എന്താണ് തെർമൽ സ്ക്കാനറെന്ന ഗണ്ണു കൊണ്ട് നേടിയെടുക്കുന്നത്.? സാമൂഹിക അകലം പാലിക്കുന്നുണ്ടോ.? വാർത്ത മാധ്യമങ്ങളെ എന്തിന് കോംബൗണ്ടിനുള്ളിൽ കയറ്റുന്നു.? ആരോഗ്യ പ്രവർത്തകരും വിഢിത്തരത്തിന് കൂട്ടുനിൽക്കുന്നുവോ.?

രാവിലെ കണ്ട കാഴ്ചകൾ വളരെ ദയനീയമെന്ന് വിശേഷിപ്പിക്കട്ടെ. കുട്ടികൾ കൂട്ടം കൂട്ടമായ് സ്കൂളിലേക്ക് വരുന്നു, കോംബൗണ്ടിനുള്ളിൽ ചുറ്റിത്തിരിയുന്നു.! വാർത്താമാധ്യമങ്ങൾ കോംബൗണ്ടിനുള്ളിലും, പരീക്ഷാ ഹാളുകളിലും നിർലോഭം ചുറ്റിത്തിരിയുന്നു.! അണുവിമുക്തമായ പരീക്ഷാ ഹാളുകൾ അവർ തന്നെ മലിനമാക്കുന്നു.! ഏതെങ്കിലും മാധ്യമപ്രവർത്തകന് കേരളത്തിലെവിടെയെങ്കിലും കൊറോണയുണ്ടെങ്കിൽ അയാളിലൂടെ കുട്ടികൾക്കും, ടീച്ചേഴ്സിനും കോവിഡ് ബാധിക്കുവാൻ എളുപ്പമാകുന്നു.! അവരുടെ മൈക്കുകൾ, ക്യാമറകൾ , ക്യാമറ സ്റ്റാൻ്റുകൾ ഒക്കെയും എത്ര സ്ഥലങ്ങളിൽ, എത്ര കൊറോണ രോഗികളുമായ് സംസാരിച്ചും, ഇടപെട്ടും വൈറസ് കടന്നു കൂടിയതെന്ന് അവർക്കു പോലും അറിയുകയില്ലെന്നിരിക്കെ ഈ പ്രഹസനങ്ങൾ കേരളം കണ്ണടയ്ക്കണമോ.? ഇത് കേരളത്തിൽ കൊറോണയെ സാമൂഹിക വ്യാപനത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുവാൻ മാത്രമേ വഴിതെളിക്കുകയുള്ളു.!

യഥാർത്ഥത്തിൽ ചെയ്യണ്ടതെന്ത്.?
കുട്ടികൾ സ്കൂൾ ബസ്സുകളിലും, മറ്റ് യാത്രാ സൗകര്യത്തിലും സ്ക്കൂളുകളിൽ എത്തിച്ചേർന്നാൽ ഗേറ്റിന് വെളിയിൽ നിശ്ചിത അകലത്തിൽ അവരെ ക്യൂനിർത്തി ആരോഗ്യപ്രവർത്തകരുടെ സഹായത്താൽ ക്യൂവിൽനിന്ന് തെർമൽ സ്ക്കാനറിനാൽ ചെക്ക്ചെയ്ത്, ഓരോ കുട്ടികളെയും അകത്ത് പ്രവേശിപ്പിച്ച് അദ്ധ്യാപകർ നേരെ പരീക്ഷാ ഹാളിലെ അവരുടെ സീറ്റിൽ എത്തിക്കണം. അവിടെനിന്നും അവർക്ക് മറ്റുകുട്ടികളുമായ് ബന്ധപ്പെടാൻ അവസരം നൽകാതെ പരീക്ഷ എഴുതി ഇറങ്ങുന്ന കുട്ടികളെ നേരെ ഗേറ്റിന് വെളിയിലെത്തിച്ച് അവരെ, വന്നയാത്രസൗകര്യത്തിൽ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു ചെയ്യണ്ടിയിരുന്നത്.!
കുട്ടികളല്ലെ, അവരെ തെറ്റുപറയാൻ സാധിക്കുമോ, കുറച്ച് കാലം ലോക് ഡൗണിൽ അടച്ചു പൂട്ടിയിരുന്ന കുട്ടികൾ സ്വതന്ത്രമായ് കിട്ടിയ അവസരം കൂട്ടുകാരുമായ് പങ്കുവച്ച് സാമൂഹിക അകലങ്ങൾ തെറ്റിച്ച് ആടിപ്പാടി വർത്തമാനം പറഞ്ഞ് രസിക്കും.! അതവരുടെ തെറ്റല്ല, അത് ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയാണ്.! ഈ കുട്ടികളുടെ വീഡുകളിൽ എത്രപേർ കോറൻ്റയിനിൽ വിദേശത്തു നിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുണ്ടെന്ന് ആർക്കറിയാം, ആരുടെയൊക്കെ വീട്ടിൽ കോവിഡ് രോഗികൾ അവരറിയാതുണ്ടെന്നാർക്കറിയാം.?
ഇതിനാണ് ഞാനൊക്കെ ദിവസവും വീഡിയോകളിലൂടെ അനുവർത്തിക്കണ്ട കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നത്, പക്ഷെ ആര് കേൾക്കാൻ.? അച്ഛനമ്മമാരെ വെളിയിൽ തടഞ്ഞ് ചാനലുകാരും, മറ്റും കോവിഡ് വൈറസ്സുമായി കോംബൗണ്ടിലും, പരീക്ഷ ഹാളിലും അലഞ്ഞു തിരിയുന്നത് ശക്തമായ നിയമ വീഴ്ചയാണ്.! എന്തിനായിരുന്നു പാവങ്ങൾ കുറെപ്പേർ ചേർന്ന് ഈ സ്ക്കൂളുകളും പരിസരവും കഷ്ടപ്പെട്ട് അണുവിമുക്തമാക്കിയത്.?
എല്ലാം പാഴ് വേലകളായി മാറിയില്ലെ.? കൂടാതെ ഇതിനൊക്കെ പുറമെ ആരോഗ്യ പ്രവർത്തകർ എന്തിനാണ് ഈ തെർമൽ സ്ക്കാൻ ഗണ്ണുമായി കോംബൗണ്ടിൽ അലഞ്ഞ് തിരിയുന്നത് ? അവർക്ക് കോവിഡുണ്ടെങ്കിൽ അത് കുട്ടികൾക്ക് നൽകുവാനോ.? അവർ നിൽക്കണ്ടത് കുട്ടികൾ കടന്നുവരുന്ന പ്രവേശന കവാടത്തിലായിരിക്കണം. നിശ്ചിത ദൂരപരിതി നിശ്ചയിച്ച് കുട്ടികളെ ഓരോരുത്തരെ അകത്തു കയറ്റിവിടുകയെന്നതാണ് അവരുടെ ഉത്തരവാദിത്വം.! ഇതൊന്നുമറിയില്ലെങ്കിൽ ആരോഗ്യ പ്രവർത്തകരും ചേർന്ന് എന്തിനാണീ പ്രഹസനങ്ങൾ.!
അറിയാത്ത കാര്യങ്ങൾ പറഞ്ഞു നൽകി അദ്ധ്യാപകരെയും, കുട്ടികളെയും, വാർത്താ മീഡിയകളെയും കോവിഡിൽ നിന്ന് സംരക്ഷിക്കുകയെന്നത് ആരോഗ്യ പ്രവർത്തകരുടെ ഉത്തരവാദിത്വമെന്നത്,
അവർ മറന്നു. സത്യത്തിൽ പോലീസിനെക്കാൾ, അദ്ധ്യാപകരെക്കാൾ, കുട്ടികളെ നിയന്ത്രിക്കാനും, അദ്ധ്യാപകരെ, ചാനലുകാരെ നിയന്ത്രിക്കാനും കടമയുള്ളവരാണ്
ഈ വിവരമില്ലായ്കൾ കാട്ടിക്കൂട്ടുന്നത്.! ചാനലും മറ്റും വന്നപ്പോൾ ചാനലുകളിൽ ഷോ കാണിക്കുകയെന്നതല്ല ആരോഗ്യപ്രവർത്തകരുടെ കടമ, അദ്ധ്യാപകരുടെ കടമ.!
കുട്ടികളെ സംരക്ഷിക്കാൻ ശക്തമായ് കുട്ടികളെ നിയന്ത്രിക്കാൻ, സാമൂഹിക അകലം നിലനിർത്താനാണ് ആരോഗ്യ പ്രവർത്തകർ. എന്തായാലും ഇനിയെങ്കിലും പരീക്ഷകൾ ജനങ്ങൾക്ക് പരീക്ഷണമാകാതിരിക്കട്ടെ. കൊറോണയെ തടഞ്ഞുകൊണ്ടാകട്ടെ ക്രമീകരണങ്ങൾ.! സാമൂഹിക വ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കട്ടെ സർക്കാർ.!
ഈ വാക്കുകൾ ജനത്തിൻ്റെ ശബ്ദമായ് മാറട്ടെ. രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത്.!
. ഡാർവിൻ.പിറവം.

By ivayana