മഴയുടെ നിറങ്ങൾ 🌧️🌦️🌨️☔
രചന : പൂജ ഹരി ✍ “യ്യോ ഒരു മഴപെയ്യാത്തതെന്താ എന്റെ തോട്ടുങ്കാവിലെ ദേവ്യേ “കുടവുമായി നടക്കുമ്പോൾ ആരതി പിറുപിറുത്തു.. നടക്കുമ്പോ ദേഹത്താകെ പൊന്തിയ ചൂടുകുരു ചൊറിഞ്ഞു കൊണ്ടിരുന്നു.പൊള്ളുന്ന ചൂട്. കിണറു വറ്റി. വെള്ളം പഞ്ചായത്തുകിണറ്റിൽ നിന്നും കോരണം. പൈപ്പിൽ വെള്ളം…
കരയ്ക്കണയാത്ത കിനാവ്
രചന : സുമോദ് പരുമല ✍ ഒരിയ്ക്കലും കരയ്ക്കണയാത്ത കിനാവ്’ മാത്രമാകുമ്പോഴാണ് …നീ നീയായിത്തീരുന്നത് .പിന്നീടൊരിയ്ക്കലും കാണാതെ പോയവൾ ,ഇനിയൊരിയ്ക്കലും കാണാനാവില്ലെന്നുറപ്പുള്ളവൾ .അവളായിത്തീരുമ്പോഴാണല്ലോ …നീ പ്രണയിനിയാവുന്നത് !നീയെന്തായിരുന്നോ ,അതാണ് സൗന്ദര്യമെന്ന് ,അഴകിൻ്റെ ഉടൽവടിവുകൾ ഒരു തോന്നൽ മാത്രമാണെന്ന് ,ആര് ആരെയാണ് പറഞ്ഞ്…
കുളം
രചന : അൻസാരി ബഷീർ ✍ പടവടർന്നു, കൈപ്പിടിയിളകിയപഴയ ചരുവമായ് കുളമിരിക്കുന്നുപകലടുപ്പിൽ അരക്കുളംവെള്ളത്തിൽപായലെന്ന ഗ്രീൻടീ തിളയ്ക്കുന്നു.രണ്ടിതൾ കരയാമ്പുവിട്ട പോൽനീർപ്പറവകൾ മുങ്ങി നിവരുന്നുപാട നീക്കിയ പാലൊഴിക്കുവാൻമേഘമകലെനിന്നെത്തി നോക്കുന്നു.കരയിൽനിന്നു പൂങ്കാെമ്പ് ചാഞ്ഞുവ –ന്നതിലിളക്കി മധുരം കലർത്തുന്നു.ആവി പൊങ്ങുമ്പോളൂതിയാറ്റുവാൻഅകലെനിന്ന് കാറ്റോടിയെത്തുന്നു.ടീ തിളച്ചു തൂവുന്നതിൻമുമ്പ്തീകെടുത്തിയാ സൂര്യൻ മറയുന്നുആരുമെത്തി…
സമുദ്രസ്വപ്നം
രചന : രാഗേഷ് ചേറ്റുവ ✍ അകാരണമായി പുഴയെന്നു വിളിക്കപ്പെട്ടഒരു സമുദ്രംഅരക്കെട്ടിൽ നിശബ്ദമായികിടക്കുന്നതിരകളെ ഉണർത്താൻചന്ദ്രനെ തപസ്സു ചെയ്യുന്നുപണ്ട് തച്ചുടച്ച വൻനഗരങ്ങളെ,പച്ചപ്പാടങ്ങൾ പുതച്ച ഗ്രാമങ്ങളെ ഓർത്ത്ഒരേസമയം കുളിര് കോരുകയുംപശ്ചാത്തപിയ്ക്കുകയും ചെയ്യുന്നു.അകാരണമായി പുഴയെന്നു വിളിക്കപ്പെട്ടആ സമുദ്രംപണ്ടൊരിക്കൽ വിഴുങ്ങിയ പായ്ക്കപ്പലിന്റെമരച്ചീള് തൊണ്ടയിൽ തറച്ചെന്നപോലെനൊമ്പരപ്പെടുന്നു, കണ്ണീർ വാർക്കുന്നു.‘എന്നെ…
ഈ ബുഫേ എന്ന ഏർപ്പാട്
രചന : ജോബ് ഗിന്നസ് ✍ ഈ ബുഫേ എന്ന ഏർപ്പാട് തുടങ്ങിയിട്ട് 10- 25 വർഷമേ ആയിട്ടുള്ളൂ. അതിനു തൊട്ടു മുൻപുള്ള കാലത്ത് ” ടീപാർട്ടി ” ആയിരുന്നു . ഒന്നുകിൽ പേപ്പർ പ്ലേറ്റിൽ വട , , ലഡു…
യാത്രാമൊഴി
രചന : രാജീവ് ചേമഞ്ചേരി✍ യാത്രയിൽ ജനലഴിയിലൂടെ കണ്ണുകൾ ദൂരേയ്ക്ക്!യയാതി മടിയിലിരുന്നിട്ടും തുറക്കാൻ മടി!യഥേഷ്ടം കൺനിറയെ കാഴ്ച്ച മാത്രം….യാമങ്ങളങ്ങനെ ഇരുട്ടിനെ പ്രണയിച്ചു. യന്ത്രങ്ങളിപ്പോഴും ചലിച്ചു കൊണ്ടേയിരുന്നു…..യൗവ്വനം കടന്നെത്രയോകാതമകന്നു യാത്ര……യുദ്ധസന്നാഹത്തിന്നാവേശമായ് ശബ്ദമിടറി!യുവരക്തതിളപ്പ് വാർദ്ധക്യമായി മാറീടവേ.. യാചകരൊത്തിരിയലയുന്നുയിരുട്ടിലും…യന്ത്രങ്ങളിനിയും ശബ്ദകോലഹലം കൂട്ടി!യയാതിതന്നേടുകളെന്നെ വശീകരിക്കേ –യൗവ്വനതീഷ്ണമാമൂർജ്ജമേകിയെൻ ഭാഷയിൽ!…
എഴുത്തുകാരിയുടെ ഭർത്താവ്
രചന : ജിസ ജോസ് ✍ ആദ്യത്തെ രാത്രിയിൽനിന്നെക്കുറിച്ചെല്ലാം പറയൂഎന്നയാൾപുന്നാരിക്കുമ്പോൾഅവളൊരൂട്ടംകാട്ടിത്തരാമെന്നുകുസൃതിച്ചിരിയോടെതൻ്റെയാദ്യത്തെകവിതാപുസ്തകംപുറത്തെടുത്തു.കൈനീട്ടി വാങ്ങിഅലസമായതുമറിച്ചുനോക്കിയെങ്കിലുംഅയാളുടെ മുഖത്തെവെളിച്ചം കെട്ടു .നീ കവിതയെഴുതുമെന്നുമുന്നേ പറഞ്ഞില്ലല്ലോ?ചിരിമാഞ്ഞ് ,ചോദ്യത്തിൻ്റെ മുനകൂർക്കുന്നത്അവളറിഞ്ഞില്ല.വായിച്ചു നോക്കെന്നുഅവൾ നാണിച്ചു ..ഞാനെഴുതിയതുവായിക്കൂ..ഇതിലെല്ലാമുണ്ട്.എന്നെഇതിലധികമെനിക്കുതുറന്നു കാട്ടാനാവില്ല ..പുസ്തകം നിവർത്തിലാവൻ്റർ നിറമുള്ളസ്വപ്നങ്ങളെന്നുപേരിട്ട കവിതയിൽവിരലൂന്നിസ്വപ്നത്തിനു നിറമോഎന്നയാൾ പരിഹസിച്ചു.എഴുത്തുകാരിയെന്നറിഞ്ഞിരുന്നെങ്കിൽഞാൻ നിന്നെകെട്ടില്ലായിരുന്നു.അവരെവിശ്വസിക്കാൻ കൊള്ളില്ലഉള്ളിലേക്കുചുഴിഞ്ഞു നോക്കുംഉള്ളിലില്ലാത്തതുംതുരന്നെടുക്കും..അവർക്കുമുന്നിലെത്തുമ്പോൾപൊതുനിരത്തിൽ വെച്ചുഉടുപ്പഴിഞ്ഞ…
“യൂദാസുകളുടെ യേശു”
രചന : ഡാർവിൻ പിറവം✍ “അന്യൻ്റെ മുതൽ ആഗ്രഹിക്കരുത്, കള്ളം പറയരുത്, നിന്നെപ്പോലെതന്നെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക.”കുരിശുപള്ളിയിലെ ഞായറാഴ്ച്ചക്കുർബ്ബാനയിൽ, പള്ളീലച്ചൻ്റെ സുവിശേഷം!കുർബ്ബാനകഴിഞ്ഞപ്പോൾ പള്ളിയുടെ തെക്കുഭാഗംചേർന്ന് കാക്കകൾ കൂട്ടത്തോടെ കരയുന്നു. ബീഡിക്ക് തീകൊളുത്തി, ആത്മാവിന് പുകകൊടുത്തപ്പോളാണ് പത്രോസ് ഓർത്തത്, പുത്തൻപുരയ്ക്കലെ തോമസിൻ്റെ റബ്ബർത്തോട്ടത്തിലെ…
ദൂരെ ദൂരേക്ക്
രചന : കല ഭാസ്‌കർ ✍ ദൂരെ ദൂരേക്ക്മാറി നിന്നു നോക്കണംജീവിതത്തിനൊക്കെയൊടുക്കത്തെശാന്തതയായിരിക്കുമന്നേരം.ഘോരവന ഭീകരാന്ധകാരമില്ലഅതിനുള്ളിൽ തിളങ്ങും കരിമ്പുലിക്കണ്ണില്ല,നൊട്ടിനുണയുന്ന നാവില്ലതിൽ –നിന്നിറ്റു വീഴും കൊതിവെള്ളമില്ല.പിന്നിലമരും മൃദുവ്യാഘ്രപാദങ്ങളില്ലഇല്ലിക്കമ്പൊടിയുന്നൊരൊച്ച ഒട്ടുമില്ല.തോളിൽ തൊടും തുമ്പി തൻ തണുപ്പില്ലതൊട്ടു തരിപ്പിച്ച് വെട്ടി മറയുന്നപുന്നാഗവേഗങ്ങളെങ്ങുമില്ല.മുന്നിൽ കിതച്ചു നിന്നിടനെഞ്ചുന്നംവെയ്ക്കും കാട്ടി തൻ കിതപ്പില്ല…
കമൻ്റെഴുത്താണെൻ്റെ കവിത
രചന : സിജി ഷാഹുൽ ✍ യാത്രയാവുന്നു ഞാൻ യൗവ്വനംവിട്ടെന്നോവാർദ്ധക്യലോകത്തിലാരും വിളിക്കാതേവൈധവ്യമുണ്ടെൻ്റെ കൂടേ പിറന്നോരു“വാചക”ശാലയാണൊട്ടൊരുകൗതുകംഎന്നേ വിട്ടെന്തോ പോകാൻ മടിക്കുന്നോ-രാരാമ ചിത്രപതംഗം താൻ കാവ്യമേഒട്ടൊരു സൗശീല്യമുണ്ടെൻ്റെയുറ്റവരിട്ടുതരും കാവ്യ മാധുര്യമത്രമേൽപുഷ്പവനമാണതെങ്കിലൊരുചെറുപൂച്ചെടി ഞാനും നടാറുണ്ടതിൻ കൂടെകഷ്ടമാണൊറ്റക്കിളിയുടെ പുഞ്ചിരിഎങ്കിലുമാസ്വദിക്കുന്നുണ്ടീ പുലരികൾമൗനമായാരവം തീർക്കും ഹൃദയത്തിൽകൗതുകമാകുന്നു മൗനസാമ്രാജ്യങ്ങൾഉത്തരപൂർവ്വങ്ങളെന്നും പുതുമയായ്പച്ചപുതച്ചോരു കൈരളിയും…
