.
ശരി – കാറിൽ പോകാം വാ.സാർ പറഞ്ഞു.
അവൻ പറഞ്ഞു. സാറിനോട് നിങ്ങൾ ഡ്രൈവ് ചെയ്യു.
ഞാൻ നിങ്ങളുടെ അടുത്തിരിക്കാം.
സാർ ഡ്രൈവ് ചെയ്തു.’പിറ്റു സാറിൻ്റെ ചുമലിലേക്ക് ചാഞ്ഞുകിടന്നു
ഉറങ്ങി.
.പിന്നെ അവൻ ഉറക്കത്തിൽ നിന്ന് ഒരിക്കലും എഴുന്നേറ്റില്ല.
അരുൺ സാർക്കു സംശയം തോന്നി. പോകുന്ന വഴിയിൽ കണ്ട ഹോസ്പിറ്റ പിൽസാർ കാറിനെ കയറ്റി.സ്ട്രക്ച്ചറിൽ പീറ്റുവിനെ കിടത്തി ഐ.സി.യു.വിൽ എത്തിച്ചു.
ഡോക്ടർ പറഞ്ഞു സോറി.സി വിയർ ഹാർട്ട് അറ്റാക്ക് വന്ന് 15 മിനിറ്റ് മുൻപേ മരിച്ചു പോയി.
വീട്ടുകാരെ വിവരം അറിയിക്കുക.

ഫോർമാലിറ്റീസ് കഴിഞ്ഞ് ബോഡി നിങ്ങൾക്ക് കൊണ്ടു പോകാം.
അരുൺ സാർ ചോദിക്കുന്നു ദൈവത്തോട്
എന്നോട് യാത്രമൊഴി പറയാനാണോ അവനെ ഇവിടെ എത്തിച്ചത്.
ഇന്നലെ അച്ഛൻ വേറൊരു അസുഖത്തിൻ്റ പിടിയാലാണെന്ന് ല്ലേ പറഞ്ഞത്.- ഞണ്ടിൻ്റെ പിടിയിൽ.
അവൻ പറഞ്ഞത് ശരിയാണ്. എൻ്റെ മുത്തിനെ ഇനിജയിക്കാൻ വിടില്ല. ഒരു കാര്യത്തിലും.

ഹരിഹരൻ

By ivayana