വിമാന കമ്പനികളുടെ തോന്നിവാസത്തിന് ഇരയായ ദിവസമായിരുന്നു ഇന്നലെ..

രചന : രമേഷ് ബാബു.✍ ഇന്നലെ ഞങ്ങളുടെ പേരെഴുതിയ ഇത്തിരി ഭക്ഷണം മുംബൈയിൽ കാത്തിരിപ്പുണ്ടായിരുന്നു.വിമാന കമ്പനികളുടെ തോന്നിവാസത്തിന് ഇരയായ ദിവസമായിരുന്നു ഇന്നലെ..😪കരിപ്പൂരിൽ നിന്നും ഹൈദരാബാദിലേക്കുള്ള ടിക്കറ്റായിരുന്നു..പിന്നീട് ഒരു അറിയിപ്പ് വന്നു..ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങൾക്ക് കരിപ്പൂരിൽ നിന്നും കൊച്ചിലേക്ക് പോകേണ്ടിവരും.അവിടെ നിന്നും…

ഇത്തിരിവെട്ടം.

രചന : മാധവി ഭാസ്കരൻ ചാത്തനാത്ത്.✍ ഉണ്ടയെന്നോമനപ്പേരുള്ളോരപ്പത്തിൻമാധുര്യ സ്വാദുണ്ടെൻ മാനസത്തിൽഅമ്പിളിക്കലപോലെ ചന്തത്തിലുള്ളതാംനാരങ്ങമിഠായിയേറെയിഷ്ടം! കുട്ടിക്കളിമാറാപ്രായത്തിലെന്നുടെകുട്ടിക്കുറുമ്പുകൾ കണ്ടുനില്ക്കുംഎൻകണ്ണിലുണ്ണിയാം എന്നാദ്യസോദരൻനല്കുമാ ‘വാത്സല്യലാളനവും ഇന്നുമോർക്കുമ്പൊഴെൻ മാനസം തേങ്ങുന്നുനേത്രങ്ങൾ അശ്രുസരോവരങ്ങൾ!കാലങ്ങളെത്രയോ ‘മാറ്റങ്ങൾ തീർക്കിലുംഓർമ്മകൾക്കിന്നും മിഴിവേറവേ! സംഭവപ്പൂവുകൾ വരികളായ് വിരിയുന്നു.പൂവുകൾ കൊഴിയാതെ നിന്നിടുന്നു.നന്നായ് പഠിക്കുന്ന സോദരീ പുത്രിയ്ക്കുമാതുലൻ സന്തോഷപൂർവ്വമായി നല്കിയ…

ഫേസ്‌ബുക്ക്/വാട്സ്ആപ്പ് മെസേജുകളുടെ പൊതുവെ പത്തുവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

രചന : വിപിൻ✍ ഫേസ്‌ബുക്കിലോ വാട്സാപ്പിലോ മെസേജ് അയക്കുമ്പോൾ താഴെപ്പറയുന്ന സാധ്യതകളുടെ വാതായനമാണ് തുറക്കുന്നത്.

പാതിയുടെ പിച്ചാത്തിപിടിയിൽ പൊലിഞ്ഞമ്പിളിക്ക് പുക്കളാൽ പ്രണാമം

രചന : മുരളി കൃഷ്ണൻ വണ്ടാനം ✍ പിച്ചാത്തി മുനയാൽപിൻമടക്കംനിലവിളിയാലാനാടുകിടുക്കംഅമ്പിളിക്കലയന്തിയിൽ മയക്കംകുമ്പിളിൽ കണ്ണീരായൊരൊടുക്കംസന്ധിയില്ല സ്വരുമയില്ലസ്വൈര്യമില്ലസ്വസ്ഥമില്ലഅസ്ഥിയിൽപൂക്കുന്നതൊക്കയുംവാൾമുനതുമ്പിലെചേലാം ജീവനുകൾപൊലിഞ്ഞിടുന്നോരോ ഞൊടിയിലുംഞെട്ടറ്റു വീഴുംമാമ്പഴം പോലെകാലമതിന്നു ശോഷിച്ചുശേഷിപ്പൂകോലമതിന്നുമൂർത്തത്തിൽലയിക്കവേഒരോ അമ്പിളിവീണു മടങ്ങുമ്പോഴുംഒന്നുമറിയാതമ്പിളിമാർ അന്നമൂട്ടലി.

ആവേശത്തിരയിളക്കി ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്കത്തിന് ന്യൂയോർക്ക് തയ്യാറായി; കാണികൾക്ക് പ്രവേശനം സൗജന്യം

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഏതാനും മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിൽ സ്പോർട്സ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം കുറിക്കുന്നതിനുള്ള ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്ക തിരശ്ശീല ഉയരുവാൻ ഏതാനും മണിക്കൂറുകൾ കൂടി മാത്രം. മെയ് 25, 26 ശനി, ഞായർ ദിവസങ്ങളിൽ ന്യൂയോർക്ക് ക്വീൻസ്…

നാടുകാണാൻ പോരാമോ

രചന : കനകം തുളസി ✍ നാടുകാണാൻ പോരാമോകുഞ്ഞിക്കണ്ണിൽ ചേലുള്ളകണ്ണാഉണ്ണിക്കണ്ണാ ചൊല്ലാമോ,ഉള്ളംതുള്ളും കാഴ്ചകൾ കാണാൻഎന്നുടെ നാട്ടിൽ പോരാമോ?രാമായണത്തിലെരാമനും സീതയും കാനനവാസത്തിൽപാർത്തൊരു നാട്,രാമക്കൽമേടെന്നുടെ നാട്.ആ മലമേട്ടിലെകല്ലിന്മേലേറിയാൽതമിഴകത്തിൻ ചാരുത കാണാം,മാരുതൻ കൈകളിൽ അമ്മാനമാട്ടുമ്പോൾഅള്ളിപ്പിടിച്ചങ്ങിരിക്കയും വേണം.ദൂരേക്കണ്ണുകൾ പായുമ്പോൾപച്ചവിരിപ്പിൻമാമലക്കെല്ലാംമുത്തമിടുംനീലവാനപ്രണയം കാണാല്ലോ.മലയടിവാരേവലിയൊരു ശബ്ദം കേട്ടാലോമാറ്റൊലിയാലേ മറുപടിയേകുംമാമലമക്കൾ നമ്മൾക്കായ്.പോകും വഴിയിലെകാഴ്ചകളനവധികണ്ണാലേയൊപ്പാംപോന്നോളൂ.പാട്ടൊക്കെ…

നൈറാ… നമുക്ക് തെരുവോരങ്ങളിൽ രാപ്പാർക്കാം.

രചന : ലാലി രംഗനാഥ്✍ വളരെ നാളുകൾക്കു ശേഷം വീണുകിട്ടിയ ഒരു അവധി ദിനത്തിൽ പെട്ടെന്നാണ് ആദിൽ ആ തീരുമാനമെടുത്തത്. പർവ്വതരാജ്യമായ ജോർജിയയിലേക്ക് ഒരു യാത്ര പോകാൻ. ബഹറിനിൽ സൗണ്ട് എൻജിനീയറായി വർക്ക് ചെയ്യുന്ന അവിവാഹിതനായ, മുപ്പത് വയസ്സ് പ്രായവും മനസ്സുനിറച്ച്…

വിരുന്നുവന്ന വസന്തം

രചന : മംഗളാനന്ദൻ✍ ഋതുഭേദമോരോന്നുമമ്മയാം ഭൂമിതൻപുതു ഭാവഭേദമാകുന്നു.നിശതോറും നെറ്റിയിൽ ചന്ദനം പൂശിയശിശിരം വിട പറഞ്ഞപ്പോൾവരവായിളംവെയിലേറ്റുണരുന്നൊരീമലയാളനാടിൻ വസന്തം.തളിരിട്ട മാവുകൾ പൂക്കുന്നു കായ്ക്കുന്നുകളകൂജനങ്ങളുയരുന്നു.തരുനിര താളത്തിലാടുമിളംകാറ്റിൽകുരുവികളുല്ലസിക്കുന്നു.തൊടികളിലെങ്ങും നിറയുന്നു രാവിന്റെകുടമുല്ല പൂത്ത സുഗന്ധം.വരിനെല്ലു കൊയ്തുകഴിഞ്ഞ പാടങ്ങളിൽവിരിയുന്നിതെള്ളിന്റ പൂക്കൾ.മധുവസന്തങ്ങൾ നമുക്കു നൽകുന്നതീമധുരം കിനിയുന്ന കാലം.ഇനി വരാൻ പോകുന്ന ഗ്രീഷ്മകാലത്തിന്റെകനൽവഴി…

അറിയാ പൊരുൾ തേടി

രചന : ദിവാകരൻ പികെ പൊന്മേരി ✍ പ്രണയമായിരുന്നില്ലനിന്നോടെനിക്ക്സഹതാപമൊട്ടുമല്ലെന്നറിയുകകാമമവുമല്ല വിരൽ തുമ്പു പോലുംഇന്നേവരെതൊട്ടശുദ്ധമാക്കിയില്ല. വിടാതെഹൃദയത്തോടെന്നുംചേർത്ത് പിടിച്ച എനിക്കെങ്ങനെമനസ്സിലെ അഗ്നിക്ക് ബലികൊടുക്കാൻതോന്നി അറിയില്ലെനിക്കൊട്ടും. സ്വപ്നത്തിൽപോലുംതിരിച്ചറിയാതെപോയല്ലോ “നീ “എന്നസമസ്യപറയാനാറിയാതെന്തോ മനസ്സിൽവരിഞ്ഞു മുറുകുന്നതറിഞ്ഞു ഞാൻ ഉള്ളിൽ സ്വാർത്ഥത വടവൃക്ഷമായിവളർന്നതറിഞ്ഞില്ലൊട്ടും ഞാൻ.മറ്റാരും നിന്നെ സ്വന്തമാക്കരുതെന്നസ്വാർത്ഥ ചിന്തയ്ക്ക് പേരോ…

ഒറ്റപ്പെടുന്നതിനോളം…

രചന : ബിനു. ആർ ✍ രാക്കിളികൾപാടി പതിഞ്ഞകാലത്തിൽരാകേന്ദുമുഖിയാൾ കാർമുകിലിൽ മുഖംമറച്ചുരാവിൻനിലാക്കായൽ പോയ്‌ മറഞ്ഞുരാവിൻ കുളിർത്തെന്നലും മാറിമറഞ്ഞു. ഇരുട്ടിൽ കറുപ്പുംവെളുപ്പും നടനമാടിഈയാംപാറ്റകൾ വെളിച്ചംതേടിയലഞ്ഞുഈറനുടുത്ത പകലന്തികളെല്ലാം വല്ലായ്മതൻവിശപ്പിൻചൂരിൽ മുങ്ങിയമർന്നു. മരണം കൂകിക്കൊണ്ടേ പറന്നുപോയ്മരിച്ചവർ തെക്കിന്നകത്തളം തേടിമാരിചൊരിച്ചിട്ടെടുത്തുകൊണ്ടുപോയിമാനവവിചാരങ്ങളെല്ലാം കെട്ടുംപോയി. സർവ്വതും നീയെന്നചിന്തയിൽതന്നെസർവ്വചെയ്തികളും നിനക്കുവേണ്ടി ചെയ്‌വൂതീർത്ഥജലം…