ഫേസ്‌ബുക്ക് ജീവനക്കാർക്ക് ഓഫീസിന് പുറത്ത് ജോലിചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കി സുക്കർബർഗ്. അടുത്ത വര്‍ഷം പകുതി വരെയെങ്കിലും വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക് സിഇഒ ജീവനക്കാരോട് പറഞ്ഞു.
ഓഫീസിൽ നിന്നും മാറി ജോലി ചെയ്യുന്നത് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്‍കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ തന്നെ ഇത് സഹായിച്ചെന്നും സുക്കർബർഗ് പറയുന്നു.

കൂടുതൽ സന്തോഷം തരുന്നതും പ്രവർത്തനക്ഷമത തരുന്നതും ആണിതെന്ന് ഞാൻ കണ്ടെത്തി സുക്കർബർഗ് പറഞ്ഞു. ഫേസ്‌ബുക്കിലെ എല്ലാ തലങ്ങളിലുള്ള ജീവനക്കാര്‍ക്കും ഓഫീസില്‍ വരാതെ ദൂരസ്ഥലങ്ങളിലിരുന്നു ജോലികള്‍ ചെയ്യാന്‍ അനുവദിക്കുമെന്നും സുക്കർബർഗ് പറഞ്ഞു.
ഓഫീസില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട ജീവനക്കാര്‍ക്ക് പോലും പ്രതിവര്‍ഷം 20 പ്രവൃത്തി ദിവസം വരെ ഓഫീസിന് പുറത്ത് ചിലവഴിക്കാൻ സൗകര്യമൊരുക്കും.

By ivayana