കവിത : രമണി ചന്ദ്രശേഖരൻ *

മഴക്കാറ്റിന്നീണം പോലെ
കിളിപ്പാട്ടു കേട്ടു ദൂരെ
മയങ്ങുന്ന സ്വപ്നങ്ങളിൽ
മറുപാട്ട് പാടും പോലെ
ഓർമ്മയിലെന്നും നിന്റെ
സ്വരരാഗഗീതം പോലെ.
മണിവീണാ തന്ത്രികൾ മീട്ടി
അനുരാഗപല്ലവി പാടി
ദൂരെയാ വാനിൻ മേലെ
നിറകുങ്കുമം ചാർത്തിയതാര്.
മായാത്ത സ്വപ്നങ്ങളിൽ
തിലകക്കുറി ചാർത്തിയതാര്.
അലതല്ലും തിരമാലയിലെ
കിന്നരിത്തുടിപ്പുകളിൽ
പ്രണയാർദ്രഭാവം ചേർത്ത്
ഒരു രാഗം മൂളുവതാര്
മഴത്തുള്ളിത്താളം പോലെ
കുളിർ മഴയായി പെയ്യുവതാര് .
ചെറുകാറ്റിലോടിയണയും
മുളങ്കാടിന്നീണം പോലെ
ഇലത്താളമേളം കൂട്ടി
എൻ കാതിൽ മൊഴിയുവതാര്
മിഴിച്ചെപ്പിൽ മിഴികൾ ചേർത്ത്
ചെറുപുഞ്ചിരി തൂകുവതാര് .

രമണി ചന്ദ്രശേഖരൻ

By ivayana