അളിയന് ഞാൻ അടിമയായിരുന്നില്ല. അനുജനായിരുന്നു…!!!
രചന : ശ്രീജിത്ത് ഇരവിൽ✍ പെങ്ങളെ കെട്ടിയപ്പോൾ അടിമയായി എന്നെക്കൂടി കിട്ടിയെന്നാണ് പ്രവാസിയായ അളിയന്റെ വിചാരം. അയാളുടെ എന്ത് കാര്യത്തിനും ഞാൻ ഓടണം. ലീവിന് വരുമ്പോഴൊക്കെ എയർപ്പോർട്ടിലേക്ക് കൂട്ടാൻ പോകേണ്ട ചുമതലയും എന്റേതാണ്.‘എടാ… ഞാൻ മറ്റന്നാൾ രാവിലെ പത്ത് മണിക്ക് കരിപ്പൂരെത്തും..…
എല്ലാ അതിജീവിതമാർക്കും സമർപ്പിക്കുന്നു…. 🙏
രചന : സെഹ്റാൻ ✍ സൈക്കിൾ ചവിട്ടിമലയിറങ്ങിവരുന്നുനഗ്നയായ പെൺകുട്ടി.തുരുമ്പിച്ച ചങ്ങലയുടെകരകരശബ്ദത്തിനിടയിലൂടെയുംകേൾക്കാവുന്നഅവളുടെ ഏങ്ങലടികൾ….യാത്രാന്ത്യത്തിൽവിജനമായ മൈതാനത്തിനരികിലെവൃക്ഷശിഖരത്തിലൊന്നിൽതൂങ്ങിയാടുന്നൊരുവളായിഅവൾ അവളെക്കണ്ടെത്തുന്നു!.മൈതാനത്തിൻ്റെ മധ്യത്തിൽഉടലാകെ കത്തിക്കരിഞ്ഞുപോയൊരുവളായി അവൾഅവളെക്കണ്ടെത്തുന്നു!.മൈതാനത്തിനപ്പുറംആളൊഴിഞ്ഞ വീടിനുള്ളിൽവിഷം ഉള്ളിൽച്ചെന്ന്ജീവനറ്റുപോയൊരുവളായിഅവൾ അവളെക്കണ്ടെത്തുന്നു!.സൈക്കിൽ ചവിട്ടിതിരികെ മലകയറുകയാണവൾ.തുരുമ്പിച്ച ചങ്ങലയുടെകരകരശബ്ദത്തിനിടയിലൂടെയുംകേൾക്കാവുന്ന അവളുടെഏങ്ങലടികൾ….നോക്കൂ, ഞാൻ ചിന്തിക്കുന്നതെന്തെന്നോ…?ഈ കാഴ്ച്ചകളൊന്നും,ഈ ഒച്ചകളൊന്നുംനിങ്ങളുടെ ഉണർവ്വിലോ,ഉറക്കത്തിലോ യാതൊരുവിധഅസ്വസ്ഥതകളും എന്തുകൊണ്ട്ഉളവാക്കുന്നില്ല എന്നതാണ്!⚫✒️
അടുത്തടുത്ത് വരുന്നഅയൽ വീടുകൾ
രചന : രാജേഷ് കോടനാട് ✍ ഓലപ്പമ്പരം കറക്കിയോടുന്ന പ്രായത്തിൽഎൻ്റെ അയൽവീട്ചാത്തോത്തായിരുന്നുകുറച്ചു കാലംഅതങ്ങനെത്തന്നെയായിരുന്നുകശുമാങ്ങ പറിക്കാൻമരത്തിൽ കേറുന്നകാലത്തൊക്കെഅയൽവീട് അടുത്ത് വന്ന്“ചന്ദനത്തേതിൽ ” എന്നായിപത്താം ക്ലാസ്സിലെപരീക്ഷാക്കാലത്ത്അയൽ വീട്ഒന്നു കൂടി അടുത്ത് വന്ന്പേരുമാറിആറ്റുപുറത്തായിപിന്നെയും പിന്നെയുംഅയൽവീട്അടുത്തടുത്ത് വന്ന്പേരും രൂപവുംമാറിക്കൊണ്ടിരുന്നുകൗസ്തുഭംപാർപ്പിടംതണൽസ്നേഹവീട്എന്നിങ്ങനെ….എങ്കിലുംഅടുത്തടുത്ത് വരുന്നഎൻ്റെ അയൽ വീട്ടിലേക്ക്എൻ്റെ ഒച്ചകൾകേൾക്കാതായിഎൻ്റെ പാട്ടുകൾഒഴുകാതെയായികുട്ടിമാളുവമ്മയിൽ നിന്ന്ഭാനുവക്കയുംഗോപാലേട്ടനുംശാന്തേടത്തിയുംഹൈദ്രുമാഷുമെല്ലാംറിലേയായിഎൻ്റെ…
ഒന്നുമില്ല
രചന : ഷാ അലി ✍ ഒന്നുമില്ല…തോരാത്തൊരു മഴതോർന്നാലാശ്വസിക്കും പോലെനീ നിശ്വാസപ്പെടും..ഏങ്ങിയേങ്ങിയൊരു മൂലയിൽതട്ടത്തിൻ തുമ്പാലെ മൂക്കുതുടച്ച്തോരാതെ പെയ്യുന്നൊരുവളെ നോക്കിഎന്തിനിത്രയെന്നു നിസ്സംഗയാവും..നീ തന്ന പുസ്തകങ്ങൾചില്ലലമാരയിൽ കിടക്കുന്നതുകാണുമ്പോൾ ഇയാളിതൊക്കെവായിച്ചിരുന്നോ എന്നു ചിറികോട്ടികർട്ടനൊന്നിൽ ചാരികൈകെട്ടി നിൽക്കും..ഇടക്കൊന്നു പക്ഷെനിനക്കേറെ ഇഷ്ടമുള്ളോരാചിത്രം വരച്ചു വെച്ചബിയറുകുപ്പിയിലൊരു നോട്ടം തട്ടിയിടറുംഏഴെട്ടു കൊല്ലം…
അധിനിവേശക്കാർ
രചന : പണിക്കർ രാജേഷ് ✍ മലകളും പുഴകളും തെളിനീർക്കുളങ്ങളുംമറയുന്നു കാലയവനികയിൽമാമരംകോച്ചുംതണുപ്പുള്ള മകരമോമായാതുറയുന്നു മനസ്സുകളിൽ മുരളുന്ന കാർത്തവീരാർജുനബാഹുവാൽഅടരുന്നരചന്റെ പൊൻശിരസ്സ്സഹ്യന്റെ, ചേലൊത്ത ഹരിതകിരീടങ്ങൾഅധിനിവേശത്തിൽ തെറിച്ചുവീണു . സുഗന്ധവിളകളെ ജീവൻ തുടിപ്പിച്ചഞാറ്റുവേലക്കാലമങ്ങുപോയിവറുതിയുംകെടുതിയും തീരാദുരിതവുംസ്വാർത്ഥമോഹങ്ങളാൽ കുടിയിരുന്നു. വരളുംഗളത്തിന്റെയാർത്തനാദങ്ങളാൽതളരുന്ന മാനവമോഹശകലങ്ങളെതളരാതെ,തകരാതെ കാത്തുസൂക്ഷിക്കുവാൻഹരിതമാക്കാം നമുക്കിപ്പുണ്യഭൂമി.
“ഞാൻ മതിയാകുന്നില്ല” എന്ന വിശ്വാസത്തിന്റെ മനഃശാസ്ത്രം
രചന : ബിബിൻ സ്റ്റീഫൻ ✍ മനുഷ്യമനസ്സിൽ എപ്പോഴും Real Self എന്നും Ideal Self എന്നും രണ്ടു സ്വരൂപങ്ങളുണ്ട്.Real Self എന്നത് ഇപ്പോൾ ഞാൻ ആരാണ് എന്ന യാഥാർഥ്യമാണ്. എന്റെ കഴിവുകൾ, പരിമിതികൾ, ഭയങ്ങൾ, ശക്തികൾ, പിഴവുകൾ ഇങ്ങനെ ഇപ്പോൾ…
ഒലു
രചന : ഗഫൂർകൊടിഞ്ഞി ✍ എന്തൊരുഒഴുക്കായിരുന്നുപള്ളിക്കത്താഴത്ത്.വർഷകാലത്ത്വട്ടച്ചിറ മുറിഞ്ഞ്ഭ്രാന്തൻ പുഴ പേലെഒഴുകി വരുന്ന വെള്ളംവെളിച്ചപ്പാടിനെ പോലെപുഞ്ചപ്പാടത്ത്തല തല്ലിച്ചിതറുംഅതിൻ്റെ ആരവംആളുകളെയുണർത്തും.മലവെള്ളംആർത്തലക്കുമ്പോൾഅതൊരു ചാകരയാണ്.മത്സ്യം മാത്രമല്ലമാങ്ങയും തേങ്ങയുംവൻ മരങ്ങളും കടപുഴകി വരും.ഒപ്പം നാൽക്കാലി മൃഗങ്ങളുമായിആണ്ടിലൊരിക്കൽവലിയൊരു കോളാണത്.ആളുകൾആർത്തു വിളിക്കുംഒഴുക്കിലേക്കെടുത്തു ചാടും.ഒഴുക്കിനൊത്ത് മലർന്ന് കിടക്കും.നിധി കിട്ടിയ മട്ടിൽകിട്ടിയത് കൈക്കലാക്കും.പള്ളിക്കാത്താഴത്തെ ഒലുവിൽനീന്തേണ്ട…
☘️ വീരപ്പൻ ☘️
രചന : ബേബി മാത്യു അടിമാലി ✍ കൊടിവെച്ചു പറന്നില്ലകടം വാങ്ങി മുടിച്ചില്ലകോഴ വാങ്ങിജനത്തിൻ്റെനടുവൊടിച്ചില്ലാനായകനായ് കോടികട്ടുമാളികകൾ പണിതില്ലനാട്ടിലാകെ മതഭ്രാന്തുവിളമ്പിയില്ലാകാട്ടുകള്ളനെന്നുനമ്മൾവിളിച്ചെങ്കിലുംഈ നാട്ടുകള്ളന്മാരെക്കാൾഎത്രയോഭേദംഅമ്പലം വിഴുങ്ങിയില്ലവിശ്വാസം വിറ്റതില്ലഅയ്യൻ്റെ സ്വർണ്ണവുംകട്ടെടുത്തില്ലാനാട്ടിലാകെ വിദ്വേഷംപടർത്തിയില്ലഓട്ടിനായിതെണ്ടിയെങ്ങുംനാടുചുറ്റി നടന്നില്ലനാട്ടുകാരേ കൂട്ടത്തോടെപറ്റിച്ചുമില്ലാനാരികളെപീഡിപ്പിച്ചുനശിപ്പിച്ചില്ലകോടതിയിൽകള്ളസാക്ഷിമൊഴി കൊടുത്തുജയിച്ചിട്ട്അട്ടഹാസചിരിമുഴക്കിവിലസിയില്ലാഅയാൾകാട്ടുപെണ്ണിനുകാവലായിനിന്നവനത്രേപടംവെച്ചുതൊഴുകൈയ്യാൽനമിക്കണംവീരപ്പനേനാട്ടുകള്ളരതുകണ്ടുതലതാഴ്ത്തണം
മൊബൈൽ ഫോണും കണ്ണ് വരൾച്ചയും: ഡിജിറ്റൽ യുഗത്തിലെ പുതിയ വെല്ലുവിളി.
രചന : വലിയശാല രാജു ✍ നമ്മുടെ ജീവിതം ഇന്ന് സ്ക്രീനുകൾക്ക് മുന്നിലാണ്. ജോലി മുതൽ വിനോദം വരെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ഒതുങ്ങിയിരിക്കുന്നു. എന്നാൽ ഈ മാറുന്ന ജീവിതശൈലി നമ്മുടെ കണ്ണുകൾക്ക് വലിയ വില നൽകേണ്ടി വരുന്ന ഒന്നായി മാറിക്കഴിഞ്ഞു.…
ഹൃദയങ്ങൾ
രചന : റുക്സാന ഷമീർ ✍ ഉയരങ്ങളിലേക്കു കുതിയ്ക്കുന്നകാലത്തിൻ വേഗതയിൽഹൃദയങ്ങളെല്ലാം തലകീഴായിമറിഞ്ഞിരിയ്ക്കുന്നു …കലികാലത്തിൽഉറഞ്ഞു തുള്ളുന്ന പനിച്ചൂടിൽഹൃദയങ്ങളെല്ലാം മരവിച്ച്കരിനീലവിഷംപുരണ്ടിരിയ്ക്കുന്നു …അലക്കി വെളുപ്പിയ്ക്കാതെഹൃദയങ്ങൾ മുഷിഞ്ഞുനാറാൻതുടങ്ങിയിരിയ്ക്കുന്നു …അലക്കി വെളുപ്പിച്ച ഹൃദയമുള്ളവന്റെകണ്ണുകൾക്ക് തിളക്കം കൂടുന്നുണ്ട്മണ്ണിലെ കാഴ്ചകൾ സർവ്വം കാണാനുള്ളകാഴ്ചയുമേറുന്നുണ്ട് ….അവന്റെ കാലുകളിൽസ്വാർത്ഥതയുടെ ചങ്ങലകളില്ലപ്രശസ്തിയ്ക്കു പാത്രമാകാതെഅണിയറയിൽ അവന്റെ കരങ്ങൾസഹായ…
