കവിത : ജെസ്റ്റിൻ ജെബിൻ*

ഒന്നിച്ച് ലയം ചേർന്നൊഴുകുമീയഴകിനെ
ഒന്നുമല്ലെന്ന് –
നടിക്കുന്നൂ കല്ലുകൾ
അയ്യോ യീ ഭാരത
ഗഹരിയിലിന്നും
മരവിച്ച രൂപങ്ങളായ്
സതതം നിൽക്കവെ
ചിറക്
ഒന്നൊതൊക്കി –
യിരിപ്പുണ്ടല്ലോ
അതിൻമേലെണ്ണമറ്റ
കരിഗൃധ്രന്മാർ
വളഞ്ഞൊരാകൊക്കും
ചിഹ്നമായ് തോന്നവേ
അവരിലുമുണ്ടൊരു
ചോദ്യത്തിനാകൃതി
എന്തിനീ പുഴകൾ
ഇത്രയും ഭൂമിയിൽ
ഒന്നായ്ക്കിടന്നാലും
വംശങ്ങൾ പലതല്ലേ
ചോദ്യങ്ങൾ ഒക്കെയും
കഴുകനിഴലാകയാൽ
ഉത്തരനിഷേധങ്ങൾക്ക്
ശവക്കച്ചവീഴുന്നു.

By ivayana