Anas Kannur*

ഇന്നലെ ഒരു പ്രമുഖ സാമൂഹ്യ പ്രവർത്തകന്റെ ഇന്റർവ്യൂ കണ്ടു ഞെട്ടിപ്പിക്കുന്ന വിവവരങ്ങളാണ് അദ്ദേഹം അതിൽ പറയുന്നത് അത് നിങ്ങളുമായി പങ്കുവെക്കണമെന്ന് തോന്നി

ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം കല്യാണം പോലെയുള്ള ചടങ്ങുകളിൽ നിന്ന് അധികമായി വരുന്ന ഭക്ഷണം സ്വരൂപിച്ചു ടൗണുകളിലെ റോഡരികിൽ താമസിക്കുന്ന പാവപ്പെട്ടവർക്ക് കൊടുക്കുക എന്നതായിരുന്നു.മികച്ച പ്രതികരണം ആയിരുന്നു അദ്ദേഹത്തിന് അതിന് ലഭിച്ചിരുന്നത് കാലക്രമേണ മിക്ക ദിവങ്ങളിലും ഭക്ഷണം എത്തിക്കാൻ സ്പോണ്സർമാരുടെ സഹയാത്തോടെ അദ്ദേഹത്തിനായി.

വർക്ക് ലോഡ് കൂടി കൂടി വരുന്നു അപ്പോഴാണ് ഇതിന് ഒരു സ്ഥിരമായി ഒരു സംവിധാനം വേണം എന്ന ഒരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ വരുന്നത് ആദ്യഘട്ടത്തിൽ ഭക്ഷണം കൊടുക്കുന്ന മുഴുവൻ പേരുടെയും ഒരു ഡാറ്റ ഉണ്ടാക്കി സാമൂഹ്യ സുരക്ഷാ മിഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജില്ലയിലെ അഗതികളെ പാർപ്പിക്കുന്ന സ്ഥലങ്ങളിലെ ഒഴിവുകൾ കണ്ടെത്തി ഭിഷാടകാരുടെ എണ്ണത്തിനേക്കാൾ കൂടുതൽ സീറ്റുകൾ ഈ ജില്ലയിൽ മാത്രം ഒഴിവുകൾ ഉണ്ട് അയാൾ ആലോചിച്ചു എന്തുകൊണ്ട് ഇവരെ അവിടെ പുനരധിവസിപ്പിച്ചു കൂടാ അങ്ങനെ പൊലീസിലെ തലപ്പത്തുള്ളവരുമായി സംസാരിച്ചു എല്ലാവിധ സഹായവും അവരും വാഗ്ദാനം ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം ആക്ഷൻ പ്ലാൻ തയ്യാറാക്കി മുഴുവൻ ഭിക്ഷാടകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു മാസങ്ങളായി കുളിക്കാതെ വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ ആയിരുന്നു മിക്കവരും ഫയർ എൻജിൻ വരുത്തിച്ചു എല്ലാവരെയും കുളിപ്പിച്ച് നല്ല പുതുവസ്ത്രങ്ങളൊക്കെ നൽകി ഒരു മീറ്റിങ്ങ് വെച്ചു അതിൽ 47 പേര് ഉണ്ടായിരുന്നു ഈ സാമൂഹ്യ പ്രവർത്തകൻ അവർക്ക് വാഗ്ദാനങ്ങൾ നൽകി നിങ്ങളെ മുഴുവൻ നമ്മൾ ഏറ്റെടുക്കുകയാണ് സഹകരിക്കണം ഭക്ഷണം താമസം ചികിത്സ എല്ലാം ഉണ്ടായിരുന്നു ആ പാക്കേജിൽ എന്നിട്ടും അത് സ്വീകരിക്കാൻ തയ്യാറായത് വെറും 7 പേര് മാത്രം എസ്പി സദാനന്ദൻ സാർ ഇയാളോട് പറഞ്ഞു

നിങ്ങൾ ഇത്രയും കാലം ചെയ്ത പ്രവർത്തനം മുഴുവൻ വെയിസ്റ്റായിരുന്നു ചില ദിവസങ്ങളിൽ 600 ഇൽ അധികം ഭക്ഷണപൊതികൾ വിതരണം ചെയ്തിരുന്നു എന്നുകൂടി ഓർക്കണം യതാർത്ഥ അവകാശികൾ വെറും ഏഴ് പേര്
വലിയ ഒരു തിരിച്ചറിവ് ആയിരുന്നു അത് അദ്ദേഹത്തിന്.

അങ്ങനെ ഏഴുപേരെ പുനരധിവസിപ്പിച്ച ശേഷം ബാക്കിയുള്ളവരെ കേമറയടക്കം ഈ സ്ഥലങ്ങളിൽ ഇൻസ്റ്റാൾ ചെയ്തു ഇവരുടെ ആക്ടിവിറ്റി നിരീക്ഷിക്കാൻ തുടങ്ങി അപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇദ്ദേഹത്തിന് മനസ്സിലായത് ഒരു ഭിക്ഷയെടുക്കുന്ന ഒരാളുടെ വരുമാനം എന്നത് ദിവസം ആയിരത്തിന് മുകളിൽ ആണ് എന്നുള്ളതാണ് അംഗ വൈകല്യം ഉള്ളവർക്ക് അതിന്റെ ഇരട്ടിയിൽ അധികം കിട്ടും.

പിന്നീടുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ഈ തുക എന്ത് ചെയ്യുന്നു എന്നതായിരുന്നു അതിനും ഉത്തരം കിട്ടി മദ്യപാനത്തിന്റെ ചിലവ് കഴിച്ചു ബാക്കിയുള്ളത് ടൗണുകളിൽ ഉള്ള ഹോട്ടലുകളിൽ ആണ് ചില്ലറ കൊടുക്കുന്നത് അത് തിരുച്ചു എടുക്കുന്നത് ഒന്നോ രണ്ടോ മാസം കഴിഞ്ഞു നാട്ടിൽ പോവുമ്പോൾ ആണ് വലിയ ഒരു തുക ഹോട്ടലുകാരന് റോളിംഗിനും കിട്ടുന്നത് കൊണ്ട് ഭക്ഷണം മുഴുവൻ അവർക്ക് ഫ്രീ ആയി കിട്ടുന്നു.

അന്വേഷണം വീണ്ടും തുടർന്നു അതാത് സ്ഥലങ്ങളിലെ ആളുകൾ അല്ല ഭിക്ഷാടനത്തിനു വരുന്നത് 90% ആണുങ്ങളും എന്തെങ്കിലും ക്രമിനൽ കേസിലോ മറ്റോ പെട്ട് നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ഉള്ള ആൾക്കാരാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു അങ്ങനെ പോലീസ് സഹായത്തോടെ ക്രമിനൽ പശ്ചാത്തലം ഇല്ലാത്ത ടൗണിലെ കാർബോഡും പ്ലാസ്റ്റിക്കും പൊറുക്കി അതിലെ വരുമാനം കൊണ്ട് രാത്രി രണ്ടടിച്ചു ആർക്കും അലോസരം ഇല്ലാത്ത ഏഴ് പേരെ അവിടെ നിലർത്തി ബാക്കിയുള്ളവരെ നഗരത്തിൽ നിന്ന് ഒഴുപ്പിച്ചു ഇനിയും ഒരുപാട് എഴുതാൻ ഉണ്ട് ഇവിടെ നിർത്തുന്നു ഞാൻ ഭാക്കി നിങ്ങളുടെ ചിന്തക്ക് വിടുന്നു ഇത്തരം മാഫിയകളെ സഹായിക്കണോ വേണ്ടയോ എന്ന്…?

ഒരുകാര്യം കൂടി അവരെ സഹായിക്കുന്നത് വലിയ സമ്പന്നരൊന്നും അല്ല 8000 രൂപക്കും 10000 രൂപക്കും നഗരത്തിൽ പണിയെടുക്കുന്നവരും കൂലി പണിയെടുക്കുന്ന സാധാരണക്കാരും ആണെന്നാണ് വസ്തുത.

അതുപോലെ സോഷ്യൽ മീഡിയയിലും ഭിക്ഷാടനം നന്നായി നടക്കുന്നുണ്ട് ഈയിടെ ഒരു സ്ത്രീ ഭക്ഷണം കഴിക്കാൻ പൈസ ഇല്ല എന്ന് പറഞ്ഞു വന്നു ഞാൻ അതിനുള്ള വക ഉണ്ടാക്കി കൊടുത്തു പിന്നെ പറഞ്ഞു വന്നത് കാലിന് സുഖം ഇല്ല ജോലിക്ക് പോവാൻ ആവുന്നില്ല സർജറി ചെയ്യാൻ സഹായിക്കണം എന്നാണ് ചികിത്സാ വിവരം തരുന്നതിനു മുന്നേ എക്കൊണ്ട് നമ്പർ ആണ് തന്നത് ഞാൻ പറഞ്ഞു പൈസ തരില്ല സർജറിക്ക് സഹായിക്കാം നിരവധി സങ്കടനകൾ ഉണ്ട് കൂടാതെ നിങ്ങളുടെ നാട്ടിലെ പലരെയും എനിക്ക് അറിയാം അവരെയും സഹകരിപ്പിക്കാം എന്ന് പറഞ്ഞതോടെ മറുപടി പോലും എനിക്ക് തരാതെ ആ പ്രമുഖ സ്ഥലം വിട്ടു

ഇപ്പോൾ എന്നെ അൺ ഫ്രണ്ടാണ് പിന്നീട് അവർ തന്നെ പറഞ്ഞു വേറെ ആളോടും ഭക്ഷണത്തിനു പൈസ ഇല്ല എന്ന് പറഞ്ഞു വാങ്ങിയത് അപ്പോൾ ലക്‌ഷ്യം വെക്തമായി
പറഞ്ഞു വന്നത് പൈസ കൊടുത്തു പ്രോസാഹിപ്പിക്കരുത് ഹോസ്പിറ്റൽ ബില്ല് കൊടുക്കാം ഭക്ഷണം ആണെങ്കിൽ ഒരുമാസത്തെ കിറ്റ് കൊടുക്കാം മരുന്ന് ആണെങ്കിൽ അത് വാങ്ങിക്കൊടുക്കാം പൈസ കിട്ടി ഒരു ശീലം ആയാൽ അത് ഒരു തൊഴിൽ ആക്കുന്നത് ആണ് പലപ്പോഴും കാണുന്നത്.

ഇത്തരക്കാരെ കൊണ്ട് അർഹരായവർക്ക് ഒന്നും കിട്ടുന്നില്ല എന്നത് കൊണ്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത് അല്ലാതെ അർഹരായവരെ അപമാനിക്കാൻ അല്ല കൊടുക്കുന്ന ഓരോ രൂപയും അർഹരായവരുടെ കൈകളിൽ തന്നെയാണ് എത്തുന്നത് എന്ന് ഉറപ്പ് വരുത്തുക നാം ഓരോരുത്തരും.
മഹാകവി മാമൻ കണ്ണൂർ

By ivayana