വരൂ, നമുക്ക് കണിയൊരുക്കാം!
രചന : വിജയൻ കുറുങ്ങാടൻ✍ വിഷുക്കണിയൊരുക്കുവാന്‍ വിഭവങ്ങളേറെവേണംവിഷുക്കണിക്കവിതയായ് കുറിക്കുന്നവ!ഓട്ടുരുളി കോടിമുണ്ടും തിരിയിട്ട വിളക്കൊന്നുംഓട്ടുകിണ്ടിനിറഞ്ഞുള്ള തീര്‍ത്ഥവുംവേണം!ഉണക്കരി, നാളികേരം, നാഴിനെല്ലും, നാണയങ്ങള്‍കണിക്കൊന്നപ്പൂവും കൂടെ കദളിപ്പഴം!കുങ്കുമവും കണ്മഷിയും വെറ്റിലയുമടയ്ക്കയുംസ്വര്‍ണ്ണവര്‍ണ്ണനിറമാര്‍ന്ന കണിവെള്ളരി!പച്ചക്കറി വിത്തിനങ്ങള്‍ നടുതല പലതുമാംനട്ടുവളര്‍ത്തുവാനായി തുളസിത്തൈയും! 💖വിഷുക്കണിയൊരുക്കുവാന്‍ കൃത്യമായ ചിട്ടയുണ്ടേപ്രാദേശികഭേദഗതിയുണ്ടന്നാകിലും!സത്വ-രജോ-തമോഗുണമൊത്തുവരും വസ്‌തുക്കളെസത്യദീപപ്രഭയ്ക്കൊപ്പമൊരിക്കി വയ്ക്കും!തേച്ചുവൃത്തിവരുത്തിയ നിലവിളക്കൊന്നുവേണംഎള്ളെണ്ണയില്‍ നീന്തിയുള്ള…
വിഷുക്കാല ഓർമ്മകൾ
രചന : കൃഷ്ണമോഹൻ കെ പി ✍ പുലർച്ചയ്ക്കു മുമ്പേ മിഴി പൂട്ടി മെല്ലേകണികണ്ടുണരാൻ വിഷു നാളിൽ നമ്മൾതളർച്ചകൾ തല്ക്കാലമവധിക്കു വച്ച്ഇണക്കമോടങ്ങെഴുന്നേറ്റു വന്നൂ ഉരുളി തന്നിൽ മരുവുന്ന നാനാതരത്തിലുള്ളോരു ഫലവർഗ്ഗമൊപ്പംകരുണയോലുന്ന മുഖ പത്മമേന്തുംമുരഹരൻ തന്നെ കണി കണ്ടിടുന്നൂ ഹരിക്കു ചാർത്തിയ മഞ്ഞണിപ്പട്ടുംപരിക്കുപറ്റാത്ത…
വിഷു വന്നുപോകുന്നു.
രചന : വാസുദേവൻ. കെ. വി ✍ മലയാളിക്കെന്തും ആഘോഷഹേതുവാണ്. ജന്മദിനവും സ്മൃതിദിനവുമെന്ന പോലെ മിത്തുകളും, ആചാരവിശ്വാസങ്ങളൊക്കെ ആഘോഷിക്കാതെ വയ്യ.പ്രത്യാശയുടെ.. പ്രതീക്ഷയുടെ പ്രതീകമായി ആഘോഷിക്കാൻ മറ്റൊരു വിഷുപ്പുലരികൂടി വന്നണയുന്നു. ഇന്ന് ഓട്ടുരുളിയും കിണ്ടിയും വാൽക്കണ്ണാടിയുമൊക്കെ ഡിഷ് വാഷിൽ കുളിച്ചുകുട്ടപ്പനാവും. കണികാണലും കൈനീട്ടകൈമാറ്റവും,…
വിഷു
രചന : പട്ടം ശ്രീദേവിനായർ ✍ സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,കണ്ണൊന്നു പൊത്തികണിക്കൊന്ന,എത്തി!കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!കാണാതെ എന്നും,കണിയായൊരുങ്ങി,ഉള്ളാലെയെന്നും,വിഷുപ്പക്ഷി ഞാനും!കണിക്കൊന്ന പൂത്തൂ,മനസ്സും നിറഞ്ഞു,കനക ത്തിൻ പൂക്കൾനിരന്നാഞ്ഞുലഞ്ഞു,വിഷുക്കാലമൊന്നിൽശരത് ക്കാലമെത്തി,പതം ചൊല്ലിനിന്നുകണിക്കൊന്ന തേങ്ങി,കൊഴിഞ്ഞങ്ങുവീണസുമങ്ങളെ നോക്കി,എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,കണ്ണൻ വന്നു,,,കണികാണാനായി…!കണിക്കൊന്നവീണ്ടുംആടിയുലഞ്ഞു…ശിഖരങ്ങളാകേപൂത്തങ്ങുലഞ്ഞു…!വിഷുപ്പക്ഷി വീണ്ടുംചിരിച്ചങ്ങു നിന്നു….!
വൈ.എം.സി.എ തിരുവല്ല സബ് റീജിയൻ ഫൊക്കാന മുൻ പ്രസിഡന്റ് ജോർജി വർഗീസിന് അനുമോദിച്ചു.
സ്വന്തം ലേഖകൻ✍ ഫൊക്കാനയുടെ 2022 ലെ ഒരു ചരിത്ര കൺവെൻഷൻ നടത്തി ഫൊക്കാനയുടെ യശസ് ഉയർത്തിയ മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന് വൈ എം സി എ തിരുവല്ല സബ് റീജിയനും കവിയൂർ വൈ എം സി എ യും…
ഞാനും ന്റെ കെട്ട്യോനുംഫേസ്ബുക്കിലെ പെണ്ണുങ്ങളും
രചന : അശോകൻ പുത്തൂർ ✍ പഴേകാലത്ത്പെണ്ണുങ്ങള് കുളിക്കാമ്പോണതുംതൂറാമ്പോണതുംനോക്കിനടക്കണ കൂട്ടര്ണ്ടാർന്ന്കോഴീനെകട്ടുംകള്ള് വാറ്റിക്കുടിച്ചുംചീട്ടുകളിച്ചും പൊറാട്ട്നാടകംകണ്ടുംനാട്ടാര്ടെ പെണ്ണ്ങ്ങൾടെകുണ്ടീം മോറും മൊലേം കാമിച്ച്കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽദിഗംബരൻമാരായി അർമാദിച്ച്എം ജി ആർ സിനിമയിലെ പാട്ടുംപാടിനടിച്ച്അവരങ്ങനെ പൂണ്ടുവെളയാടി…………ഇപ്ലത്തെ കാലത്ത്ആണൊരുത്തന്മാര്പണീട്ത്ത്ട്ട് പൊരേലെത്ത്യാഫേസ്പുക്കിലേംവാട്സാപ്പിലേം പെണ്ണ്ങ്ങള്ചോറുണ്ടോ മൂത്രംഒഴിച്ചോകുളിച്ചോ പൊട്ടുകുത്ത്യോഇങ്ങനെ ഓരോന്നോർത്ത്ദെണ്ണപ്പെട്ടോണ്ടിരിക്കും……ലോകത്തെസകലമാന പെണ്ണുങ്ങളേംകുളിപ്പിച്ചും ഉടുപ്പിച്ചുംതീറ്റിച്ചും കൊഞ്ചിച്ചുംന്റെ…
ഞങ്ങളും പ്രണയിക്കുന്നു..
രചന : മീനാക്ഷി സ ✍ പറയാന്‍ മറന്ന വാക്കുകളുംകേള്‍ക്കാന്‍ കൊതിച്ച വാക്കുകളുംമഴച്ചാറലായിറ്റുമ്പോള്‍തകരകള്‍ പോലെആഴങ്ങളില്‍ നിന്ന്പ്രണയം മുളയ്ക്കുന്നു.പ്രണയത്തിന്റെ വഴികളില്‍പറഞ്ഞ വാക്കുകളത്രയുംകരിയിലകളായ് പറക്കുമ്പോള്‍പ്രണയം മരിക്കുന്നു.വെള്ള പുതച്ചപ്രണയജഢങ്ങളെവെണ്ണക്കല്ലിനുള്ളില്‍സ്മരണഹേതുവാക്കിയരണ്ട് പ്രണയിനികള്‍!!പെറുക്കിയെടുത്തപ്രണയത്തുണ്ടുകള്‍പായില്‍ പൊതിഞ്ഞ്പ്രണയത്തെ തുന്നിക്കെട്ടുന്നുപ്രണയപാളങ്ങളില്‍!ഒരു ബര്‍ഗറിന്‍ രുചിയ്ക്കൊപ്പംഅലിഞ്ഞു തീര്‍ന്നൊരുമധുരത്തിനൊപ്പം, വിരല്‍തുമ്പ്-വരയ്ക്കും വന്യമാംവാക്കുകള്‍ക്കൊപ്പം‘ഹായില്‍’ തുടങ്ങി ‘ബൈയില്‍’ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകൾക്കിടയിലൂടെഞങ്ങളും പ്രണയിക്കുന്നു..
പി ചന്ദ്രകുമാർ.
രചന : ജിജി കേളകം✍ മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് പി ചന്ദ്രകുമാർ.അദ്ദേഹം പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആണ് ജനിച്ചത്. അച്ഛൻ കുമാരൻ നായർ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനോടൊപ്പം ഒരു വിഷവൈദ്യൻ കൂടിയായിരുന്നു. അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോൾ ചന്ദ്രകുമാർ…
കാലം തെറ്റി വിടർന്ന കണിക്കൊന്നപ്പൂക്കൾ
രചന : മായ അനൂപ് ✍ വിഷു ദിനത്തിന് മുൻപും അതിന് ശേഷവും ആരാലും ശ്രെദ്ധിക്കപ്പെടാതെ, ആർക്കും വേണ്ടാതെ വിടർന്നു കൊഴിഞ്ഞു വീഴുന്ന കണിക്കൊന്ന പൂക്കൾക്കായി ഏതാനും വരികൾ…. ഏതോ മഴത്തുള്ളി തന്നുടെ സ്പർശന-മേറ്റു സമാധിയിൽ നിന്നുണർന്നകണിക്കൊന്ന വേഗമാ മഞ്ഞപ്പൂത്തോരണംചാർത്തിയൊരുങ്ങാൻ തിടുക്കമാർന്നുവിഷു…
