ക്രിസ്തുമസ്സ് മരം തനിച്ചായി
രചന : ജോർജ് കക്കാട്ട് ✍ ക്രിസ്മസ് കഴിഞ്ഞു, മരം ഒഴിഞ്ഞു,നക്ഷത്രം താഴ്ത്തി, വെളിച്ചം കുറഞ്ഞു.പുൽക്കൂട് മാറ്റി, കളിപ്പാട്ടമെല്ലാംപെട്ടിയിലാക്കി, ചിരിയൊച്ച താണു. മധുരം തീർന്നു, പലഹാരം കാലി,സന്തോഷം മെല്ലെ, മങ്ങലായി മാറി.പുതുവർഷം വരും, പ്രതീക്ഷ നൽകും,ഓർമ്മകൾ മാത്രം, കൂടെ ബാക്കിയാകും. മഞ്ഞുകാലം,…
കാവൽക്കാരനെ ആവശ്യമുണ്ട്
രചന : ശ്രീജിത്ത് ഇരവിൽ ✍ ‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസശമ്പളം ഇരുപത്തിരണ്ടായിരം രൂപ. താമസവും ഭക്ഷണവും സൗജന്യം.’ആ പത്ര പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ച് അക്ഷമനായി കാത്തിരിക്കുകയാണ്.‘ഹലോ….’ മറുതലം നീട്ടി ശബ്ദിച്ചു.“ഹലോ, നമസ്ക്കാരം… കാവലിന് ആളെ വേണമെന്ന് കണ്ടിട്ട്…
മനസ്സമതം❤️
രചന : ചന്ദ്രികരാമൻ പാത്രമംഗലം ✍ കാതരേ , കളിത്തോഴിയേ ,നിന്നെകാണാതേയിന്നു കേഴുന്നുകാത്തിരുന്നെൻ്റെ കണ്ണുകൾ രണ്ടുംനീർത്തുളുമ്പിയൊഴുകുന്നു! പാതയോരത്തെ പൂമരം ചാരിനിന്നെയും കാത്തുനിൽക്കവേ,മെയ് തലോടിയ തെന്നലൊന്നു നിൻതൂമണമെനിക്കേകയായ് ! കാലമെത്ര കഴിഞ്ഞുപോയ് ,നമ്മൾബാല്യകാലക്കളിത്തോഴർനാലുകാലോലക്കുട്ടിപ്പുരയിൽബാല്യലീലകളാടിയോർ ! മാലയൊന്നു നിൻ മാറിൽ ചാർത്തി ഞാൻമാരനായ് ചമഞ്ഞീടവേ,താമരത്തളിർതണ്ടു…
സ്നേഹത്തിൻ നക്ഷത്രവിളക്ക്
രചന : മഞ്ജുഷ മുരളി ✍ നിലാപ്പൂമഴ പൊഴിയുമീ ധനുമാസരാവിൽ,ഇരുളിലേക്ക് ജനാലകൾ തുറന്നിട്ട്,പാലപ്പൂവിൻ പരിമളം നുകർന്ന്,പാതിരാക്കാറ്റിൽ ഇളകിയുല്ലസിക്കുമെൻ്റെകുറുനിരകൾ മാടിയൊതുക്കി നിന്നഎന്നരികിലേക്ക് പറന്നെത്തിയ ആ തിത്തിരിപ്പക്ഷിയുംരാവേറെയായി എന്നെന്നെ ഓർമ്മിപ്പിച്ചു❕ഇന്നലെകളിൽ പൂത്തുവിടർന്നതും,പൂക്കാൻമറന്നതുമായ സ്വപ്നങ്ങളുടെനിറക്കൂട്ടുകൾ ചാലിച്ച്,എന്നിലെ പ്രണയവർണ്ണങ്ങളെല്ലാംതൂലികത്തുമ്പിലേക്കാവാഹിച്ച്,നോവിൻ്റെ അവസാനതുള്ളിയുംഊറ്റി ഞാനെഴുതുകയാണെൻ അവസാനവരികൾ…❕ഈ മഞ്ഞുകാലം എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.കൊഴിഞ്ഞുവീണ…
വീട് വാടകക്ക്
രചന : രാജേഷ് കോടനാട്✍ തുറന്ന് കാണും വരെകരാറെഴുതും വരെഅഡ്വാൻസ് കൊടുക്കും വരെവീട് മാത്രം വാടകക്കാണ്പിന്നെപ്പോഴാണ്ശ്വസിക്കുന്ന ജീവന് വരെനമ്മൾവാടകക്കാരനാവുന്നത്….ചവിട്ടിക്കയറുന്നപടികളിൽ നിന്ന്അച്ഛന്വാടകക്കാരനാവുന്നുഅശയിലഴിച്ചിട്ടവിയർപ്പിൽ നിന്ന്അമ്മക്ക്വാടകക്കാരനാവുന്നുഒഴിഞ്ഞു പോയവാടകക്കാരൻ്റെചുമരടയാളത്തിൽ നിന്ന്ബന്ധങ്ങൾക്ക്വാടകക്കാരനാവുന്നുതീർത്തുംഅസാന്നിദ്ധ്യമായഫോൺ കോളുകളിൽസുഹൃത്തുക്കൾക്ക്വാടകക്കാരനാവുന്നുകടമകളുടെ നെറുകയിൽവിഷാദം പൂക്കുമ്പോൾകരുതലുകൾക്ക്വാടകക്കാരനാവുന്നുഒന്ന്കരയാൻ പോലുമാവാതെസങ്കടങ്ങൾക്ക്വാടക കൊടുത്ത് മുടിഞ്ഞജീവിതങ്ങളാണ്ആറടി താഴ്ചയിലുംമണ്ണിന്വാടകക്കാരാവുന്നത്ഓരടി മണ്ണുംവാടകക്കെടുക്കുമ്പോൾനോക്കുക….അവിടെനിങ്ങളുടെശ്വാസങ്ങൾക്ക്ഇറങ്ങിപ്പോയ വാടകക്കാരൻബാക്കി വെച്ച കുടിശ്ശികയുടെവിറയലുകളുണ്ടായിരിക്കും.
ചിലതെല്ലാം വിശ്രാന്തിയിലാകട്ടെ !
രചന : പ്രകാശ് പോളശ്ശേരി ✍ കാറ്റേറ്റുധരണിയിൽവീണസൂനങ്ങളെല്ലാമേറ്റംജീവിതംജീവിച്ചതാകുമോ ,ആരാലുമോർക്കാതെജീവിച്ചയേറെനൽസൂനങ്ങളും പാഴായ് ജീവിച്ചതായിരിക്കില്ലെപ്രപഞ്ചമേ, നിൻ്റെ പാഴ്വേലകളാണോഅതോ ചേതോഹരങ്ങളിൽ,ചിലതെല്ലാംഅഹസ്സിൽപാഴായ്വേണമെന്നുനിയതികരുതിയതാകുമോഅവയ്ക്കായൊരുക്കിയ പ്രഹേളികയോസ്വർഗ്ഗംനൽവാക്കുകൾകൊണ്ടൊരുഹാരാർപ്പണം നടത്തിവിശ്രാന്തി കൊള്ളട്ടെയെന്നോർത്തതുമാകാംസ്വയമിരവിലുറങ്ങാനോമൽ തുടകളിൽതട്ടുന്നമാതാവിൻതലോടൽപോലെയൊരുമന്ദമാരുതൻവന്നുതലോടിവീഴ്ത്തുമ്പോൾ,നോവറിയാതെവീണപൂവിൻ്റെയുള്ളിലെങ്കിലുമൊരുദു:ഖംഘനീഭവിച്ചിരിക്കില്ലെഅതുപോലൊരു പ്രണയത്തെ കാംക്ഷിച്ചിരിക്കുന്നമനസ്സിൻ്റെ നേരറിയാൻ നോവറിയാൻ ആളില്ലാതെ വരുന്നേരം,അവയൊക്കെച്ചേർന്നൊരൊറ്റമേഘഗർജ്ജനംനേർത്തൊരുമഴയെങ്കിലും പെയ്യിച്ചിരിക്കില്ലെഅതൊഴുകി , പതിയായി പയോധിയെകണ്ട്തൽക്കാലംപരിഭവമില്ലാതടങ്ങിയിടട്ടെയല്ല ഈ ജന്മം,ഇനിയുംവരാതിരിക്കില്ല യർക്കൻ തീഷ്ണഭാവത്തോടെപിന്നെയും…
ഞങ്ങളുടെ ദൈവത്തെ അവർ മോഷ്ടിച്ചു…
രചന : ജിഷ കെ ✍ ഞങ്ങളുടെ ദൈവത്തെ അവർ മോഷ്ടിച്ചു…ഞങ്ങളുടെ വേദനകളും അത്താഴപട്ടിണികളുംവെളിച്ചെമെന്ന പ്രതീക്ഷയുംആരൊക്കെയോ ചേർന്ന് പങ്ക് വെച്ചു…ഇരുളിന് മറുവശംഞങ്ങൾ ഉറക്കം അണച്ചു വെച്ച്അതിന്കാവൽ കിടക്കുന്നുഞങ്ങളുടെ സ്വപ്നങ്ങളിൽവറ്റി പ്പോയ വീഞ്ഞു ഭരണികളുംവിജനമായ വിവാഹ പ്പന്തലുകളും മാത്രംആഘോഷങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടഞങ്ങളുടെ…
ആരാധന
രചന : എം പി ശ്രീകുമാർ✍ മണ്ണിൽ പിറന്നദൈവപുത്രനുമനസ്സിൽ പുൽക്കൂ-ടൊരുക്കി വച്ചു.പലകുറി പതിഞ്ഞയാപതിരാർന്ന ചിന്തക-ളൊക്കെയുംമെല്ലവെ പെറുക്കി മാറ്റിപകിട്ടാർന്ന നൻമതൻപൊൻവെട്ടമെത്തുവാൻവാതായനങ്ങൾതുറന്നിട്ടുകമനീയ കാന്തിയിൽതാരകൾ തൂക്കികതിർമഴ പെയ്യുവാൻകാത്തിരുന്നുമണിദീപം കത്തിച്ചുമലരുകൾ വിതറിഉണ്ണിയെ വരവേൽക്കാൻകാത്തിരുന്നു.മണ്ണിൽ പിറന്നദൈവപുത്രനുമനസ്സിൽ പുൽക്കൂ-ടൊരുക്കിവച്ചു.
എൻ്റെ പ്രാർത്ഥന
രചന : അനിഷ് നായർ✍ എൻ്റെ പ്രാർത്ഥനയ്ക്കുത്തരമാകുവാൻബലിയായ് തെളിഞ്ഞവനേഎന്നെന്നും ഞങ്ങളോടൊപ്പമിരിക്കാൻഅപ്പമായ് തീർന്നവനേ.ഞാൻ ചെയ്ത പാപങ്ങളെല്ലാമേൽക്കുവാൻകുരിശിൽ പിടഞ്ഞവനേയാതനയേറ്റുകൊണ്ടന്നു നീ താണ്ടിയപാതയെ നിത്യവുമോർത്തിരിക്കാം. (പല്ലവി)എൻ്റെ വഴിയിലെ മുള്ളുകൾ പോലുംനീ പണ്ടേ ശിരസ്സാലെ സ്വീകരിച്ചുഅതിലൂറും രക്തകണങ്ങളാൽ നീയെൻ്റെപാപങ്ങളന്നേ ഏറ്റെടുത്തുവഴി തെറ്റിയലയുന്ന ഞങ്ങളെയോർത്തെൻ്റെഇടയനാം നീയെന്നും വേദനിക്കുംനല്ലിടയനാം നീയെന്നും…
എം. ടി .യുടെ ഓർമ്മയിൽ
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1933 ജൂലായ് 15 ന് ടി .നാരായണന് നായരുടെയും അമ്മാളുഅമ്മയുടെയും മകനായി മാടത്ത് തെക്കെപാട്ട് വാസുദേവന് നായര് എന്ന എം. ടി. ജനിച്ചു . വിദ്യാഭ്യാസം കുമരനെല്ലൂര് ഹൈസ്കൂളിലും പാലക്കാട് വിക്ടോറിയ കോളേജിലും…
