കവിത : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം*

തന്നതാന തന്നതാന തന്നതാന
ലല്ലലാല ലല്ലലാല ലല്ലലാല!
പുസ്തകങ്ങളായ വാനിൽ നോക്കി നല്ല
അക്ഷരങ്ങളായ മാരിവില്ലു കാണാൻ
പള്ളിക്കൂടമായ തോപ്പിൽ വന്നുചേരൂ
പുഞ്ചിരിച്ചുകൊണ്ടു കുഞ്ഞുതുമ്പികളേ
തന്നതാന തന്നതാന തന്നതാന
ലല്ലലാല ലല്ലലാല ലല്ലലാല!
(പുസ്തക..)
നല്ലപാഠമേകാൻ സ്നേഹമായ വാക്കാൽ
നന്മയുള്ള നാഥരായ പൂക്കളുണ്ട്
നാളെയെന്ന കാലം ചന്തമുള്ളതാകാൻ
പള്ളിക്കൂടമായ തോപ്പിൽ വന്നുചേരൂ
തന്നതാന തന്നതാന തന്നതാന
ലല്ലലാല ലല്ലലാല ലല്ലലാല
(പുസ്തക)
ജ്ഞാനമെന്ന തേൻ നുകർന്നു നേടാമുള്ളിൽ
സത്യമെന്ന പാഠമോർത്തുവയ്ക്കാനെന്നും
കൂട്ടുകൂടാം പാട്ടുപാടാം ,മോദമോടെ
പള്ളിക്കൂടമെന്ന തോപ്പിൽ വന്നുചേരൂ
തന്നതാന തന്നതാന തന്നതാന
ലല്ലലാല ലല്ലലാല ലല്ലലാല!
(പുസ്തക)

By ivayana