രഘു നന്ദൻ*

പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന
പൂതിങ്കളാകുന്നു ഭാര്യ
ദു:ഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ…..
ഇങ്ങനെ ഒന്നും പറയാൻ ആയില്ലേലും ഇച്ചിരി സങ്കല്പം എനിക്കും ഉണ്ട് ന്നെ
മലയാളികളുടെ ഭാര്യാ സങ്കൽപങ്ങളിൽ കാലത്തിന്റെ മാറ്റങ്ങൾ കടന്നു വരാത്ത ചില സ്വപ്നങ്ങൾ എന്നും ഉണ്ടാവും…
കന്യക ആയിരിക്കണം, മുടി വേണം, പൊക്കം, വണ്ണം, നിറം അങ്ങനെ പലതും വ്യക്തികളുടെ അഭിരുചികൾക്ക് അനുസരിച്ച് മാറും.
ഒരുപക്ഷെ പുതിയ തലമുറയിൽ അതും മാറിയേക്കാം …..
എന്നാലും ഇച്ചിരി പഴയതിനെ കൂട്ടു പിടിക്കാൻ തന്നെയാ എനിക് എന്നും ഇഷ്ടം.

  1. ചന്തമേറെയിലെങ്കിലും ചങ്കിനുള്ളിൽ സ്നേഹമുള്ളവളാക്കണം ( സ്നേഹമെന്ന അവസാന വാക്ക് നീയായിരിക്കണം )
    (ശാലീനതയും… ഇത്തിരി വശ്യതയും..
    കുറച്ച് കേശഭാരവും.. പിന്നെ ഇത്തിരി തുളസികതിരും. 😌)
  2. എന്നും കൗതുകം ഇഷ്ടപ്പെടുന്ന എന്റെ കണ്ണുകൾക്ക് എന്റെ അവസാനം ശ്വാസം വരെ കൗതുകം സമ്മാനിക്കേണ്ടവളാണ് നീ…
    (എന്ന് കരുതി ആർഭാടം ആവരുത് സിംപിൾ അതാണ് ഇഷ്ടം )
  3. യാത്രകളെയും, മഴയെയും, അക്ഷരങ്ങളെയും ഒപ്പം ഇച്ചിരി ഭ്രാന്തിനെയും ഇഷ്ടപ്പെടുന്നവളാക്കണം..
    (മുഴുവട്ടുള്ള എനിക്ക്‌ അരവട്ടുള്ള ഭാര്യ)
    അങ്ങനെയാവുമ്പോൾ ഞാനിറങ്ങുമൊരു യാത്രയ്ക്ക്.
    നിന്റെ കൈ പിടിച്ച് മഞ്ഞു പെയ്യുന്ന താഴ്വാരങ്ങളിൽ ഗുൽമോഹർ പൊഴിയുന്ന പാതകളിൽ നമ്മുടെ കനവുകൾ വിതച്ചു കൊണ്ട് ….
  4. തെറ്റുകൾ മനുഷ്യ സഹചമാണ് അതുകൊണ്ട് തന്നെ എന്നിലെ തെറ്റുകൾ മറ്റുള്ളവരുടെ സംസാരത്തിലൂടെ അറിയാതെ പകരം നിന്റെ വായിലൂടെ അറിയണം
    (പരദൂക്ഷണം, ഏഷണി നഹി, നഹി )
  5. വാക്കുകൾ കൊണ്ടുള്ള സ്നേഹം മുഖസ്തുതി പോലെയാണ് അത് ആരെകൊണ്ടും സാധിക്കും,തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മുടെ സുഖദുഃഖങ്ങളിൽ എന്നും കൂടെ നിൽക്കുന്നവരിൽ മാത്രമാണ് യഥാർത്ഥ സ്നേഹം ഉണ്ടാവുക ആയത് കൊണ്ട് തന്നെ നീ നീയായി നിന്ന് എന്നിൽ അലിയുക
    (മുഖഭംഗിയേക്കാൾ മനസിന്റെ മേന്മയ്ക്ക് പ്രാധാന്യം കൊടുന്നു)
  6. സ്വന്തം ഭാര്യയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഫുഡ് ദിവസവും കഴിക്കാൻ ആഗ്രഹിക്കുന്നു
    (നള പാചകം അറിയില്ലെങ്കിലും സാമ്പാറും, ദോശയും , നല്ല എരിവുള്ള ചമ്മന്തിയും, കട്ടൻ ചായയും ഉണ്ടാക്കാൻ അറിയണം)
  7. ഒരു മരുമകൾ എന്നതിലുപരി അവൾ നല്ലൊരു മകൾ ആവണം
    (അച്ഛന്റെ കാന്താരി കുട്ടിയായി, അമ്മയുടെ സ്നേഹമായി, അനിയത്തിയുടെ ഏട്ടത്തിയമ്മയായി )
  8. വെറും നാലുവരി ചുമരുകൾക്കുള്ളിലുള്ള ഭോഗസക്തിയിൽ വികാരവിചാരങ്ങൾ തീർക്കുന്നതിലപ്പുറം എന്നെ ഞാനയും നീയായും കണ്ട് പരസ്പരം അറിഞ്ഞു സ്നേഹിക്കണം
    (നാലുവരി ചുമരുകൾക്കുള്ളിലെ ഭോഗസക്തിക്കുള്ള ക്ഷണമല്ല ന്റെ താലി )
    9.പ്രഭാതത്തിലും രാത്രിയിലും ഒരു ചുടു ചുംബനം നിർബന്ധം (വിത്ത് ഹഗ്)
    (മരണം വരെ )
    എനിക്കായി നീയൊരു
    ചുംബനം കരുതുക
    എന്റെ ഉടലിനെ തളർത്തുന്ന എന്റെ മനസ്സിനെ ഉണർത്തുന്ന ഒരു ചുടു ചുംബനം.
    എനിക്കായി തുടിച്ച മുഴുവൻ പ്രണയവും
    ആ ഒരു ചുംബനത്തിലൂടെ
    എന്റെ സിരകളിൽ പടരണം…..
  9. അലർവിടർന്ന മടിയിൽ,
    അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ
    ഒളിക്കുവാനൊരാഗ്രഹം
    (മുടിയിഴലുകളാൽ വിരലുകൾ കോർത്ത് കണ്ണുകളിലെ പ്രണയം മൊഴികളിലെ പ്രേമം നെഞ്ചിലേറ്റു വാങ്ങി നിന്റെ പാട്ട് കേട്ട് നിന്റെ മടിയിൽ കിടക്കുമ്പോൾ മനസ്സിൽ നിറയുന്ന നിലാവിന് ശോഭയേറുന്നു.
    പറയാൻ തുടങ്ങിയാൽ ഇന്ന് തീരില്ല പെണ്ണെ അങ്ങനെ ഒരായിരം നിമിഷങ്ങൾ മനസ്സിൽ എന്നും മഴവിലിന്റെ വർണം നിറച്ചു സൂക്ഷിക്കുന്നുണ്ട്.
    To be continued……😂😂
    ബാക്കി മ്മടെ ലാലേട്ടൻ പറഞ്ഞ പോലെ വെള്ളമടിച്ചു കോണ്തിരിഞ്ഞു പാതിരാത്രി വീട്ടിൽ വന്നു കയറുമ്പോൾ ചെരുപൂരി കാലുമടക്കി തൊഴിക്കാനും തുലാവർഷ രാത്രികളിൽ ഒരു പുത്തപിനടിയിൽ സ്നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിൽ ഒരുനാൾ വടിയായി തെക്കേപറമ്പിലെ പുളിയന്മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ച് തല്ലി കരയാനും 😂
    ചുരുക്കി പറഞ്ഞ ഇച്ചിരി കുറുമ്പും, ഒത്തിരി സ്നേഹവും, മനസിൽ ഒരുപാട് നന്മയുമുള്ള ഒരു നാട്ടിൻപുറത്തുക്കാരി
    NB:- ചിലർ പറയുന്നത് കേട്ടിട്ടുണ്ട് കാമുകീ കാമുകന്മാരിൽനിന്നും ഭാര്യാ ഭർത്താക്കൻമാർരെന്ന തലത്തിലേയ്ക്കു നല്ലഅന്തരമുണ്ട്. കേട്ടറിവുകളേക്കാൾ ഉപരി അനുഭവവേദ്യമാകുമ്പോൾ തെളിയുന്നവയാണ് അതെന്ന് .
    പക്ഷെ ഞാൻ മാറണേൽ ഇമ്മിണി പുളിക്കും , പൊള്ളയായ സ്നേഹമോ പാലിക്കാൻ കഴിയാത്ത വാക്കോ ഞാൻ നൽകില്ല

By ivayana