വുഹാനിലെ വെറ്റ് മാർക്കറ്റിലാണ് കൊവിഡ് ആദ്യം കണ്ടെത്തിയതെന്നും എന്നാൽ, അത് ചൈനയിലെ വൈറോളജി ലാബിൽ ഉണ്ടാക്കിയതല്ലെന്നും ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു.ലാബിൽ വൈറസുണ്ട്. അത് മൂന്ന് തരം വൈറസാണ്. അത് ഇപ്പോൾ കാണുന്ന വൈറസിനോളം ശക്തിയുള്ളതല്ലെന്ന് വുഹാനിൻ ലാബ് ഡയറക്ടർ വാങ് യാൻയി പറയുന്നു.ലോകത്ത് പടർന്ന് പിടിച്ച വൈറസല്ല ലാബിൽ ഉള്ളതെന്നും, അതിന്റെ ജനിതക ഘടന വ്യത്യസ്തമാണെന്നും ലാബ് ഡയറക്ടർ വ്യക്തമാക്കുന്നു. ചൈനയിലെ വുഹാനിലാണ് കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതുവരെ മൂന്നേമുക്കാൽ ലക്ഷത്തോളം പേർ ലോകത്താകെ രോഗം ബാധിച്ച് മരിച്ചു. വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് ചൈന പറയുന്നത്. വുഹാനിലെ ലാബിലുള്ള വൈറസ് വവ്വാലുകളിൽ ഉള്ളതാണെന്ന് വുഹാൻ ലാബ് ഡയറക്ടർ സമ്മതിക്കുന്നു. എന്നാൽ ലാബിൽ നിന്ന് വൈറസ് വ്യാപനം നടന്നെന്ന ട്രംപിന്റെ വാദം വ്യാജമാണെന്നും ഡയറക്ടർ പറയുന്നു.ഒരിക്കലും ലാബിൽ നിന്ന് വൈറസ് പുറത്തെത്തില്ലെന്നാണ് ഡയറക്ടർ പറയുന്നത്. വുഹാനിലെ ലാബ് ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും വവ്വാലുകളിൽ നിന്നുള്ള വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും യാൻയി പറഞ്ഞു. നിലവിലുള്ള കൊവിഡിന്റെ വീര്യം ഈ വൈറസുകൾക്കില്ലെന്നും ലാബ് ഡയറക്ടർ പറഞ്ഞു.

By ivayana