ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ലോക്സഭയിൽ പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ (Finance Bill) പുതിയ ഭേദഗതിയുടെ ഭാഗമാണ് ഈ നടപടി. ഇത് പാസാക്കിയപ്പോൾ സർക്കാർ 1961 ലെ ആദായനികുതി നിയമത്തിൽ ഒരു പുതിയ വകുപ്പ്കൂടി (Section 234H) ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31 ന് ശേഷം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാവർക്കും പിഴ ചുമത്തും. 

ഈ പിഴ 1000 രൂപയിൽ കുറവാകില്ലയെങ്കിലും ഇതിലും കൂടാനും സാധ്യതയില്ല.  നിശ്ചിത സമയത്തിന് മുമ്പായി പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പിഴ തുക സർക്കാർ നിശ്ചയിക്കും. എന്നാൽ അതിനേക്കാളും പ്രശ്നം എന്നുപറയുന്നത് ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡ് ‘പ്രവർത്തനരഹിതമായിരിക്കും’ എന്നതാണ്.  അതായത് അതിനു ശേഷം ആർക്കും ഒരു പണമിടപാടിന് ഈ കാർഡ് ഉപയോഗിക്കാൻ കഴിയില്ല.  നിലവിലെ നിയമമനുസരിച്ച്  എല്ലാ സാമ്പത്തിക ജോലികൾക്കും പാൻ കാർഡ് നിർബന്ധിത രേഖയാണ്.ആദായനികുതി ഫയൽ ചെയ്യുന്നതിന് പാൻ കാർഡ് അത്യാവശ്യമാണ്.  അതുകൊണ്ടുതന്നെ നിങ്ങളുടെ പാൻ കാർഡ് ‘പ്രവർത്തനരഹിതമായാൽ നിങ്ങൾക്ക് ആദായനികുതി അടയ്ക്കാൻ കഴിയില്ല.  അത് നിങ്ങൾക്ക് വാൻ പിഴ ചുമത്തുന്നതിനു കാരണമാകും.

SMS വഴി ആധാർ പാൻ ലിങ്കുചെയ്യുന്നതിന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കണം. ഇതിന് ഒരു നിശ്ചിത ഫോർമാറ്റ് ഉണ്ട്. UIDAIPAN (12digit -Aadhaar നമ്പർ) SPACE (10 അക്ക പാൻ നമ്പർ) എഴുതി sms ചെയ്യുക. 

By ivayana