ചൈനയിലെ വുഹാനിൽ ഡിസംബർ അവസാനത്തോടെ പടർന്നു പിടിച്ച  കൊറോണ വൈറസ് ഇന്ന്  അനിയന്ത്രിതമാംവിധം ലോകം മുഴുവനും  പടർന്നിരിക്കുന്നു. ഈ രോഗം പകരാതിരിക്കാൻ  സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും പ്രധാനമാണ് . കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങൾ വന്നേക്കം എന്ന് ഏവരും ഭയപ്പെടുന്നു. കൊറോണ വൈറസ് എന്നുപറയുന്നത് ഈ  നൂറ്റാണ്ടിന്റെ  പ്രശ്‌നമാണ്.ഈ  പ്രശ്‌നത്തെ അവഗണിക്കുന്നതല്ല അതിനുള്ള പരിഹാരം ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ്. അതിന് അതാത് സ്ഥലത്തെ ഗവൺമെന്റുകൾ എടുക്കുന്ന തിരുമാനങ്ങൾക്കു അനുസരിച്ചും അതുമായി സഹകരിച്ചും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാൻ ഫൊക്കാനയും  തയാർ എടുത്തു കഴിഞ്ഞു .

കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന  അമേരിക്കൻ മലയാളികള്‍ക്ക്  സഹായമെത്തിക്കാൻ ഫൊക്കാനയുടെ സന്നദ്ധ പ്രവര്‍ത്തകർ  ഒൻപത് റീജിയനുകളിലും  തയാർ എടുത്തു കഴിഞ്ഞു.വൈറസ് പടരുന്നതുതടയാൻ ജനസഞ്ചാരം കുറയ്ക്കുക എന്നതാണ് പ്രധാനം. അതിന് വേണ്ടി കർശന നടപിടികൾ  അതാതു സ്റ്റേറ്റ് ഗവണ്മെന്റുകൾ സ്വികരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി പല  കുടുംബങ്ങളിൾലുള്ളവര്‍ക്ക് പുറത്തു പോകാനോ സ്വന്തമായി വീട്ടു സാധനങ്ങള്‍ വാങ്ങാനോ പറ്റാത്ത അവസ്ഥ വന്നാല്‍ അവരെ  സഹായിക്കാൻ ഫൊക്കാനയുടെ റീജണൽ ഭാരവാഹികൾ അതാത് പ്രദേശത്തെ മലയാളീ സംഘടനകളുമായി സഹകരിച്ചു  പ്രവർത്തിച്ചു നമ്മുടെ  കുടുംബങ്ങളിൽ  സഹായം എത്തിക്കാൻ തീരുമാനിച്ചത്.

അമേരിക്കയിലെ ഏതെങ്കിലും മലയാളി കുടുംബത്തിനു  അടിയന്തരമായി ഭക്ഷണമോ ഭക്ഷണസാധനകളോ  , അല്ലെങ്കിൽ  മറ്റ്  ഏതെങ്കിലും സഹായമോ ആവിശ്യമെങ്കിൽ  അത്  നല്‍കേണ്ടത്  ഈ  സമയത്തു  നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മിക്ക ആശുപത്രികാളിലും മെഡിക്കൽ സ്റ്റാഫിന്റെ കുറവുകൾ ഉണ്ട് . ഇനിയും സ്ഥിതിഗതികൾ മോശമായാൽ പല മെഡിക്കൽ സ്റ്റാഫിനും അടിയന്തിര സഹ്യചര്യത്തിൽ ജോലി ചെയേണ്ടിവന്നാൽ പല വീടുകളില്‍ കുട്ടികളും പ്രായമായ മാതാപിതാക്കളും ഒറ്റപ്പെട്ടുപോകുന്ന സ്ഥിതി സംജാതമായേക്കാം. മാത്രമല്ല ഈ അടിയന്തര ഘട്ടത്തിൽ  കടകളും, മറ്റും അടച്ചിടുന്ന സാഹചര്യം ഉണ്ടായേക്കാം. നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകാതെ വരികയും ചെയ്യും. ഈ സാഹചര്യത്തെ മറികടക്കുക  എന്നത്  കൂടിയാണ്  ഫൊക്കാനയുടെ ലക്‌ഷ്യം.

രോഗം വന്നാല്‍ ചികില്‍സ നല്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ട്. ഗവണ്‍മെന്റും ആരോഗ്യസംവിധാനങ്ങളും പഴയതു പോലെ തന്നെ പ്രവർത്തിക്കുന്നുണ്ട്. നമ്മളിൽ ആർകെങ്കിലും ആശുപത്രിയില്‍ പോകേണ്ടിവരുകയാണെണെങ്കിൽ   911 വിളിച്ചു സഹായം അഭ്യർത്ഥിക്കുക. ഇൻഷുറൻസ് ഇല്ലാഎങ്കിൽ തന്നെ ഒരു ആശുപത്രിയും ചികിത്സ നിഷേധിക്കില്ല.

ഏപ്രില്‍ 15 വരെ അമേരിക്കയില്‍ നിന്നും യാത്ര ചെയ്യുവാനുള്ള യാത്ര വിലക്ക് നിലവില്‍ വന്നു. ഒട്ടേറെ മലയാളികള്‍ പ്രിയപ്പെട്ടവരുടെ മരണം, അസുഖങ്ങള്‍, വിസ സ്റ്റാമ്പിങ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോകേണ്ടതായിട്ടുണ്ട്. അതുപോലെ നാട്ടില്‍ അവധിക്കു പോയ ഒട്ടേറെ അമേരിക്കന്‍ മലയാളികള്‍ക്ക് തിരിച്ചു വരേണ്ടതായിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായുള്ള പ്രശ്നങ്ങൾക്കും ഫൊക്കാനയുമായി ബന്ധപ്പെടാവുന്നതാണ്.

വൈറസ് ബാധ മൂലംഏതെങ്കിലും മലയാളികള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാ രീതിയിലുമുള്ള സാമൂഹിക സഹായങ്ങള്‍ നല്‍കുക എന്നത്നമ്മുടെ എല്ലാവരുടെയും കടമയാണ്. കോവിഡ്19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ലോകം സ്തംഭിച്ചുനില്‍ക്കുകയാണ്. ഒരേ മനസോടെ ഒരുമിച്ചു കൈകോര്‍ക്കുകയാണ് ഫൊക്കാനയുടെ ലക്‌ഷ്യം. ഇതിനു വേണ്ടി സമാന്തര സംഘടനകളുമായും, അംഗ സംഘടനകളുമായി സഹകരിച്ചു ഫൊക്കാന പ്രവർത്തിക്കുന്നതായിരിക്കും എന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

 ലോകം മുഴുവൻ  കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന  ഈ അവസരത്തിൽ  അമേരിക്കൻ മലയാളി സമൂഹം ഒറ്റകെട്ടായി പ്രേവർത്തിക്കേണ്ട  സമയമാണിത്. ഈ അവസരത്തിൽ അതാതു സ്ഥലങ്ങളിലെ ഗവണ്മെന്റുകൾ നടപ്പാക്കുന്ന ട്രാവൽ നിയന്ത്രണം ഉൾപ്പെടെയുള്ള ഉള്ള നിയമങ്ങൾ  അനുസരിക്കേണ്ടതുണ്ട്  .  ദുരിതം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി ജേക്കബ് അറിയിച്ചു.  

കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന  അമേരിക്കൻ മലയാളികള്‍ക്ക് ആവിശ്യമെങ്കിൽ ഫൊക്കാന ഹോട്ട് ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്. 732 -338 -8520  അല്ലെങ്കിൽ
താഴെ പറയുന്ന എക്സി. കമ്മിറ്റി മെംബെർസുമായോ റീജണൽ വൈസ് പ്രസിഡന്റ്മാറുമായോ  ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു

പ്രസിഡന്റ് :       മാധവൻ ബി. നായർ  732 -718 -7355

ജനറൽ സെക്രട്ടറി :  ടോമി  കോക്കാട്ട്  647 -892 -7200

ട്രഷർ : സജിമോൻ ആന്റണി  862 -438 -2361

  ട്രസ്റ്റീ ബോർഡ് ചെയർ  മാമ്മൻ സി ജേക്കബ് 954 -249 -6129

എക്സി. വൈസ് പ്രസിഡന്റ് : ശ്രീകുമാർ ഉണ്ണിത്താൻ 914 -886 -2655
അസോ. ജനറൽ സെക്രട്ടറി :ഡോ. സുജാ കെ. ജോസ് 973 -632 -1172
അഡി.അസോ. ജനറൽ സെക്രട്ടറി: വിജി എസ്. നായർ 847 -692 -0749
സോ.ട്രഷർ: പ്രവീൺ തോമസ് 847 -769 -0050
അഡി.അസോ.ട്രഷർ:  ഷീലാ ജോസഫ് 845 548 4179
വിമൻസ് ഫോറം ചെയർപേഴ്സൺ :  ലൈസി അലക്സ് 845 -268 -3694

റീജണൽ വൈസ് പ്രസിഡന്റ്മാർ ആയ  ബിജു ജോസ് 508 -444 -2458 , ശബരി നാഥ്  516 -244 -9952 , എൽഡോ പോൾ  201 -370 -5019 , ഡോ . ബാബു സ്റ്റീഫൻ (202) 215-5527 ,  ജോൺ കല്ലോലിക്കൽ 813 -484 -3437 ,ഗീത ജോർജ് 510 -709 -5977 , ഫ്രാൻസിസ് കിഴക്കേകുട്ടു 847 -736 -0438  ,രഞ്ജിത് പിള്ള 713 -417 -7472  , ബൈജുമോൻ ജോർജ് 647 -717 -8578.

By ivayana