സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കോവിഡ് പ്രതിരോധ ഉത്പനങ്ങളുടെ വില സർക്കാർ നിശ്ചയിച്ചു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് സർക്കാർ വില നിയന്ത്രിച്ച് പട്ടിക ഇറക്കിയത്. ഓരോ ഉത്പനങ്ങളുടെ വില .പിപിഇ കിറ്റ് – 273 രൂപ .എൻ95 മാസ്ക് – 22 രൂപ,ട്രിപ്പിൾ ലയർ മാസ്ക് – 3.90 രൂപ,ഫേസ് ഷീൽഡ് – 21 രൂപ,ഡിസ്പോസിബിൾ ഏപ്രൺ – 12 രൂപ,സർജിക്കൽ ഗൗ​​ൺ – 65 രൂപ,എക്സാമിനേഷൻ ഗ്ലൗസ് – 5.75 രൂപ,സാനിറ്റൈസര്‍ – 500 എംഎൽ -192 രൂപ, 200 എംഎൽ- 98 രൂപ, 100 എംഎൽ 55  രൂപ,സ്റ്റെറൈൽ ഗ്ലൗസ് ഒരു ജോഡിക്ക് 12 രൂപ,എൻആർബി മാസ്ക് – 80 രൂപ,ഫിംഗർ ടിപ്പ് പൾസ് ഓക്സീമീറ്റർ – 1500 രൂപ ഹ്യുമിഡിഫയർ ഫ്ളോമീറ്റർ – 1520 രൂപ  എന്നിങ്ങനെയാണ്.

By ivayana