താളിപ്പ്

രചന : അൻസൽന ഐഷ ✍️ കറിക്കൂട്ടുകൾ കൂട്ടിച്ചേർത്ത്ഇളക്കിയെടുത്ത കറിയിലേക്ക്താളിപ്പുകൂടെയൊഴിച്ച്അടച്ചുവെച്ചിട്ടും ,അടുക്കളയിൽനിന്ന്ഊണുമുറിയും കടന്ന്,നടുത്തളത്തിലെത്തി,അവിടെനിന്ന് കോലായിലൂടെഒഴുകി മുറ്റത്തു നൃത്തം വെയ്ക്കുന്നമനംമയക്കുന്ന ആ സുഗന്ധംകിട്ടണമെങ്കിൽ ,കുഞ്ഞൻകടുകിനെഎണ്ണയിലിട്ട്പൊട്ടിച്ചെടുത്തതുകൊണ്ടല്ലേയെന്ന്കടുക് പറയുമ്പോൾഉള്ളി, അല്ലല്ല ഞാനുംമൊരിഞ്ഞതുകൊണ്ടാണെന്ന്അപ്പോൾ പിന്നെ ഞാനോ..എന്നെയും മൊരിച്ചില്ലേയെന്ന്കറിവേപ്പിലയും.അപ്പോഴതാ എണ്ണ..ഏയ്‌ അല്ല. നിനക്ക് പൊട്ടാൻഞാനുണ്ടായതുകൊണ്ടല്ലേ.പക്ഷെ ഒരു കാര്യമുണ്ട്നിങ്ങളൊക്കെആവശ്യമുള്ളവരാണെങ്കിലും ,വേപ്പിലയെ…

ഭയമായഭയമാ, യീ..ബാല്യം💖♦️💖

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പാതിരാപ്പുള്ളുപോലുള്ളിലൊരു പുതുസ്വരംഭയരഹിതമാകില്ലെ പാരിതിൽ ജീവിതംപാതിമാത്രം തുറന്നീടുന്നു കൺകുടംപാടേ ഭയക്കുന്നിരുളിലീ, ബാല്യകം.കാടുപോലോരോ ഭയപ്പാടുകൾ ദ്രുതംപേടിപ്പെടുത്തുന്നുലകിൽ നിരന്തരംപാമ്പുപോലോർമ്മതൻ ചില്ലയിൽത്തൂങ്ങുന്നുപാതിവഴിയാകിലും പിൻതിരിഞ്ഞോടുന്നു.ബാല്യമൊരു പേലവാനന്ദമാം സുസ്മിതംതാളംപിടിക്കുന്നതില്ലേയതിൻ സുഖംകാലങ്ങളേറെക്കഴിഞ്ഞേ, നമുക്കതിൻവാരുറ്റ മധുരം പകർന്നേകു ഹൃത്തടം.കുളിരോർമ്മകൾപോലെ,യേറെയാനന്ദമായ്നിളയായൊഴുകുന്നതില്ലേയൊരു ഹരംതളിരിടുന്നെത്രയോ നന്മാർദ്ര സ്മരണകൾകരളിലൂടൊഴുകുന്നു കനിവാർന്ന…

ഭ്രാന്തന്റെ വിപ്ലവം

രചന : ബിന്ദു അരുവിപ്പുറം ✍️ ലഹരിയാൽ വീണൊരാഭ്രാന്തന്റെ ചിന്തകൾചങ്ങലക്കെട്ടിന്റെയുള്ളിൽ പിടയ്ക്കയോ!ആർത്തിയാൽ നക്കിത്തുടയ്ക്കും രുചിക്കൂട്ടാ-ലോർമ്മകളെങ്ങോ പറന്നകലുന്നുവോ?ഭ്രാന്തന്റെ ജല്പനം കേൾക്കുമാ ശ്വാനനുംകണ്ണുകൾ രണ്ടും വിടർത്തി നോക്കുന്നുവോ?വറ്റിവരണ്ടതാം സ്വപ്നങ്ങളെല്ലാമ-ശാന്തിതൻ മന്ത്രം നുണഞ്ഞിരിപ്പായിതോ?വേട്ടപ്പിശാചുകൾ പിടിമുറുക്കുന്നുവോ,വീട്ടിലവനൊരു ഭാരമാകുന്നുവോ?കരയിൽ കിടന്നു പിടയുന്ന മത്സ്യമാ-യീ മണ്ണിലാജന്മമിന്നു മാറുന്നുവോ?രാത്രിയിൽ നിലതെറ്റി വീണതിൽ…

ഒറ്റപ്പെടുത്തുമ്പോൾ…..✍️💞🫂

രചന : നിഷ രതീഷ് ✍️ ഒരു വലിയ നഗരത്തിലെ ഫ്ലാറ്റിൽ മാധവൻപിള്ള തന്റെ മകൻ അരുണിനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. …പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മാധവൻപിള്ളയുടെ കൈകൾ എപ്പോഴും വിറച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും പ്ലേറ്റിൽ നിന്നും പുറത്തേക്ക് വീഴും,…

ഗുൽമോഹർ

രചന : അനു ✍️ വേനൽ അതിന്റെ കാഠിന്യത്തിന്റെ നടുവിലായിരുന്നു.ജനാലയ്ക്ക് പുറത്തുള്ള ആകാശം വെളുത്ത് കിടന്നു. മരങ്ങളുടെ ഇലകൾ പോലും അനങ്ങാതെ നിശ്ചലമായി നിന്നു. ദൂരെയെവിടെയോ ഒരു കുയിൽ ഇടയ്ക്കിടെ വിളിക്കുന്ന ശബ്ദം മാത്രം.അവൾ മുറിക്കുള്ളിൽ കട്ടിലിൽ ചാരിയിരുന്നു.മുന്നിൽ തുറന്നുകിടന്ന പുസ്തകത്തിന്റെ…

ചെമ്പകപ്പൂവും ആ അസ്ഥിത്തറയും…

രചന : ബദറുദീൻ പികെ ✍️ ​ഈ വീടിന്റെ ഉമ്മറത്ത് വന്നിരുന്നാൽ, പണ്ട് നന്ദിനി ഇരുന്നിരുന്നതിന്റെ മണം എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്. പാലക്കാടൻ വെയിൽ കത്തുന്ന ഉച്ചനേരങ്ങളിൽ, അവൾ മുറ്റത്തിറങ്ങി ആ ചെമ്പകമരത്തിന്റെ ചുവട്ടിൽ പോയി നിൽക്കും. ആ മരം ഞങ്ങൾ…

ഭരതൻ

രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ. ✍️ 1.ശ്രീരാമദേവപദഭക്തരിലഗ്രഗണ്യ –നാരാജപുത്രനനുജൻ ഭരതൻ കുമാരൻഹാ! രാജമാനതര സദ്ഗുണസദ്യശസ്സാർ-ന്നാരാമമായി വിലസുന്നിതയോദ്ധ്യ തന്നിൽ 2 ദംഭോളിധാരിയുടെ വീരപരാക്രമങ്ങൾഅൻപോട് ചേർന്ന് വിലസും കരയുഗ്മകങ്ങൾഅമ്പോ! ശരാസി മുസലാദിയണിഞ്ഞിടുമ്പോ –ളംബോധി പോലുമൊരല്പമിളക്കമാളും. 10.ദുഗ്ദ്ധോദധിയിലുപ്പുകണക്ക് വാമാ –മുഗ്ദ്ധാംഗിയാം ജനനി തൻ വിപരീതശീലംചിത്തേ…

ലേഖനം:-“പൊള്ളുന്ന വീടുകൾ”

രചന : കുട്ടി., മണ്ണാർക്കാട്. ✍️ നോവകമ്പടിയോടെ നനവാർന്ന ചില ചിന്താശകലങ്ങൾകേൾക്കുന്നതൊക്കെയും സംഘർഷങ്ങളുടെ കഥയാണ് അല്ല ജീവിതമാണ്.പറയുന്നവരൊക്കെയും ഖിന്നരാണ്.എല്ലായിടത്തും ഇങ്ങിനെയൊക്കെയാണോ എന്നെനിക്കറിയില്ല. ഞാൻ പറയുന്നത് മലയാളികുടുംബങ്ങളിലെ അകത്തള അസന്തുഷ്ട കാലുഷ്യത്തിന്റെ കാര്യങ്ങളാണ്.കുറേയേറെ സ്നേഹിതന്മാരും, തലമുതിർന്ന മറ്റു പലരും നിത്യേന പറഞ്ഞു കേൾക്കുന്ന…

ഫൊക്കാന 2026 കൺവെൻഷനിൽ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയിൽ അവസരം.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫൊക്കാന 2026 കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’ സൗന്ദര്യ-പ്രതിഭാ മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കേരളത്തിന്റെ സൗന്ദര്യവും പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്. 15 മുതൽ 25 വയസ് വരെയുള്ള…

ചങ്ങലകളില്ലാത്ത സൗഹൃദം എവിടെ ?

രചന : ജോർജ് കക്കാട്ട് ✍️ വിശ്വസ്തതയുടെ ഇറുകിയ ബന്ധനത്തിന്റെ ആവശ്യമില്ല,തുറന്ന ഹൃദയങ്ങളും കൈകളും യോജിപ്പിച്ചാൽ മതി.ഒരു സുഹൃത്ത് അവരുടെ സഹായം നൽകാൻ ഉണ്ട്,കടങ്ങളില്ല, ചരടുകളില്ല, മുഖംമൂടിയില്ല.നിഴലുകൾ വീഴുകയും പാതകൾ വ്യക്തമാകാതിരിക്കുകയും ചെയ്യുമ്പോൾ,ഒരു സഹായഹസ്തം നിങ്ങളെ അടുപ്പിക്കും.ഒരു വാഗ്ദാനവും നൽകില്ല, പാലിക്കാൻ…